x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​നി​ക്കാ​ട് ചി​റ​പ്പ​ടി​യി​ൽ ബ​സി​ലി​ടി​ച്ച് കു​തി​ര ച​ത്തു

വെബ് ഡെസ്ക്
Published: November 4, 2026 05:35 AM IST | Updated: November 4, 2026 05:35 AM IST

ആ​നി​ക്കാ​ട് ചി​റ​പ്പ​ടി​യി​ൽ കു​തി​ര ഇ​ടി​ച്ച് പിൻവ​ശം ത​ക​ർ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്.

വാ​ഴ​ക്കു​ളം: കെ​എ​സ് ആ​ർ​ടി​സി ബ​സി​ലി​ടി​ച്ച് കു​തി​ര ച​ത്തു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് പ​ന്ത്ര​ണ്ട​ര​യോ​ടെ ആ​നി​ക്കാ​ട് ചി​റ​പ്പ​ടി​യി​ലാ​ണ് സം​ഭ​വം. ആ​നി​ക്കാ​ട് ചി​റ​പ്പ​ടി ക​ക്ക​ടാം​കു​ളം ഇ​സ്മാ​യി​ൽ വ​ള​ർ​ത്തു​ന്ന കു​തി​ര​യാ​ണ് ചത്തത്.

ആ​നി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം വ​ഴി​യി​ൽ നി​ന്ന് തൊ​ടു​പു​ഴ-മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ കു​തി​ര തൊ​ടു​പു​ഴ-മൂ​ല​മ​റ്റം പോ​കു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​തി​ര റോ​ഡി​ൽ ത​ന്നെ ച​ത്തു വീ​ണു. ബ​സി​ന്‍റെ വ​ല​തു വ​ശ​ത്ത് പി​ൻ​ഭാ​ഗ​ത്താ​ണ് കു​തി​ര ഇ​ടി​ച്ച​ത്.

ഇ​സ്മ​യി​ൽ സ്വ​ന്തം ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ണ്ടി വ​ള​ർ​ത്തി​യി​രു​ന്ന കു​തി​ര​യാ​ണ്. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​രു​ന്ന കു​തി​ര അ​ബ​ദ്ധ​ത്തി​ൽ കെ​ട്ട​ഴി​ഞ്ഞ് റോ​ഡി​ലേ​ക്ക്ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

Tags :

Recent News

Corehub Up