x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ ന​ഗ​രി​യു​ടെ ശു​ചി​ത്വം കാ​ക്കാ​ൻ ഹ​രി​ത​ക​ർ​മ സേ​ന​യും

വെബ് ഡെസ്ക്
Published: November 4, 2026 06:19 AM IST | Updated: November 4, 2026 06:19 AM IST

ച​പ്പാ​ര​പ്പ​ട​വി​ൽ ന​ട​ക്കു​ന്ന സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ ഹ​രി​ത പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ക​ലോ​ത്സ​വ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഓ​ല​ക്കു​ട്ട​ക

ച​പ്പാ​ര​പ്പ​ട​വ്: ത​ളി​പ്പ​റ​ന്പ് നോ​ർ​ത്ത് ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ ന​ഗ​രി​യു​ടെ ശു​ചി​ത്വ​ത്തി​നാ​യി ജി​ല്ല​യി​ലെ മി​ക​ച്ച ഹ​രി​ത​ക​ർ​മ​സേ​നാ​യ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഹ​രി​ത​ക​ർ​മ​സേ​നാം​ഗ​ങ്ങ​ളും രം​ഗ​ത്ത്. ക​ലോ​ത്സ​വ വേ​ദി​യി​ലേ​ക്കു​ള്ള ഓ​ല​ക്കു​ട്ട​ക​ൾ ച​പ്പാ​ര​പ്പ​ട​വ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി. അ​ഹ​മ്മ​ദി​ന് ച​പ്പാ​ര​പ്പ​ട​വ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ കൈ​മാ​റി. ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ, മു​ൻ പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, മ​നീ​ഷ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

ക​ലോ​ത്സ​വ​ന​ഗ​രി​യു​ടെ സ​ന്പൂ​ർ​ണ ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ക എ​ന്ന ദൗ​ത്യ​മാ​ണ് ഇ​വ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത് ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ക​മ്മി​റ്റി, എ​ൻ​എ​സ്എ​സ്, എ​സ്പി​സി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ക്കു​ന്ന​ത്.

ഗ്രൗ​ണ്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലും ആ​വ​ശ്യ​ത്തി​ന് മാ​ലി​ന്യ​സം​ഭ​ര​ണ ബി​ന്നു​ക​ൾ, ബോ​ട്ടി​ൽ ബൂ​ത്തു​ക​ൾ, ഓ​ല​കൊ​ണ്ട് നി​ർ​മി​ച്ച കു​ട്ട​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ പു​ന​രു​പ​യോ​ഗ​ത്തി​നാ​യി കൈ​മാ​റു​ക​യും അ​വ ഉ​പ​യോ​ഗി​ച്ച് വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.

Tags :

Recent News

Corehub Up