x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മംഗലം- ഗോവിന്ദാപുരം പാതയിൽ റീ​ടാ​റിം​ഗ് പ്രവൃത്തികൾ പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: November 4, 2026 06:32 AM IST | Updated: November 4, 2026 06:32 AM IST

മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ൽ വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്ത് ന​ട​ക്കു​ന്ന റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ.

വ​ട​ക്ക​ഞ്ചേ​രി: പൊ​ടി​മൂ​ട​ലും കു​ഴി​ക​ളും ഇ​ല്ലാ​താ​യി. മം​ഗ​ലം- ഗോ​വി​ന്ദാ​പു​രം അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ ഇ​നി വാ​ഹ​ന​യാ​ത്ര സു​ഖ​ക​ര​മാ​കും. പാ​ത​യി​ലെ മോ​ശ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ റീ​ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

വി​ല്ല​ൻ​കു​ഴി​ക​ളെ​ല്ലാം മൂ​ടി. ഇ​നി കു​റ​ച്ചു​കാ​ല​മെ​ങ്കി​ലും രാ​ത്രി അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ ക​ഷ്ട​പ്പെ​ടേ​ണ്ടി വ​രി​ല്ല. വ​ള്ളി​യോ​ട് തേ​വ​ർ​കാ​ട് ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ന​ടു​ത്തെ അ​പ​ക​ട​ക്കു​ഴി​ക​ളും അ​ട​ച്ച് റോ​ഡ് മി​നു​മി​നു​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ന​ല്ല രീ​തി​യി​ൽ ടാ​റിം​ഗ് വ​ർ​ക്കു​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡ് ത​ക​ർ​ച്ച ഉ​ട​നു​ണ്ടാ​കി​ല്ലെ​ന്ന് ആ​ശ്വ​സി​ക്കാം. പ​ക​ൽ​ചൂ​ട് കു​റ​ഞ്ഞ​തും ചാ​റ്റ​ൽ മ​ഴ​യും ടാ​റിം​ഗി​ന് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ വ​ലി​യ കു​ഴി​ക​ളാ​യി​രു​ന്ന ഭാ​ഗ​ങ്ങ​ൾ റീ ​ടാ​റിം​ഗ് ന​ട​ത്തി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​പ്പോ​ഴേ​ക്കും എ​ല്ലാം ത​ക​ർ​ന്നു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ഭാ​ര​ത്‌​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പാ​ത ന​വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​കാ​ലം പാ​ത​യെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​വ​ഗ​ണി​ച്ചു. എ​ന്നാ​ൽ ഭാ​ര​ത്‌​മാ​ല പ​ദ്ധ​തി​യി​ൽ പാ​ത​ക​ൾ ദേ​ശീ​യ​പാ​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ച​താ​യി ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി. ഗോ​വി​ന്ദാ​പു​ര​ത്തി​ന​പ്പു​റം ത​മി​ഴ്നാ​ട്ടി​ൽ ഈ ​പാ​ത​യു​ടെ വി​ക​സ​നം പൂ​ർ​ത്തി​യാ​യി​രി​ക്കേ​യാ​ണ് സം​സ്ഥാ​ന​ത്തെ പാ​ത പ​ഴ​യ​മ​ട്ടി​ൽ​ത​ന്നെ തു​ട​രു​ന്ന​ത്.
കൊ​ച്ചി​യേ​യും ത​മി​ഴ്നാ​ട്ടി​ലെ തൂ​ത്തു​ക്കു​ടി​യേ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യാ​ണി​ത്.

ശ​ബ​രി​മ​ല, ഗു​രു​വാ​യൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൊ​ച്ചി​യി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ൽ നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് വ​രാ​നും പ​ഴ​നി, മ​ധു​ര തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് പോ​കാ​നും എ​ളു​പ്പ പാ​ത​യാ​ണ് ഇ​പ്പോ​ഴും സീ​സ​ണ​ൽ ന​വീ​ക​ര​ണ​ത്തി​ൽ ഒ​തു​ങ്ങു​ന്ന​ത്.

Tags :

Recent News

Corehub Up