കഴക്കൂട്ടം: റോഡ് ടാറിംഗുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സ്ത്രീയെ ലൈംഗികമായി അധിക്ഷേപിക്കുകയും തടയാനെത്തിയവർക്കു നേരെ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തിൽ കേസെടുത്തു.
ചേങ്കോട്ടുകോണം അഞ്ചു ഭവനിൽ വിജയകുമാർ ഉൾപ്പെടെ രണ്ടുപേർക്കെതിരേയാണ് കേസെടുത്തത്. 22നു രാത്രി ആനന്ദേശ്വരം പൗർണമി ഗാർഡൻസ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റിന്റെ വീടിന് മുൻവശത്തുവച്ചായിരുന്നു സംഭവം. പ്രതിയുടെ ഉടമസ്ഥതയിലുള്ള റോഡ് ടാർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് ശ്യാംസുന്ദറിന്റെ വീട്ടിനു മുന്നിൽ നിൽക്കുകയായിരുന്ന പരാതിക്കാരിക്ക് നേരെ പ്രതികൾ ആക്രമണം നടത്തുകയായിരുന്നു. തടയാൻ ശ്രമിച്ച അസോസിയേഷൻ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതികൾ അതിക്രമിച്ചു കയറുകയും ചെയ്തു. കഴക്കൂട്ടം പോലീസ് കേസെടുത്തു.
Tags : Nattuvishesham DistrictNews DeepikaNews case registered