x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൂ​ണി​ൽ തൂ​ങ്ങി അ​മ്പ​ല​ക്ക​ണ്ടി-​ആ​റ​ളം ഫാം ​പാ​ലം

വെബ് ഡെസ്ക്
Published: November 4, 2026 06:23 AM IST | Updated: November 4, 2026 06:23 AM IST

2018ലെ ​പ്ര​ള​യ​ത്തി​ൽ തൂ​ണു​ക​ൾ ചെ​രി​ഞ്ഞ​തി​നെത്തുട​ർ​ന്ന് നി​ർ​ത്തി​​വച്ച അ​മ്പ​ല​ക്ക​ണ്ടി-​ആ​റ​ളം ഫാം ​പാ​ലം നി​ർ​മാ​ണം.

ഇ​രി​ട്ടി: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ലെ അ​മ്പ​ല​ക്ക​ണ്ടി​യി​ൽ​നി​ന്ന് ആ​റ​ളം ഫാ​മി​ലേ​ക്കു​ള്ള പാ​ലം നി​ർ​മാ​ണം എ​ട്ടു​വ​ർ​ഷം പി​ന്നി​ടു​മ്പോ​ഴും മ​റു​ക​ര​യെ​ത്തി​യി​ല്ല. 2018ൽ ​നി​ർ​മാ​ണ​മാ​രം​ഭി​ച്ച പാ​ല​ത്തി​ന് ഇ​പ്പോ​ഴും അ​വ​ശേ​ഷി​ക്കു​ന്ന​ത് തൂ​ണു​ക​ളും ഏ​താ​നും ഭീ​മു​ക​ളും മാ​ത്രം. ’18ലെ ​പ്ര​ള​യ​ത്തി​ൽ തൂ​ണു​ക​ൾ ചെ​രി​ഞ്ഞ​തോ​ടെ നി​ർ​മാ​ണം ത​ന്നെ പാ​ടേ ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലാ​ണ്. മ​ല​വെ​ള്ള​പ്പാ​ച്ചീ​ലി​ൽ തൂ​ണി​ൽ കൂ​റ്റ​ൻ മ​രം വ​ന്നി​ടി​ച്ചാ​ണ് തൂ​ൺ ചെ​രി​ഞ്ഞ​ത്. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ നി​ർ​മാ​ണം ഉ​പേ​ക്ഷി​ച്ചു. പു​തി​യ പാ​ലം നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പ​ഴ​യ തൂ​ക്കു​പാ​ലം പൊ​ളി​ച്ചാ​ണ് പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം കൂ​ടി ന​ഷ്ട​പ്പെ​ട്ട​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ദു​രി​ത​ത്തി​ലാ​യി. 45 ല​ക്ഷം രൂ​പ​യാ​ണ് പാ​ലം​നി​ർ​മാ​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച​ത്.

മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​രി​ഞ്ഞ തൂ​ണു​ക​ൾ​ക്ക് മു​ക​ളി​ൽ മ​ര​ത്ത​ടി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഒ​രു​ക്കി​യ താ​ത്കാ​ലി​ക ന​ട​പ്പാ​ല​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ്ര​യം. ജീ​വ​ൻ പ​ണ​യം​വ​ച്ചാ​ണ് ഇ​തു​വ​ഴി ആ​റ​ളം ഫാ​മി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്തി​രു​ന്ന​ത്. ഇ​പ്പോ​ൾ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ത​ന്നെ മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. നാ​ട്ടു​കാ​ർ നി​ര​വ​ധി നി​വേ​ദ​നം ന​ൽ​കി​യി​ട്ടും അ​നു​കൂ​ല​മാ​യ സ​മീ​പ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. 2018ലെ ​പ്ര​ള​യ​ത്തി​ലെ ന​ഷ്ടം നി​ക​ത്തു​ന്ന​തി​നും ത​ക​ർ​ന്ന പാ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​ള​യ ധ​ന​സ​ഹാ​യ പ​ല കോ​ണു​ക​ളി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടും ഇ​വി​ടെ ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ല്ല.

തൊ​ഴി​ലാ​ളി​ക​ൾ​ക്കും ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും ദു​രി​തം

ആ​റ​ളം ഫാ​മി​ൽ തൊ​ഴി​ലി​ന് എ​ത്തു​ന്ന​വ​രാ​ണ് നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ലം വ​ലി​യ തോ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ആ​റ​ളം, ചെ​ടി​ക്കു​ളം, അ​മ്പ​ല​ക്ക​ണ്ടി, വീ​ർ​പ്പാ​ട്, വ​ട്ട​പ്പ​റ​മ്പ് മേ​ഖ​ല​ക​ളി​ൽ നി​ന്ന് ഏ​റെ പേ​ർ ആ​റ​ളം ഫാ​മി​ൽ തൊ​ഴി​ൽ തേ​ടി എ​ത്തി​യി​രു​ന്നു. കൂ​ടാ​തെ ആ​റ​ളം ഫാ​മി​ൽ നി​ന്ന് തീ​റ്റ​പ്പു​ൽ ശേ​ഖ​രി​ക്കു​ന്ന​തി​ന് നി​ര​വ​ധി ക്ഷീ​ര​ക​ർ​ഷ​ക​രും ഈ ​പാ​ലം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യി​രു​ന്നു. തൂ​ക്കു​പാ​ല​ത്തി​ന് പ​ക​രം കോ​ൺ​ക്രീ​റ്റ് പാ​ലം വ​രു​ന്ന വാ​ർ​ത്ത വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ സ്വാ​ഗ​തം ചെ​യ്ത​തും. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പാ​ലം വ​ന്നി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രോ​പാ​ധി ഇ​ല്ലാ​താ​വു​ക​യും ചെ​യ്തു.

Tags :

Recent News

Corehub Up