x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​ന്പ്യ​ൻ​ഷി​പ്പിന് തു​ട​ക്കം

വെബ് ഡെസ്ക്
Published: November 4, 2026 05:53 AM IST | Updated: November 4, 2026 05:53 AM IST

സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​ന്പ്യ​ൻ​ഷിപ്പ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ആ​ല​പ്പു​ഴ​യും എ​റ​ണാ​കു​ള​വും ത​മ്മി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ൽനി​ന്ന്.

ത​ല​ശേ​രി: എ​ഴു​പ​താ​മ​ത് സം​സ്ഥാ​ന സീ​നി​യ​ര്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ചാ​ന്പ്യ​ൻ​ഷി​പ്പിന് ത​ല​ശേ​രി​യി​ൽ തു​ട​ക്ക​മാ​യി. പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ല്‍ മ​ല​പ്പു​റ​ത്തെ 106-41ന് ​ത​ക​ര്‍​ത്ത് തൃ​ശൂ​ര്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ 93-76ന് ​തോ​ല്‍​പ്പി​ച്ച് കൊ​ല്ലം ക​രു​ത്തു​കാ​ട്ടി.

എ​റ​ണാ​കു​ള​വും കാ​സ​ർ​ഗോ​ഡും ത​ങ്ങ​ളു​ടെ ആ​ദ്യ​മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യി. വ​നി​താ​വി​ഭാ​ഗ​ത്തി​ല്‍ മു​ന്‍ അ​ന്താ​രാ​ഷ്‌​ട്ര താ​ര​ങ്ങ​ളാ​യ പി.​എ​സ് ജീ​ന, ഗ്രി​മ മെ​ര്‍​ലി​ന്‍ ബേ​ബി, നി​ല​വി​ലെ ഇ​ന്ത്യ​ന്‍ ക്യാ​ന്പ് താ​രം ജ​യ​ല​ക്ഷ്മി എ​ന്നി​വ​ര​ട​ങ്ങി​യ ശ​ക്ത​മാ​യ ആ​ല​പ്പു​ഴ ടീം 87-52 ​ന് എ​റ​ണാ​കു​ള​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് 77-32 ന് ​മ​ല​പ്പു​റ​ത്തെ മ​ല​ര്‍​ത്തി​യ​ടി​ച്ച​പ്പോ​ള്‍ കാ​സ​ഗോ​ഡി​നെ​തി​രെ പാ​ല​ക്കാ​ടും അ​നാ​യാ​സ വി​ജ​യം നേ​ടി.

മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യ​ത്തി​ലെ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ഗ്രൗ​ണ്ട്, മു​ബാ​റ​ക് സ്‌​കൂ​ള്‍ കോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​ന്പ്യ​ൻ​ഷി​പ്പ് സ​ബ് ക​ള​ക്ട​ർ പി. ​വി​ശ്വ​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​ബി​എ പ്ര​സി​ഡ​ന്‍റ് ഡോ.​ജാ​സിം ഉ​മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ച​ല​ച്ചി​ത്ര​ന​ടി മാ​ള​വി​ക മേ​നോ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ പ്ര​തി​നി​ധി​ക​ൾ, സം​സ്ഥാ​ന ബാ​സ്ക്ക​റ്റ് ബോ​ൾ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ൾ ക​ണ്ണൂ​ര്‍ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ മേ​ഖ​ല​യ​ക്ക് ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ മു​ന്‍​നി​ര്‍​ത്തി വി.​സി ഹാ​ഷി​മി​നെ കേ​ര​ള ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു.

Tags :

Recent News

Corehub Up