ജോർജിയയിൽ നിന്നുള്ള സാമൂഹ്യശാസ്ത്ര വിദ്യാർഥികൾ മേട്ടുപ്പാളയത്തിന് സമീപമുള്ള ബരാലിക്കാട്ടിലെത്തി അവരുടെ പരമ്പരാഗത ഗോത്രനൃത്തത്തിൽ പങ്കെടുത്തപ്പോൾ.
കോയമ്പത്തൂർ: തമിഴ്നാടിന്റെ പ്രകൃതിഭംഗിയും ഗോത്രപാരമ്പര്യവും അടുത്തറിയാൻ അമേരിക്കയിലെ ജോർജിയയിൽ നിന്നുള്ള 20-ലധികം സാമൂഹ്യശാസ്ത്ര വിദ്യാർഥികൾ ബരാലിക്കാട് സന്ദർശിച്ചു.
മേട്ടുപ്പാളയത്തിന് സമീപമുള്ള ബരാലിക്കാട്ടിലെത്തിയ വിദ്യാർഥികൾ കൊറക്കിൾ (വട്ടത്തോണി) യാത്രയിലും പരമ്പരാഗത ഗോത്രനൃത്തങ്ങളിലും പങ്കെടുത്തു.
പ്രകൃതിരമണീയമായ പ്രദേശത്തിന്റെ സൗന്ദര്യവും തനത് ഭക്ഷണവിഭവങ്ങളും ഗോത്രസമൂഹങ്ങളുടെ ജീവിതരീതികളും വിദ്യാർഥികൾക്ക് നേരിട്ട് പരിചയപ്പെടാൻ അവസരം ലഭിച്ചു. പരമ്പരാഗത സംഗീതവും നൃത്തങ്ങളും ആസ്വദിച്ച വിദ്യാർഥികൾ തമിഴ്നാടിന്റെ പൈതൃകത്തെയും ആതിഥ്യമര്യാദകളെയും പ്രശംസിച്ചു.
ഗോത്രസംസ്കാരം സംരക്ഷിക്കുന്നതിനും ഗോത്ര ജനതകളുടെ ഉപജീവനമാർഗങ്ങളും സംസ്കാരങ്ങളും മനസിലാക്കാനും പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര പദ്ധതികളിലൂടെയുള്ള വരുമാനമാർഗങ്ങളെകുറിച്ചും സന്ദർശന പരിപാടികളിലൂടെ വിദ്യാർഥികൾക്ക് മനസിലാക്കാൻ സാധിച്ചു.
Tags :