ചിറ്റൂർ വിജയമാതാ കോൺവെന്റ് സ്കൂളിൽ നടന്ന പ്രവൃത്തിപരിചയ മേളയിൽനിന്ന്.
ചിറ്റൂർ: പാലക്കാട് റവന്യൂ ജില്ലാ കേരളാ സ്കൂൾ ശാസ്ത്രോത്സവം ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു ഉദ്ഘാടനം ചെയ്തു. ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർപേഴ്സൻ ആർ. ബാബു അധ്യക്ഷത വഹിച്ചു.
ഡിഡിഇ ടി.എം. സലീന ബീവി സ്വാഗതം പറഞ്ഞു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എം. ശശികുമാർ, എം.ജി. ജയന്തി, പി. ഗോപകുമാർ, നഗരസഭാ കൗൺസിലർമാരായ ജെയിൻ ഹിലാരിയോസ്, സാദിഖ് അലി, എസ്. വസന്തകുമാരി, ഡിഐഇടി പ്രിൻസിപ്പൽ ഡോ.പി. ശശിധരൻ, കെഐടിഇ കോ-ഓർഡിനേറ്റർ വൈ. സിന്ധു, എഇഒമാരായ എസ്. രാഖി ചിറ്റൂർ, രമേശ് പാറപ്പുറം, സ്കൂൾ പ്രിൻസിപ്പൽ ടി. ഗിരി, സ്വീകരണ കമ്മിറ്റി ചെയർമാൻ എം.കെ. സെയ്ത് ഇബ്രാഹിം എന്നിവർ പ്രസംഗിച്ചു. വിക്ടോറിയ ഗേൾസ്, ഹയർ സെക്കൻഡറി ബോയ്സ്, വിജയമാതാ കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് ശാസ്ത്രോത്സവ മത്സരങ്ങൾ അരങ്ങേറുന്നത്.
Tags :