അങ്കമാലി ഫിസാറ്റില്‍ നടക്കുന്ന സൗരോര്‍ജ മേഖലയിലെ നൂതന സാധ്യതകളെക്കുറിച്ചുള്ള രാജ്യാന്തര സമ്മേളനം കൊച്ചിന് ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ സന്തോഷ് ഫിലിപ്
അങ്കമാലി : സൗരോര്‍ജ മേഖലയിലെ നൂതന സാധ്യതകളും അവയുടെ പുതിയ അവസരങ്ങളും വിളിച്ചറിയിക്കുന്ന രാജ്യാന്തര സമ്മേളനത്തിന് അങ്കമാലി ഫിസാറ്റ് എന്‍ജിനിയറിംഗ് കോളജില്‍ തുടക്കമായി. കൊച്ചിന് ഷിപ്പ്യാര്ഡ് ജനറല്‍ മാനേജര്‍ സന്തോഷ് ഫിലിപ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഫിസാറ്റ് ചെയര്മാന് പി. ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജെനിബ് ജെ. കാച്ചപ്പിള്ളി, അസോസിയേറ്റ് സെക്രട്ടറി എസ്. സത്യമൂര്‍ത്തി, പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, ഡീന്‍ അക്കാഡമിക്സ് ഡോ. ആര്. അര്‍ച്ചന, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് വിഭാഗം ഹെഡ് സൂര്യ സൂസന് അലക്സ്, പ്രോഗാം കോര്‍ഡിനേറ്റര്‍ സൗമ്യ സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളിള്‍ നിന്നുള്ള സാങ്കേതിക വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്. ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയേഴ്സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തിലേക്ക് എഴുനൂറോളം പ്രബന്ധങ്ങള്‍ ലഭിച്ചിട്ടുണ്ട്.ഇതില്‍ നിന്നും നൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
Tags :