x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത​യോ​ര​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ള​ൽ രൂ​ക്ഷം; ജ​നം ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: November 4, 2026 06:16 AM IST | Updated: November 4, 2026 06:16 AM IST

ശ്രീ​ക​ണ്ഠ​പു​രം എ​സ്ഇ​എ​സ് കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം ത​ള്ളി​യ മാ​ലി​ന്യം​ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ക്കു​ന്നു.

ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ പ​ല​യി​ട​ത്താ​യി മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​കു​ന്നു. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ എ​സ്ഇ​എ​സ് കോ​ള​ജ് ബ​സ് സ്റ്റോ​പ്പി​നു സ​മീ​പം മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കാ​ര​ണം ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ്. ഇ​തു കൂ​ടാ​തെ തു​മ്പേ​നി ഭാ​ഗ​ങ്ങ​ളി​ലും​അ​റ​വ്മാ​ലി​ന്യ​ങ്ങ​ളും ഹോ​ട്ട​ൽ മാ​ലി​ന്യ​വും പ​തി​വാ​യി ത​ള്ളു​ന്നു​ണ്ട്.

പെ​രു​വ​ള​ത്തു​പ​റ​മ്പ , ഛിസ്തി ​ന​ഗ​ർ മേ​ഖ​ല, പ​ഴ​യ​ങ്ങാ​ടി അ​മ്മ​കോ​ട്ടം അ​മ്പ​ല​ത്തി​ന് സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി ന​ഗ​ര​സ​ഭ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​ണ്.

കോ​ട്ടൂ​ർ മേ​ഖ​ല​യി​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കൊ​ണ്ടു വ​ന്നും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഇ​വി​ടെ ത​ള്ളി​യ ഒ​രു ചാ​ക്ക് മാ​ലി​ന്യം ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ​വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ പ​രി​ശോ​ധി​ക്കു​ക​യും മാ​ലി​ന്യ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്തി ന​ട​പ​ടി ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ചേ​പ്പ​റ​മ്പ് ശ്മ​ശാ​ന​ത്തി​ന് സ​മീ​പ​ത്തെ ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യം ത​ള്ളു​ന്നു​ണ്ട്. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ത​ട​യാ​നും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

 

Tags :

Recent News

Corehub Up