x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രോ​പ്പ​ർ​ട്ടി റൂ​മു​ക​ളി​ൽ ജ​ഡ്ജി​മാ​രു​ടെ പ​രി​ശോ​ധ​ന

വെബ് ഡെസ്ക്
Published: November 4, 2026 05:27 AM IST | Updated: November 4, 2026 05:27 AM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യി​ലെ സൂ​ക്ഷി​പ്പു കേ​ന്ദ്ര​ത്തി​ൽ നി​ന്ന് തൊ​ണ്ടി​മു​ത​ൽ മോ​ഷ​ണം പോ​യ കേ​സി​ൽ കോ​ട​തി​യി​ലെ പ്രോ​പ്പ​ർ​ട്ടി റൂ​മു​ക​ളി​ൽ ജ​ഡ്ജി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന‌ടത്തി. ചു​മ​ത​ല​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കി​ട്ടാ​യി​രു​ന്നു അ​സാ​ധാ​ര​ണ ന​ട​പ​ടി. ‌
പ​രി​ശോ​ധ​ന 20 മി​നി​റ്റി​ല​ധി​കം നീ​ണ്ടു. സാ​ധാ​ര​ണ പ്രോ​പ്പ​ർ​ട്ടി റൂ​മി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ, ഡ്യൂ​ട്ടി സ​മ​യം ക​ഴി​ഞ്ഞി​റ​ങ്ങു​മ്പോ​ൾ താ​ഴി​ൽ അ​ര​ക്കു​വ​ച്ച് സീ​ൽ ചെ​യ്ത് താ​ക്കോ​ലും മ​റ്റും റൂ​മി​ന് കാ​വ​ൽ നി​ൽ​ക്കു​ന്ന പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും. പി​റ്റേ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ത്തു​മ്പോ​ൾ ഈ ​താ​ക്കോ​ൽ തി​രി​ച്ചു​ന​ൽ​കും.

ഈ ​ഘ​ട്ട​ത്തി​ൽ സീ​ലി​ന് കു​ഴ​പ്പ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി മാ​ത്ര​മേ ഉ​ദ്യോ​ഗ​സ്ഥ​ർ താ​ക്കോ​ൽ ഏ​റ്റു​വാ​ങ്ങൂ.

സം​ഭ​വ​ത്തി​ൽ പ്രോ​പ്പ​ർ​ട്ടി റൂ​മി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തും. ജീ​വ​ന​ക്കാ​ർ​ക്ക​ല്ലാ​തെ തൊ​ണ്ടി​മു​ത​ൽ ക​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ പ്രോ​പ്പ​ർ​ട്ടി റൂം ​മാ​റ്റ​ത്തി​നി​ടെ കൈ​മോ​ശം വ​ന്ന​താ​കാ​നു​ള്ള സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ സം​ഘം ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.

2016ൽ ​കൊ​ച്ചി​യി​ലെ വ​നി​താ വ്യ​വ​സാ​യി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്വ​ട്ടേ​ഷ​ൻ സം​ഘം 1.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​ഡം​ബ​ര കാ​റും റാ​ഡോ വാ​ച്ചും ത​ട്ടി​യെ​ടു​ത്തി​രു​ന്നു. ഈ ​കേ​സി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ റാ​ഡോ വാ​ച്ച് വി​ട്ടു​കി​ട്ടാ​നാ​യി വ​നി​താ വ്യ​വ​സാ​യി ന​ൽ​കി​യ ക്ലെ​യിം പെ​റ്റീ​ഷ​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക്കി​ടെ​യാ​ണ് വാ​ച്ച് കാ​ണാ​നി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് 123 തൊ​ണ്ടി​മു​ത​ൽ കൂ​ടി കാ​ണാ​താ​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.
നി​ല​വി​ൽ കാ​ണാ​താ​യ തൊ​ണ്ടി​മു​ത​ലു​ക​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് പൊ​ലി​സ് ക്രോ​ഡീ​ക​രി​ച്ച് വ​രി​ക​യാ​ണ്.

Tags :

Recent News

Corehub Up