സംസ്ഥാന സമ്മേളനം മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ 14,000-ഓളം വരുന്ന മിസലേനിയസ് (വൈവിധ്യമാർന്ന) സഹകരണ സംഘങ്ങൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം കാണുമെന്ന് മന്ത്രി ഒ.ജെ. ജനീഷ്.
യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്ന മന്ത്രി. സംഘങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ നയപരവും ഭരണപരവുമായ ഇടപെടലുകൾ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
യുസിഎസ്എ പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നെല്ലിമൂട് പ്രഭാകരൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് പി. മാധവൻ സംഘടനാ പ്രമേയം അവതരിപ്പിച്ചു. പി.കെ. പ്രവീണ്‍ എംഎൽഎ, എൻ.എം. നായർ, ബി.പി. പിള്ള, അഡ്വ. യു. മുഹമ്മദ്, ദിനേശ് പെരുമണ്ണ, കരംകുളം വിജയകുമാർ, കെ. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews O.J. Janeesh