x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൗ​ത്ത് ഇ​ന്ത്യ പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ക്ലാ​സി​ക് വി​ഭാ​ഗ​ത്തി​ൽ ‌ കേ​ര​ളം മു​ന്നി​ൽ

വെബ് ഡെസ്ക്
Published: November 4, 2026 05:59 AM IST | Updated: November 4, 2026 05:59 AM IST

മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സൗ​ത്ത് ഇ​ന്ത്യ​ൻ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ 47 കി​ലോ​ഗ്രാം വി​ഭാ​ഗം ഡെ​ഡ് ലി​ഫ്റ്റ് മ​ത്സ​ര​ത്തി​ൽനി​ന്ന്.

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു വ​രു​ന്ന സൗ​ത്ത് ഇ​ന്ത്യ പ​വ​ർ ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ക്ലാ​സി​ക് വി​ഭാ​ഗം മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. ക്ലാ​സി​ക് വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ​ദി​ന മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 292 പോ​യി​ന്‍റു​ക​ൾ നേ​ടി കേ​ര​ളം മു​ന്നി​ട്ടു നി​ൽ​ക്കു​ന്നു.

ആ​ദ്യ​ദി​വ​സ​ത്തെ മ​ത്സ​ര​ങ്ങ​ളി​ൽ കേ​ര​ളം 20 സ്വ​ർ​ണ​വും ര​ണ്ടു വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി. ര​ണ്ടു സ്വ​ർ​ണ​വും എ​ട്ടു വെ​ള്ളി​യും നാ​ലു വെ​ങ്ക​ല​വു​മ​ട​ക്കം 172 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ആ​ന്ധ്ര​പ്ര​ദേ​ശാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

നാ​ലു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും നേ​ടി 152 പോ​യി​ന്‍റു​ക​ൾ നേ​ടി​യ ക​ർ​ണാ​ട​ക​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. ചാ​ന്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും. വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ പി.​വി​ഷ്ണു​രാ​ജ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ക​ണ്ണൂ​ർ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എം.​അ​ഖി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Tags :

Recent News

Corehub Up