x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ബാ​ര്‍ കു​ടി​യേ​റ്റം ജാ​തി​മ​ത​വ​ര്‍​ഗ ഭേ​ദ​മ​ന്യേ​യു​ള്ള കൂട്ട​ായ്മ​യു​ടെ വി​ജ​യം: പ്ര​ഫ. പി.​കെ. മൈ​ക്കി​ള്‍ ത​ര​ക​ന്‍

വെബ് ഡെസ്ക്
Published: November 4, 2026 06:03 AM IST | Updated: November 4, 2026 06:03 AM IST

മ​ല​ബാ​ര്‍ കു​ടി​യേ​റ്റ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​ല്‍​പ്പ​ള്ളി പ​ഴ​ശി​രാ​ജാ കോ​ള​ജി​ല്‍ ച​രി​ത്ര വി​ഭാ​ഗ​വും കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സ

പു​ല്‍​പ്പ​ള്ളി: ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ല്‍ മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍​നി​ന്ന് മ​ല​യോ​ര​ങ്ങ​ളി​ലേ​ക്ക് കു​ടി​യേ​റി​യ ക​ര്‍​ഷ​ക​ര്‍ ജാ​തി​മ​ത​വ​ര്‍​ഗ ഭേ​ദ​മ​ന്യേ ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മ​ല​ബാ​റി​ന്‍റെ സാ​മൂ​ഹി​ക​സാ​മ്പ​ത്തി​ക പു​രോ​ഗ​തി​ക്ക് കാ​ര​ണ​മാ​യ​തെ​ന്ന് പ്ര​മു​ഖ സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​നും ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മു​ന്‍ വൈ​സ് ചാ​ന്‍​സ​ല​റു​മാ​യ പ്ര​ഫ. പി.​കെ. മൈ​ക്കി​ള്‍ ത​ര​ക​ന്‍. മ​ല​ബാ​ര്‍ കു​ടി​യേ​റ്റ ശ​താ​ബ്ദി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഴ​ശി​രാ​ജാ കോ​ള​ജ് ച​രി​ത്ര​വി​ഭാ​ഗ​വും കേ​ര​ള ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി "കു​ടി​യേ​റ്റം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ല​മ്പ​നി​യും വ​ന്യ​ജീ​വി ആ​ക്ര​മ​ണ​വും കൊ​ടും​ശൈ​ത്യ​വും ആ​യി​ര​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യെ​ങ്കി​ലും ക​ര്‍​ഷ​ക​ര്‍ ത​ള​രാ​തെ ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് മ​ല​ബാ​റി​ല്‍ ഇ​ന്നു​കാ​ണു​ന്ന കാ​ര്‍​ഷി​ക​സ​മൃ​ദ്ധി​ക്ക് കാ​ര​ണ​മാ​യ​ത്. സ​ര്‍​ക്കാ​ര്‍ സ​ഹാ​യ​ത്തി​ന് കാ​ത്തു​നി​ല്‍​ക്കാ​തെ വി​ക​സ​ന സ​മി​തി​ക​ള്‍ ആ​രം​ഭി​ച്ച് ആ​ഴ്ച​പ്പി​രി​വ്, മാ​സ​പ്പി​രി​വ്, പൊ​തു​പ്പ​ണി, പി​ടി​യ​രി, ചി​ട്ടി തു​ട​ങ്ങി​യ​വ​യി​ലൂ​ടെ കു​ടി​യേ​റ്റ​ക​ര്‍​ഷ​ക​ര്‍ ന​ട​ത്തി​യ വി​ഭ​വ സ​മാ​ഹ​ര​ണ​മാ​ണ് മ​ല​ബാ​ര്‍ ഗ്രാ​മ​ങ്ങ​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി​യ​ത്.

വി​ക​സ​നം എ​ത്തി​നോ​ക്കാ​തി​രു​ന്ന മ​ല​യോ​ര​ങ്ങ​ളി​ല്‍ റോ​ഡു​ക​ള്‍, പാ​ല​ങ്ങ​ള്‍, സ്കൂ​ളു​ക​ള്‍, കോ​ള​ജു​ക​ള്‍,സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, പൊ​തു​ഗ​താ​ഗ​തം, മ​ല​യോ​ര വൈ​ദ്യു​തീ​ക​ര​ണം എ​ന്നി​വ​യെ​ല്ലാം ഈ ​ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും പ്ര​ഫ. മൈ​ക്കി​ള്‍ ത​ര​ക​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം.​ആ​ര്‍. ദി​ലീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗീ​ത കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, കെ.​എം. മു​ബീ​ര്‍​ഷാ, ഫാ.​തോ​മ​സ് മ​ടു​ക്കും​മൂ​ട്ടി​ല്‍, പി.​വി. സ​നൂ​പ്കു​മാ​ര്‍, ഡോ. ​സി.​ജെ. കോ​ശി, ഡോ. ​റാ​ണി എ​സ്. പി​ള്ള, ജെ. ​ആ​ധി​ഷ് ബാ​ബു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags :

Recent News

Corehub Up