x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രൂ​ർ–​തു​റ​വൂ​ർ ഉ​യ​ര​പ്പാ​ത മാ​ർ​ച്ചി​ൽ തു​റ​ക്കും

വെബ് ഡെസ്ക്
Published: November 4, 2026 05:31 AM IST | Updated: November 4, 2026 05:31 AM IST

നിർമാണം പുരോഗമിക്കുന്ന അ​രൂ​ർ–​തു​റ​വൂ​ർ ഉയരപ്പാത.

അ​രൂ​ർ: ദേ​ശീ​യ​പാ​ത 66ലെ ​അ​രൂ​ർ-തു​റ​വൂ​ർ ഉയരപ്പാത 2027 മാ​ർ​ച്ചി​ൽ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. പാ​ല​ത്തി​ന്‍റെ സു​ര​ക്ഷ​യും ഭാ​രം താ​ങ്ങാ​നു​ള്ള ശേ​ഷി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ലോ​ഡ് ടെ​സ്റ്റ് അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ച്ചേ​ക്കും.

13.23 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​റു​വ​രി​പ്പാ​ത​യാ​യി നി​ർ​മി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ 94 ശ​ത​മാ​നം ജോ​ലി​ക​ളും ഇ​തി​ന​കം പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ശേ​ഷി​ക്കു​ന്ന അ​പ്രോ​ച്ച് റോ​ഡ്, പ്ര​വേ​ശ​ന-​പു​റ​ത്തി​റ​ങ്ങ​ൽ റാ​മ്പു​ക​ൾ, തു​റ​വൂ​രി​ൽ അ​ധി​ക​മാ​യി എ​ടു​ത്തി​ട്ടു​ള്ള ആ​റ് ഫി​ല്ല​റു​ക​ളി​ലെ ഗ​ർ​ഡ​റു​ക​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഏ​ക​ദേ​ശം 2200 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 2023 ഫെ​ബ്രു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ച്ച നി​ർ​മാ​ണം 2026 ജ​നു​വ​രി 31ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നു ആ​ദ്യ ക​രാ​ർ. ആ​ദ്യം 12.75 കി​ലോ​മീ​റ്റ​റാ​യി വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി പി​ന്നീ​ട് 13.23 കി​ലോ​മീ​റ്റ​റാ​യി. 366 തൂ​ണു​ക​ളി​ൽ ഒ​റ്റ​നി​ര​യാ​യി നി​ർ​മി​ക്കു​ന്ന പാ​ത​യ്ക്ക് 24.5 മീ​റ്റ​റാ​ണ് വീ​തി.

എ​രമ​ല്ലൂ​രി​ലാ​ണ് ടോ​ൾ സം​വി​ധാ​നം. അ​രൂ​ർ ബൈ​പാ​സ്, ച​ന്തി​രൂ​ർ, പാ​ട്ടു​കു​ള​ങ്ങ​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ധാ​ന എ​ക്സി​റ്റ്-​എ​ൻ​ട്രി റാ​മ്പു​ക​ളു​മു​ണ്ടാ​കും.

Tags :

Recent News

Corehub Up