വടക്കാഞ്ചേരി: സ്ത്രീസുരക്ഷാ പെൻഷൻ മുടങ്ങിയതിനെ ചൊല്ലി നഗരസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്പോര്. കൗൺസിൽ അടിയന്തര പ്രമേയം പാസാക്കി. കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ മിനിഅരവിന്ദനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്.
കഴിഞ്ഞ രണ്ടുമാസമായി പെൻഷൻ വിതരണം മുടങ്ങിക്കിടക്കുകയാണ്. ഇത് ഉടൻ കുടിശിക സഹിതം നൽകണമെന്ന് ആവശ്യപ്പെട്ടാണ് കൗൺസിൽ യോഗത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കുതർക്കം നടന്നത്. എന്നാൽ സ്ഥിരം സമിതി അധ്യക്ഷ ഷീലമോഹൻ പ്രമേയത്തെ പിൻത്താങ്ങുകയും ചെയ്തു. പെൻഷൻ വിതരണം തടസപ്പെടുത്തിയത് പിണറായി സർക്കാരാണന്ന് പ്രതിപക്ഷ കൗൺസിലർ എസ്.എ.എ. അസാദ്, പി.എൻ. വൈശാഖ്, കെ. ആർ. കൃഷ്ണൻകുട്ടി എന്നിവർ തുറന്നടിച്ചു. ഇതിനിടയിൽവൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ ഉൾപ്പടെയുള്ള ഭരണ സമിതി അംഗങ്ങൾ പ്രമേയത്തെ ഒന്നടങ്കം പാസാക്കി. യോഗത്തിൽ അജണ്ടയായി കൊണ്ടുവന്ന 19 എണ്ണവും ഇതോടൊപ്പം പാസായി.
Tags : nattu vishesham War of words adakkancheri