x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലഹരിവിരുദ്ധ സന്ദേശവുമായി മിനി മാരത്തൺ

വെബ് ഡെസ്ക്
Published: July 25, 2026 03:17 AM IST | Updated: July 25, 2026 03:17 AM IST

കോ​​ട്ട​​യം: യു​​വ​​ജ​​ന​​ങ്ങ​​ളി​​ല്‍ മ​​യ​​ക്കു​​മ​​രു​​ന്ന് വി​​രു​​ദ്ധ സ​​ന്ദേ​​ശം വ്യാ​​പി​​പ്പി​​ക്കു​​ക​​യും ആ​​രോ​​ഗ്യ​​ക​​ര​​വും ല​​ഹ​​രി​​മു​​ക്ത​​വു​​മാ​​യ ജീ​​വി​​ത​​ശൈ​​ലി പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ കോ​​ട്ട​​യം ജി​​ല്ലാ ജു​​ഡീ​​ഷ​റി​​യും ജി​​ല്ലാ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ​​സ് അ​ഥോ​​റി​​റ്റി കോ​​ട്ട​​യ​​വും സം​​യു​​ക്ത​​മാ​​യി ‘’റ​ൺ ഫോ​ർ ലൈ​ഫ്- സേ ​നോ ടു ​ഡ്ര​ഗ്സ് എ​​ന്ന പേ​​രി​​ല്‍ ഇ​​ന്നു മി​​നി മാ​​ര​​ത്ത​​ണ്‍ സം​​ഘ​​ടി​​പ്പി​​ക്കും.

കേ​​ര​​ള ഗ്രാ​​മീ​​ണ്‍ ബാ​​ങ്ക്, ജി​​ല്ലാ പോ​​ലീ​​സ്, ജി​​ല്ലാ എ​​ക്‌​​സൈ​​സ് വ​​കു​​പ്പ്, കോ​​ട്ട​​യം ബാ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ എ​​ന്നി​​വ​​യു​​ടെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യും വി​​വി​​ധ ക്ല​ബ്ബു​ക​​ള്‍, പാ​​മ്പാ​​ടി കെ​​ജി കോ​​ള​​ജ്, എം​​ഡി സെ​​മി​​നാ​​രി സ്‌​​കൂ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ വി​​വി​​ധ വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ പ​​ങ്കാ​​ളി​​ത്ത​​ത്തോ​​ടെ​​യാ​ണു പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

പ്രി​​ന്‍​സി​​പ്പ​​ല്‍ ജി​​ല്ലാ ജ​​ഡ്ജി കെ. ​​സ​​നി​​ല്‍​കു​​മാ​​റി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ കോ​​ട്ട​​യ​​ത്തു​​ള്ള ജ​​ഡ്ജി​​മാ​​ര്‍, ജി​​ല്ലാ ക​​ള​​ക്ട​​ര്‍, ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി, ഡെ​​പ്യൂ​​ട്ടി എ​​ക്‌​​സൈ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍, മു​നി​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍, കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ വി​​വി​​ധ സ്‌​​കൂ​​ളു​​ക​​ളി​​ലും കോ​​ള​​ജു​​ക​​ളി​​ലു​​മു​​ള്ള നൂ​​റു​​ക​​ണ​​ക്കി​​ന് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍, അ​​ഭി​​ഭാ​​ഷ​​ക​​ര്‍, അ​​ഡ്വ​​ക്കേ​​റ്റ് ക്ല​​ര്‍​ക്ക്, ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, വി​​വി​​ധ സ​​ര്‍​ക്കാ​​ര്‍ വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള്‍, പൊ​​തു​​ജ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​ങ്കാ​ളി​ക​ളാ​കും.

മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗ​​ത്തി​​ന്‍റെ ദൂ​​ഷ്യ​​ഫ​​ല​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​മൂ​ഹ​​ത്തി​​ല്‍ അ​​വ​​ബോ​​ധം സൃ​​ഷ്ടി​​ക്കു​​ക​​യും കാ​​യി​​ക പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ യു​​വ​​ത​​ല​​മു​​റ​​യെ ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ ജീ​​വി​​ത​​ശൈ​​ലി​​യി​​ലേ​​ക്ക് പ്ര​​ചോ​​ദി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ക എ​​ന്ന​​താ​​ണ് മി​​നി മാ​​ര​​ത്ത​​ണി​​ന്‍റെ ല​​ക്ഷ്യം. സ​​മൂ​​ഹ​​പ​​ങ്കാ​​ളി​​ത്ത​​വും നി​​യ​​മ​​ബോ​​ധ​​വ​​ത്ക​​ര​​ണ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ളും ശ​​ക്തി​​പ്പെ​​ടു​​ത്തി മ​​യ​​ക്കു​​മ​​രു​​ന്ന് വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ത്തി​​ന് കൂ​​ടു​​ത​​ല്‍ ക​​രു​​ത്തേ​​കു​​ന്ന​​തി​​നു​​ള്ള ജി​​ല്ലാ ജു​​ഡീ​​ഷ​റി​​യു​​ടെ​​യും ജി​​ല്ലാ ലീ​​ഗ​​ല്‍ സ​​ര്‍​വീ​​സ​​സ് അ​​ഥോ​​റി​​റ്റി​​യു​​ടെ​​യും തു​​ട​​ര്‍​ച്ച​​യാ​​യ ശ്ര​​മ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ഈ ​​പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

കോ​​ട്ട​​യം ജി​​ല്ലാ കോ​​ട​​തി സ​​മു​​ച്ച​​യ​​ത്തി​​ല്‍​നി​​ന്ന് ഇ​​ന്നു രാ​​വി​​ലെ 6.30ന് ​ആ​രം​ഭി​ച്ച് ന​ഗ​രം​ചു​റ്റി മി​​നി മാ​​ര​​ത്ത​​ണ്‍ അ​​തേ വേ​​ദി​​യി​​ല്‍ സ​​മാ​​പി​​ക്കും. സ​​മാ​​പ​​ന​​ച്ച​​ട​​ങ്ങി​​ല്‍ എ​​ല്ലാ പ​​ങ്കാ​​ളി​​ക​​ള്‍​ക്കും സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളും സ​​മ്മാ​​ന​​ങ്ങ​​ളും വി​​ത​​ര​​ണം ചെ​​യ്യും.

Tags : Nattuvishesham DistrictNews DeepikaNews Mini-marathon

Recent News

Corehub Up