Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adakkancheri

Thrissur

വ​ട​ക്കാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ൽ വാക്പോ​ര്


വ​ട​ക്കാ​ഞ്ചേ​രി: സ്ത്രീ​സു​ര​ക്ഷാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​തി​നെ ചൊ​ല്ലി ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ ​വാ​ക്പോ​ര്.​ കൗ​ൺ​സി​ൽ അ​ടി​യ​ന്ത​ര പ്ര​മേ​യം പാ​സാ​ക്കി. ക​ഴി​ഞ്ഞദി​വ​സം ചേ​ർ​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ മി​നി​അ​ര​വി​ന്ദ​നാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്.
ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി പെ​ൻ​ഷ​ൻ വി​ത​ര​ണം മു​ട​ങ്ങിക്കി​ട​ക്കു​ക​യാ​ണ്. ഇ​ത് ഉ​ട​ൻ കു​ടി​ശി​ക സ​ഹി​തം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ന​ട​ന്ന​ത്. എ​ന്നാ​ൽ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ല​മോ​ഹ​ൻ പ്ര​മേ​യ​ത്തെ പി​ൻ​ത്താ​ങ്ങു​ക​യും ചെ​യ്തു. പെ​ൻ​ഷ​ൻ വി​ത​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണ​ന്ന് പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ എ​സ്.എ.​എ. അ​സാ​ദ്, പി.എ​ൻ​. വൈ​ശാ​ഖ്, കെ. ​ആ​ർ. കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ തു​റ​ന്ന​ടി​ച്ചു. ഇ​തി​നി​ട​യി​ൽ​വൈ​സ് ചെ​യ​ർ​മാ​ൻ പി ​എ​ൻ സു​രേ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ പ്ര​മേ​യ​ത്തെ ഒ​ന്ന​ട​ങ്കം പാ​സാ​ക്കി. യോ​ഗ​ത്തി​ൽ അ​ജ​ണ്ട​യാ​യി കൊ​ണ്ടു​വ​ന്ന 19 എ​ണ്ണ​വും ഇ​തോ​ടൊ​പ്പം പാ​സാ​യി.

Latest News

Corehub Up