ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇരിക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
ഇരിക്കൂർ: ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇരിക്കൂർ ഗവ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹനീയ ആവിഷ്കാരമാണ് കേരള സ്കൂൾ കലോത്സവമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു.
കലയുടെ മാമാങ്കത്തിന് 15 വർഷങ്ങൾക്കുശേഷമാണ് ഇരിക്കൂർ സ്കൂൾ മത്സരവേദിയാകുന്നത്. എൽപി, യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നൂറോളം സ്കൂളുകളിൽ നിന്നായി 7300 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്. 22 സ്റ്റേജുകളിലാണ് മത്സരങ്ങൾ നടന്നുവരുന്നത്.
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി. റീന, ജോയിന്റ് കൺവീനർ ഇ.കെ. സാജിത, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.എൻ. ഗീത, മുഖ്യാധ്യാപിക ഇ.കെ. സാജിത, ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ തുടങ്ങിവർ പ്രസംഗിച്ചു. കലോത്സവം ആറിന് സമാപിക്കും. സമാപന സമ്മേളനം മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.
Tags :