വാൽപാറയിൽ കാട്ടാനകൾ കുളിക്കാനെത്തിയപ്പോൾ.
കോയമ്പത്തൂർ: വാൽപാറയിലെ നള്ളക്കാത്തു എസ്റ്റേറ്റിന് സമീപം ശോലയാർ മേഖലയിലെ നദിയിൽ 13 കാട്ടാനകളുടെ കൂട്ടം കുളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. കുട്ടിയാനകൾ ഉൾപ്പെടെയുള്ള ആനക്കൂട്ടമാണ് നദിയിൽ ഇറങ്ങി ഏറെ നേരം കുളിച്ചത്.
കുളി കഴിഞ്ഞ് ആനകൾ നിരയായി വനത്തിലേക്ക് നീങ്ങുന്ന ദൃശ്യങ്ങളും ശ്രദ്ധേയമായി. കേരളത്തിൽനിന്ന് കാട്ടാനക്കൂട്ടങ്ങൾ എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. വാൽപ്പാറ മേഖലയിൽ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags :