Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani

ഒ​​ഡീ​​ഷ​​യി​​ലെ അദാനിയുടെ അ​​ലു​​മി​​നി​​യം പ​​ദ്ധ​​തി; 53,500 പേ​​ർ​​ക്ക് തൊ​​ഴി​​ലൊ​​രു​​ക്കും

ഭു​​വ​​നേ​​ശ്വ​​ർ: അ​​ദാ​​നി ഗ്രൂ​​പ്പ് അ​​ലു​​മി​​നി​​യം മേ​​ഖ​​ല​​യി​​ലേ​​ക്കും ഇ​​റ​​ങ്ങു​​ന്നു. അ​​ദാ​​നി ഗ്രൂ​​പ്പി​​ന്‍റെ മു​​ൻ​​നി​​ര ക​​ന്പ​​നി​​യാ​​യ അ​​ദാ​​നി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ലി​​മി​​റ്റ​​ഡും (എ​​ഇ​​എ​​ൽ) അ​​ബു​​ദാ​​ബി ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹോ​​ൾ​​ഡിം​​ഗ് ക​​ന്പ​​നി (ഐ​​എ​​ച്ച്സി) ഗ്രൂ​​പ്പി​​ന്‍റെ പ്ര​​കൃ​​തി​​വി​​ഭ​​വ നി​​ക്ഷേ​​പ പ്ലാ​​റ്റ്ഫോ​​മാ​​യ ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ റി​​സോ​​ഴ്സ​​സ് ഹോ​​ൾ​​ഡിം​​ഗും ചേ​​ർ​​ന്ന് ഒ​​ഡീ​​ഷ​​യി​​ൽ ഒ​​രു സം​​യോ​​ജി​​ത ഗ്രീ​​ൻ​​ഫീ​​ൽ​​ഡ് അ​​ലു​​മി​​നി​​യം പ്രോ​​ജ​​ക്റ്റ് വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി ഒ​​ഡീ​​ഷ സ​​ർ​​ക്കാ​​രു​​മാ​​യി ധാ​​ര​​ണാ​​പ​​ത്ര​​ത്തി​​ൽ ഒ​​പ്പു​​വ​​ച്ചു.

11.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ (1.08 ല​​ക്ഷം കോ​​ടി രൂ​​പ) നി​​ക്ഷേ​​പ​​ത്തോ​​ടെ​​യാ​​ണ് ഈ ​​പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​ത്. ഈ ​​പ​​ദ്ധ​​തി​​യു​​ടെ നി​​ർ​​മാ​​ണ ഘ​​ട്ട​​ത്തി​​ലും പ്ര​​വ​​ർ​​ത്ത​​ന ഘ​​ട്ട​​ത്തി​​ലു​​മാ​​യി ഏ​​ക​​ദേ​​ശം 53,500 തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

നി​​ർ​​ദി​​ഷ്ട പ​​ദ്ധ​​തി​​ക്കാ​​യി എ​​ഇ​​എ​​ല്ലും ഐ​​എ​​ച്ച്സി​​യും ചേ​​ർ​​ന്ന് 50:50 അ​​നു​​പാ​​ത​​ത്തി​​ൽ ഒ​​രു സം​​യു​​ക്ത സം​​രം​​ഭം രൂ​​പീ​​ക​​രി​​ക്കും.

ഇ​​ത് ഒ​​ഡീ​​ഷ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ നേ​​രി​​ട്ടു​​ള്ള വി​​ദേ​​ശ നി​​ക്ഷേ​​പ പ​​ദ്ധ​​തി​​യും ലോ​​ഹ​​സം​​സ്ക​​ര​​ണ മേ​​ഖ​​ല​​യി​​ൽ ഇ​​ന്ത്യ​​യി​​ലെ ത​​ന്നെ ഏ​​റ്റ​​വും വ​​ലി​​യ നേ​​രി​​ട്ടു​​ള്ള വി​​ദേ​​ശ നി​​ക്ഷേ​​പ​​വു​​മാ​​യി​​രി​​ക്കു​​ം.

Business

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി​​യു​​ടെ വ​​ൻ നി​​ക്ഷേ​​പം

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 2025-ഓ​​ടെ ഇ​​ന്ത്യ​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ദാ​​നി ഗ്രൂ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യാ​​കും.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഡാ​​റ്റാ സെ​​ന്‍റ​​ർ പ്ലാ​​റ്റ്ഫോം സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ എ​​ഐ മേ​​ഖ​​ല​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജ-​​കം​​പ്യൂ​​ട്ടിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ വെ​​റു​​മൊ​​രു എ​​ഐ ഉ​​പ​​ഭോ​​ക്താ​​വ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് എ​​ഐ നി​​ർ​​മാ​​താ​​ക്ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഈ ​​പ്രാ​​രം​​ഭ നി​​ക്ഷേ​​പം 2035ഓ​​ടെ സെ​​ർ​​വ​​ർ നി​​ർ​​മാ​​ണം, ഇ​​ല​​ക്ട്രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ക്ലൗ​​ഡ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ 150 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക നി​​ക്ഷേ​​പ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ 250 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

അ​​ദാ​​നി കോ​​ണ​​ക്സി​​ന്‍റെ നി​​ല​​വി​​ലു​​ള്ള 2 ഗി​​ഗാ​​വാ​​ട്ട് ഡാ​​റ്റാ സെ​​ന്‍റ​​ർ ശൃം​​ഖ​​ല​​യെ 5 ഗി​​ഗ​​വാ​​ട്ടി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഒ​​രു കൂ​​റ്റ​​ൻ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​ർ കാം​​പ​​സ് നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി ഗ്രൂ​​പ്പ് ഗൂ​​ഗി​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഹൈ​​ദ​​രാ​​ബാ​​ദി​​ലും പൂ​​ന​​യി​​ലും മൈ​​ക്രോ​​സോ​​ഫ്റ്റു​​മാ​​യി ഇ​​വ​​ർ​​ക്കു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഐ​​ഐ, ഇ​​കൊ​​മേ​​ഴ്സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഫ്ളി​​പ്കാ​​ർ​​ട്ടു​​മാ​​യു​​ള്ള ഡാ​​റ്റാ സെ​​ന്‍റ​​ർ സ​​ഹ​​ക​​ര​​ണ​​വും ഗ്രൂ​​പ്പ് വി​​പു​​ലീ​​ക​​രി​​ക്കും.

National

മാ​ന​ന​ഷ്ട കേ​സ്; മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ​ക്ക് ത​ട​വ്

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ ഫ്രീ​ലാ​ൻ​സ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ര​വി നാ​യ​ർ​ക്ക് ഒ​രു വ​ർ​ഷം ത​ട​വും പി​ഴ​യും. ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യാ​ണ് ശി​ക്ഷ​വി​ധി​ച്ച​ത്.

അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ഫ​യ​ൽ ചെ​യ്ത മാ​ന​ന​ഷ്ട​ക്കേ​സി​ലാ​ണ് വി​ധി. ക​മ്പ​നി​യു​ടെ​യും അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ​യും സ​ൽ​പ്പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് ര​വി നാ​യ​ർ തെ​റ്റാ​യ​തും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ്ര​സ്താ​വ​ന​ക​ൾ ട്വി​റ്റ​റി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

National

അ​ദാ​നി പോ​ർ​ട്ട്‌​സി​ന് ആ​ശ്വാ​സം: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ മു​ന്ദ്ര​യി​ൽ അ​ദാ​നി പോ​ർ​ട്ട്‌​സി​ന് അ​നു​വ​ദി​ച്ച 108 ഹെ​ക്ട​ർ മേ​ച്ചി​ൽ ഭൂ​മി  തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റി​സു​മാ​രാ​യ ജെ.​കെ. മ​ഹേ​ശ്വ​രി, അ​തു​ൽ ച​ന്ദു​ർ​ക്ക​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചാ​ണ് ഈ ​വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.


ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ബാ​ധി​ക്ക​പ്പെ​ട്ട ക​ക്ഷി​യാ​യ അ​ദാ​നി പോ​ർ​ട്ട്‌​സി​ന് ത​ങ്ങ​ളു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സ്വാ​ഭാ​വി​ക നീ​തി​യു​ടെ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.


2005-ൽ ​സ്പെ​ഷ്യ​ൽ എ​ക്കോ​ണ​മി​ക് സോ​ൺ വി​ക​സ​ന​ത്തി​നാ​യി ന​ൽ​കി​യ ഭൂ​മി​ക്കെ​തി​രെ ഗ്രാ​മ​വാ​സി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യെ​ത്തു​ട​ർ​ന്നാ​ണ് ഭൂ​മി തി​രി​ച്ചു​പി​ടി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.‌ വി​ഷ​യ​ത്തി​ൽ അ​ദാ​നി പോ​ർ​ട്ട്‌​സി​ന്‍റെ ആ​ക്ഷേ​പ​ങ്ങ​ൾ കൂ​ടി കേ​ട്ട ശേ​ഷം പു​തി​യ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചു. അ​തു​വ​രെ നി​ല​വി​ലെ സ്ഥി​തി തു​ട​രാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

National

അദാനിക്കുവേണ്ടി എൽഐസി ഫണ്ട് മറിച്ചു; രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ അമേരിക്കൻ പത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ട​​​ക്കെ​​​ണി​​​യി​​​ലാ​​​യ ഗൗ​​​തം അ​​​ദാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് 33,000 കോ​​​ടി രൂ​​​പ​​​യു​​​ടെ (3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ) പ​​​ദ്ധ​​​തി കേ​​​ന്ദ്രം ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്.

ക​​​ഴി​​​ഞ്ഞ മേ​​​യി​​​ൽ അ​​​ദാ​​​നി ഗ്രൂ​​​പ്പ് ബോ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കും ഇ​​​ക്വി​​​റ്റി​​​യി​​​ലേ​​​ക്കും കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ത​​​ന്ത്രം ഏ​​​കോ​​​പി​​​പ്പി​​​ച്ച​​​ത് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം, അ​​​തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പ് (ഡി​​​എ​​​ഫ്എ​​​സ്), എ​​​ൽ​​​ഐ​​​സി, നീ​​​തി ആ​​​യോ​​​ഗ് എ​​​ന്നി​​​വ​​​യാ​​​ണെ​​​ന്ന് ‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ്’ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്നു. ലൈ​​​ഫ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൽ​​​ഐ​​​സി) മാ​​​ത്രം ധ​​​ന​​​സ​​​ഹാ​​​യം ന​​​ൽ​​​കി​​​യ അ​​​ദാ​​​നി പോ​​​ർ​​​ട്ട്സി​​​നാ​​​യി 585 മി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ ബോ​​​ണ്ട് ഇ​​​ഷ്യു ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​രു​​​ന്നു​​​വെ​​​ന്നും പ​​​ത്രം റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ ര​​​ക്ഷി​​​ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ നി​​​ശ​​​ബ്‌​​​ദ​​​മാ​​​യി മൊ​​​ത്തം 3.9 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​റി​​​ന്‍റെ പ​​​ണം സ്വ​​​രൂ​​​പി​​​ക്ക​​​ൽ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യെ​​​ന്നാ​​​ണു രേ​​​ഖ​​​ക​​​ൾ​​​ സ​​​ഹി​​​തം വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റ് പ​​​ത്രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം ന​​​ൽ​​​കാ​​​ൻ പ്ര​​​ധാ​​​ന വി​​​ദേ​​​ശ​​​ബാ​​​ങ്കു​​​ക​​​ൾ മ​​​ടി​​​ച്ച​​​പ്പോ​​​ഴാ​​​ണ് എ​​​ൽ​​​ഐ​​​സി​​​യി​​​ൽ​​​നി​​​ന്ന് വി​​​വി​​​ധ അ​​​ദാ​​​നി ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു പ​​​ണം എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ആ​​​വി​​​ഷ്ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം.

അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ന്‍റെ ക​​​ട​​​ബാ​​​ധ്യ​​​ത മു​​​ൻ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 20 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ക്കു​​​ക​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കും വ​​​ഞ്ച​​​നാ​​​ക്കു​​​റ്റ​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്ത സ​​​മ​​​യ​​​ത്ത് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​ൽ ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി.

അ​​​ദാ​​​നി ഓ​​​ഹ​​​രി​​​ക​​​ളി​​​ൽ മ​​​റ്റു നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി കൂ​​​ടി​​​യാ​​​ണ് കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ഡി​​​എ​​​ഫ്എ​​​സും നീ​​​തി ആ​​​യോ​​​ഗും ചേ​​​ർ​​​ന്നു നി​​​ക്ഷേ​​​പ​​​പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മം പ​​​റ​​​യു​​​ന്നു. യു​​​എ​​​സ് ഷോ​​​ർ​​​ട്ട് സെ​​​ല്ല​​​റാ​​​യ ഹി​​​ൻ​​​ഡ​​​ൻ​​​ബ​​​ർ​​​ഗി​​​ന്‍റെ 2023ലെ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നെ​​​തി​​​രേ ഓ​​​ഹ​​​രി കൃ​​​ത്രി​​​മ​​​ത്വ​​​ത്തി​​​നും സാ​​​ന്പ​​​ത്തി​​​ക ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ​​​ക്കും കേ​​​സെ​​​ടു​​​ത്ത​​​ത്.

ജെ​​​പി​​​സി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്

പ​​​ത്ര​​​ത്തി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​യോ (ജെ​​​പി​​​സി) പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്സ് ക​​​മ്മി​​​റ്റി​​​യോ (പി​​​എ​​​സി) അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നു കോ​​​ണ്‍ഗ്ര​​​സ്. അ​​​ദാ​​​നി ഗ്രൂ​​​പ്പി​​​നു​​​വേ​​​ണ്ടി 30 കോ​​​ടി എ​​​ൽ​​​ഐ​​​സി പോ​​​ളി​​​സി ഉ​​​ട​​​മ​​​ക​​​ളു​​​ടെ സ​​​ന്പാ​​​ദ്യ​​​മാ​​​ണ് ‘മൊ​​​ദാ​​​നി’ ത​​​ട്ടി​​​പ്പി​​​ൽ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ജ​​​യ്റാം ര​​​മേ​​​ശ് ആ​​​രോ​​​പി​​​ച്ചു.

ഭൂ​​​രി​​​പ​​​ക്ഷ​​​വും താ​​​ഴ്ന്ന, ഇ​​​ട​​​ത്ത​​​രം വ​​​രു​​​മാ​​​ന​​​ക്കാ​​​രു​​​ടെ എ​​​ൽ​​​ഐ​​​സി​​​യി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യാ​​​ണ് ഒ​​​രു സ്വ​​​കാ​​​ര്യ ഗ്രൂ​​​പ്പി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്ന​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​ണ്. 2024 സെ​​​പ്റ്റം​​​ബ​​​ർ 21ന് ​​​വെ​​​റും നാ​​​ലു മ​​​ണി​​​ക്കൂ​​​ർ വ്യാ​​​പാ​​​ര​​​ത്തി​​​ൽ എ​​​ൽ​​​ഐ​​​സി​​​ക്ക് 7,850 കോ​​​ടി ഡോ​​​ള​​​ർ ന​​​ഷ്‌​​​ടം നേ​​​രി​​​ട്ട​​​താ​​​യി എ​​​ക്സി​​​ൽ എ​​​ഴു​​​തി​​​യ കു​​​റി​​​പ്പി​​​ൽ ജ​​​യ്റാം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മോ​​​ദി​​​ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​ശ്രി​​​ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം എ​​​റി​​​ഞ്ഞ​​​തി​​​ന്‍റെ ദോ​​​ഷ​​​മാ​​​ണി​​​ത്.

ഗൗ​​​തം അ​​​ദാ​​​നി​​​ക്കെ​​​തി​​​രേ അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഏ​​​റ്റ​​​വും പ്രി​​​യ​​​പ്പെ​​​ട്ട ബി​​​സി​​​ന​​​സ് കൂ​​​ട്ടാ​​​ളി​​​യാ​​​യ ക​​​ന്പ​​​നി​​​ക്കു സ​​​മ​​​ൻ​​​സ് അ​​​യ​​​യ്ക്കാ​​​ൻ മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഒ​​​രു വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​സ​​​മ്മ​​​തി​​​ച്ചെ​​​ന്നും ജ​​​യ്റാം പ​​​റ​​​ഞ്ഞു. ‘മോ​​​ദാ​​​നി മെ​​​ഗാ​​​സ്കാം’ എ​​​ന്ന​​​തി​​​ൽ ആ​​​സ്തി വി​​​ല്പ​​​ന​​​യ്ക്കാ​​​യി ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ദു​​​രു​​​പ​​​യോ​​​ഗം, കൃ​​​ത്രി​​​മ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണം, ഊ​​​തി​​​പ്പെ​​​രു​​​പ്പി​​​ച്ച ക​​​ൽ​​​ക്ക​​​രി ഇ​​​റ​​​ക്കു​​​മ​​​തി, രാ​​​ഷ്‌​​​ട്രീ​​​യ​​​പ്രേ​​​രി​​​ത ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​വെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ആ​​​രോ​​​പി​​​ച്ചു.

ഡ​​​യ​​​റ​​​ക്‌​​​ട് ബെ​​​ന​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​റു​​​ക​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ൾ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ല്ലെ​​​ന്നും മോ​​​ദി​​​യു​​​ടെ അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​ണെ​​​ന്നും കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. എ​​​ൽ​​​ഐ​​​സി പ്രീ​​​മി​​​യ​​​ത്തി​​​നാ​​​യി ചി​​​ല്ലി​​​ക്കാ​​​ശ് സ​​​ന്പാ​​​ദി​​​ക്കു​​​ന്ന മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​ന്‍റെ പ​​​ണം അ​​​ദാ​​​നി​​​ക്കാ​​​യി മോ​​​ദി ന​​​ൽ​​​കു​​​ന്ന​​​ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​ന് അ​​​റി​​​യാ​​​മോ? വി​​​ശ്വാ​​​സ​​​വ​​​ഞ്ച​​​ന​​​യും കൊ​​​ള്ള​​​യും അ​​​ല്ലേ ഇ​​​തെ​​​ന്നും ഖാ​​​ർ​​​ഗെ ചോ​​​ദി​​​ച്ചു.

കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ നി​​​കു​​​തി​​​ദാ​​​യ​​​ക​​​രു​​​ടെ 30,000 കോ​​​ടി രൂ​​​പ അ​​​ദാ​​​നി​​​യു​​​ടെ പി​​​ഗ്ഗി​​​ബാ​​​ങ്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ദേ​​​ശ​​​സ്നേ​​​ഹി​​​ക​​​ളും മാ​​​ധ്യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മൗ​​​നം പാ​​​ലി​​​ക്കു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി മ​​​ഹു​​​വ മൊ​​​യ്ത്ര ചോ​​​ദി​​​ച്ചു.

ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​ണം​​​കൊ​​​ണ്ടാ​​​ണ് മോ​​​ദി​​​സ​​​ർ​​​ക്കാ​​​ർ ഗൗ​​​തം അ​​​ദാ​​​നി​​​ക്കു ധ​​​ന​​​സ​​​ഹാ​​​യം തു​​​ട​​​രു​​​ന്ന​​​തെ​​​ന്നും മ​​​ഹു​​​വ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

 ആ​​​രോ​​​പ​​​ണം തെ​​​റ്റ്:എ​​​ൽ​​​ഐ​​​സി

‘വാ​​​ഷിം​​​ഗ്ട​​​ണ്‍ പോ​​​സ്റ്റി’​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ വ്യാ​​​ജ​​​വും അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​വു​​​മാ​​​ണെ​​​ന്ന് എ​​​ൽ​​​ഐ​​​സി പ്ര​​​തി​​​ക​​​രി​​​ച്ചു. ബാ​​​ഹ്യ​​​ഘ​​​ട​​​ക​​​ങ്ങ​​​ളാ​​​ൽ സ്വാ​​​ധീ​​​നി​​​ക്ക​​​പ്പെ​​​ട്ട റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​പോ​​​ലു​​​ള്ള ഒ​​​രു രേ​​​ഖ​​​യോ പ​​​ദ്ധ​​​തി​​​യോ എ​​​ൽ​​​ഐ​​​സി ഇ​​​തു​​​വ​​​രെ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ക​​​ന്പ​​​നി പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

ബോ​​​ർ​​​ഡ് അം​​​ഗീ​​​ക​​​രി​​​ച്ച ന​​​യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷം മാ​​​ത്ര​​​മേ നി​​​ക്ഷേ​​​പ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ക്കു​​​ക​​​യു​​​ള്ളൂ. കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള സാ​​​ന്പ​​​ത്തി​​​ക സേ​​​വ​​​ന വ​​​കു​​​പ്പി​​​നോ മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​നോ അ​​​ത്ത​​​രം തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കി​​​ല്ല. ഉ​​​യ​​​ർ​​​ന്ന ജാ​​​ഗ്ര​​​താ​​​മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ എ​​​ൽ​​​ഐ​​​സി ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​മേ​​​രി​​​ക്ക​​​ൻ പ​​​ത്ര​​​ത്തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് സ​​​ത്യ​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ക​​​ലെ​​​യാ​​​ണെ​​​ന്നും എ​​​ൽ​​​ഐ​​​സി പ​​​റ​​​ഞ്ഞു.

എ​​​ൽ​​​ഐ​​​സി​​​യു​​​ടെ പ്ര​​​ശ​​​സ്തി​​​യും പ്ര​​​തി​​​ച്ഛാ​​​യ​​​യും ഇ​​​ന്ത്യ​​​യി​​​ലെ ശ​​​ക്ത​​​മാ​​​യ സാ​​​ന്പ​​​ത്തി​​​ക​​​മേ​​​ഖ​​​ല​​​യു​​​ടെ അ​​​ടി​​​ത്ത​​​റ​​​യും ക​​​ള​​​ങ്ക​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ടെ​​​ന്ന് തോ​​​ന്നു​​​ന്ന​​​താ​​​യും എ​​​ൽ​​​ഐ​​​സി പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up