Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adani Group

മി​നി​മം പ​ബ്ലി​ക് ഷെ​യ​ർ​ഹോ​ൾ​ഡിം​ഗ് കേ​സ്: അ​ദാ​നി ഗ്രൂ​പ്പി​ന് സെ​ബി​യു​ടെ ആ​ശ്വാ​സം; കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കി

ന്യൂ​ഡ​ൽ​ഹി: മി​നി​മം പ​ബ്ലി​ക് ഷെ​യ​ർ​ഹോ​ൾ​ഡിം​ഗ് ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി, അ​ഞ്ച് ഗ്രൂ​പ്പ് ക​മ്പ​നി​ക​ൾ, 13 വ്യ​ക്തി​ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ൾ വി​പ​ണി നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ സെ​ബി അ​വ​സാ​നി​പ്പി​ച്ചു. 1.48 കോ​ടി രൂ​പ പി​ഴ തു​ക​യാ​യി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ്, അ​ദാ​നി പ​വ​ർ, അ​ദാ​നി പോ​ർ​ട്സ്, അ​ദാ​നി എ​ന​ർ​ജി സൊ​ല്യൂ​ഷ​ൻ​സ് (പ​ഴ​യ അ​ദാ​നി ട്രാ​ൻ​സ്മി​ഷ​ൻ) എ​ന്നീ പ്ര​മു​ഖ ക​മ്പ​നി​ക​ൾ​ക്കും അ​വ​യു​ടെ ഡ​യ​റ​ക്ട​ർ​മാ​ർ​ക്കു​മാ​ണ് സെ​ബി​യു​ടെ ഈ ​തീ​രു​മാ​നം ബാ​ധ​കം. 2020 ജൂ​ൺ, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ദാ​നി ക​മ്പ​നി​ക​ൾ​ക്കെ​തി​രെ സെ​ബി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

വി​പ​ണി നി​യ​മ​പ്ര​കാ​രം ഒ​രു ലി​സ്റ്റ​ഡ് ക​മ്പ​നി​യി​ൽ കു​റ​ഞ്ഞ​ത് 25% പൊ​തു​ജ​ന ഓ​ഹ​രി പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം. അ​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം 2024 സെ​പ്റ്റം​ബ​റി​ലും തു​ട​ർ​ന്ന് 2025 മാ​ർ​ച്ച് 3-നും ​ക​മ്പ​നി​ക​ൾ​ക്ക് സെ​ബി കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് അ​യ​ച്ചു. കു​റ്റം സ​മ്മ​തി​ക്കു​ക​യോ ത​ള്ളി​ക്ക​ള​യു​ക​യോ ചെ​യ്യാ​തെ ത​ന്നെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പ് സെ​ബി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

ആ​കെ 1.48 കോ​ടി രൂ​പ സെ​റ്റി​ൽ​മെ​ന്‍റ് തു​ക​യാ​യി അ​ട​ച്ച​തോ​ടെ, വി​ഷ​യം പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ച്ച​താ​യി തി​ങ്ക​ളാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ സെ​ബി വ്യ​ക്ത​മാ​ക്കി.

Kerala

വി​ഴി​ഞ്ഞ​ത്ത് ന​ങ്കൂ​ര​മി​ടാ​ൻ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ല; തീ​രം തേ​ടി​യെ​ത്തി​യ അ​ന്താ​രാ​ഷ്ട്ര ഭീ​മ​ൻ​മാ​ർ​ക്ക് നി​രാ​ശ

തി​രു​വ​ന​ന്ത​പു​രം: ബ​ർ​ത്ത് ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി​യ മു​ൻ​നി​ര അ​ന്താ​രാഷ്‌ട്ര ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കി വി​ഴി​ഞ്ഞം തു​റ​മു​ഖം. പ​ശ്ചി​മേ​ഷ്യ​യി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വി​ഴി​ഞ്ഞം തീ​രം തേ​ടി ച​ര​ക്ക് ക​പ്പ​ലു​ക​ളെ​ത്തി​യ​ത്.

തു​റ​മു​ഖ​ത്തി​ന്‍റെ നി​ല​വി​ലെ ശേ​ഷി​യേ​ക്കാ​ൾ അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ലാ​ണ് അ​പേ​ക്ഷ​ക​ൾ നി​ര​സി​ച്ച​ത്. ജ​ർ​മ​ൻ, താ​യ്‌​വാ​ൻ, ഡാ​നി​ഷ് ക​മ്പ​നി​ക​ളാ​ണ് നി​ല​വി​ൽ അ​നു​മ​തി തേ​ടി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ സ​മീ​പി​ച്ച​ത്.

ജ​ർ​മ​ൻ ഷി​പ്പിം​ഗ് ക​മ്പ​നി​യാ​യ ഹാ​പാം​ഗ് ലോ​യ്ഡ്, താ​യ്‌​വാ​ൻ ക​മ്പ​നി എ​വ​ർ​ഗ്രീ​ൻ, ഡാ​നി​ഷ് ക​മ്പ​നി മെ​ഴ്സ്ക്, ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഹ്യു​ണ്ടാ​യ് എ​ന്നീ ക​മ്പ​നി​ക​ളാ​ണ് അ​നു​മ​തി തേ​ടി​യ​ത്. ‌പ​ശ്ചി​മേ​ഷ്യ​ൽ സം​ഘ​ർ​ഷ​ത്തോ​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്കു​ള്ള ക​പ്പ​ൽ ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​യി.

ഇ​തോ​ടെ​യാ​ണ് വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്തിം​ഗി​നും ച​ര​ക്കി​റ​ക്കു​ന്ന​തി​നും ക​പ്പ​ൽ ക​മ്പ​നി​ക​ൾ അ​നു​മ​തി തേ​ടി​യ​ത്. വി​ഴി​ഞ്ഞ​ത്ത് ഇ​പ്പോ​ൾ പ്ര​തി​മാ​സം എ​ത്തു​ന്ന​ത് 60ൽ ​ഏ​റെ ക​പ്പ​ലു​ക​ളാ​ണ്. 60,000ൽ ​അ​ധി​കം ക​ണ്ടെ​യ്ന​റു​ക​ളാ​ണ് ഓ​രോ മാ​സ​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

ക​പ്പ​ൽ അ​ടു​പ്പി​ക്കാ​ൻ നി​ർ​വാ​ഹ​മി​ല്ലാ​ത്ത​തി​നാ​ൽ അ​നു​മ​തി തേ​ടി​യ ഷി​പ്പിം​ഗ് ക​മ്പ​നി​ക​ളെ വി​ഴി​ഞ്ഞം മ​ട​ക്കി. ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി ക​മ്മീ​ഷ​നിം​ഗ് ന​ട​ത്തി കൂ​ടു​ത​ൽ ക​പ്പ​ലു​ക​ൾ​ക്ക് ബ​ർ​ത്ത് ചെ​യ്യാ​നും യാ​ർ​ഡ് സ്പേ​സ് ഒ​രു​ക്കാ​നു​മാ​ണ് അ​ദാ​നി ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Business

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി​​യു​​ടെ വ​​ൻ നി​​ക്ഷേ​​പം

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 2025-ഓ​​ടെ ഇ​​ന്ത്യ​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ദാ​​നി ഗ്രൂ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യാ​​കും.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഡാ​​റ്റാ സെ​​ന്‍റ​​ർ പ്ലാ​​റ്റ്ഫോം സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ എ​​ഐ മേ​​ഖ​​ല​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജ-​​കം​​പ്യൂ​​ട്ടിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ വെ​​റു​​മൊ​​രു എ​​ഐ ഉ​​പ​​ഭോ​​ക്താ​​വ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് എ​​ഐ നി​​ർ​​മാ​​താ​​ക്ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഈ ​​പ്രാ​​രം​​ഭ നി​​ക്ഷേ​​പം 2035ഓ​​ടെ സെ​​ർ​​വ​​ർ നി​​ർ​​മാ​​ണം, ഇ​​ല​​ക്ട്രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ക്ലൗ​​ഡ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ 150 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക നി​​ക്ഷേ​​പ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ 250 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

അ​​ദാ​​നി കോ​​ണ​​ക്സി​​ന്‍റെ നി​​ല​​വി​​ലു​​ള്ള 2 ഗി​​ഗാ​​വാ​​ട്ട് ഡാ​​റ്റാ സെ​​ന്‍റ​​ർ ശൃം​​ഖ​​ല​​യെ 5 ഗി​​ഗ​​വാ​​ട്ടി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഒ​​രു കൂ​​റ്റ​​ൻ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​ർ കാം​​പ​​സ് നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി ഗ്രൂ​​പ്പ് ഗൂ​​ഗി​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഹൈ​​ദ​​രാ​​ബാ​​ദി​​ലും പൂ​​ന​​യി​​ലും മൈ​​ക്രോ​​സോ​​ഫ്റ്റു​​മാ​​യി ഇ​​വ​​ർ​​ക്കു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഐ​​ഐ, ഇ​​കൊ​​മേ​​ഴ്സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഫ്ളി​​പ്കാ​​ർ​​ട്ടു​​മാ​​യു​​ള്ള ഡാ​​റ്റാ സെ​​ന്‍റ​​ർ സ​​ഹ​​ക​​ര​​ണ​​വും ഗ്രൂ​​പ്പ് വി​​പു​​ലീ​​ക​​രി​​ക്കും.

Business

എ​സി​സി​യും ഓ​റി​യ​ന്‍റും അം​ബു​ജ​യി​ൽ ല​യി​ക്കും

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: എ​​സി​​സി സി​​മ​​ന്‍റ്സും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റ്സും ഇ​​ല്ലാ​​താ​​കു​​ന്നു. അ​​ദാ​​നി ഗ്രൂ​​പ്പി​​ലു​​ണ്ടാ​​യി​​രു​​ന്ന എ​​സി​​സി​​യും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റ്സും ല​​യി​​പ്പി​​ക്കു​​ന്ന​​തി​​ന് ഡ​​യ​​റ​​ക്ട​​ർ ബോ​​ർ​​ഡ് അ​​നു​​മ​​തി​​ക​​ൾ ല​​ഭി​​ച്ച​​താ​​യി അം​​ബു​​ജ സി​​മ​​ന്‍റ്സ് ലി​​മി​​റ്റ​​ഡ് വ്യ​​ക്ത​​മാ​​ക്കി.

ഇ​​രു ക​​ന്പ​​നി​​ക​​ളും അം​​ബു​​ജ​​യി​​ൽ ല​​യി​​ക്കും. ഇ​​തോ​​ടെ, ഇ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സ​​മി​​ന്‍റ് ഉ​​ത്​​പാ​​ദ​​ന​​ക്ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യി അം​​ബു​​ജ മാ​​റും. ല​​യ​​ന​​ത്തോ​​ടെ രാ​​ജ്യ​​വ്യാ​​പ​​ക​​മാ​​യി ഒ​​രു ‘വ​​ണ്‍ സി​​മ​​ന്‍റ് പ്ലാ​​റ്റ്ഫോം’ രൂ​​പീ​​ക​​രി​​ക്ക​​പ്പെ​​ട്ടു.

ല​​യ​​നം 12 മാ​​സ​​ത്തി​​നു​​ള്ളി​​ൽ പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. ല​​യ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഓ​​രോ 10 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള എ​​സി​​സി​​യു​​ടെ 100 ഓ​​ഹ​​രി​​ക​​ൾ​​ക്ക് അം​​ബു​​ജ​​യു​​ടെ 2 രൂ​​പ​​വീ​​തം മു​​ഖ​​വി​​ല​​യു​​ള്ള 328 ഓ​​ഹ​​രി​​ക​​ൾ യോ​​ഗ്യ​​രാ​​യ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ൾ​​ക്ക് കൈ​​മാ​​റും. ഇ​​തു​​പോ​​ലെ, ഓ​​റി​​യ​​ന്‍റി​​ന്‍റെ ഓ​​രോ രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 100 ഓ​​ഹ​​രി​​ക​​ൾ​​ക്ക് അം​​ബു​​ജ​​യു​​ടെ 2 രൂ​​പ മു​​ഖ​​വി​​ല​​യു​​ള്ള 33 ഓ​​ഹ​​രി​​ക​​ളാ​​കും കൈ​​മാ​​റു​​ക.

അ​​ദാ​​നി ഗ്രൂ​​പ്പി​​ന് കീ​​ഴി​​ലെ മ​​റ്റ് ര​​ണ്ട് സി​​മ​​ന്‍റ് ക​​ന്പ​​നി​​ക​​ളാ​​യ പെ​​ന്ന സി​​മ​​ന്‍റ്, സം​​ഘി ഇ​​ൻ​​ഡ​​സ്ട്രീ​​സ് എ​​ന്നി​​വ​​യും അം​​ബു​​ജ​​യി​​ൽ ല​​യി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ളി​​ലാ​​ണ്. ഇ​​വ​​യെ​​ല്ലാം ഇ​​നി ഒ​​റ്റ കോ​​ർ​​പ​​റേ​​റ്റ് സ്ഥാ​​പ​​ന​​മാ​​യി മാ​​റും.

മൊ​​ത്ത​​ത്തി​​ൽ, അ​​ദാ​​നി​​യു​​ടെ സി​​മ​​ന്‍റ് വ്യ​​വ​​സാ​​യ​​ത്തി​​ന് ഉ​​ത്പാ​​ദ​​ന​​ശേ​​ഷി പ്ര​​തി​​വ​​ർ​​ഷം 107 മി​​ല്യ​​ണ്‍ ട​​ണ്ണാ​​ണ്. ഇ​​തി​​ൽ സം​​ഘി ഇ​​ൻ​​ഡ​​സ്ട്രീ​​സി​​ന്‍റെ​​യും പെ​​ന്ന സി​​മ​​ന്‍റി​​ന്‍റെ​​യും ശേ​​ഷി ഉ​​ൾ​​പ്പെ​​ടെ 57.6 മി​​ല്യ​​ണ്‍ ട​​ണ്‍ അം​​ബു​​ജ​​യ്ക്കാ​​ണ്. എ​​സി​​സി​​യു​​ടെ ഉ​​ത്പാ​​ദ​​ന​​ശേ​​ഷി വ​​ർ​​ഷം 40.4 മെ​​ട്രി​​ക് ട​​ണ്ണും ഓ​​റി​​യ​​ന്‍റ് സി​​മ​​ന്‍റി​​ന് 8.5 മി​​ല്യ​​ണ്‍ ട​​ണ്ണു​​മാ​​ണ്. അ​​ദാ​​നി സി​​മ​​ന്‍റ് പോ​​ർ​​ട്ട്ഫോ​​ളി​​യോ​​യി​​ൽ 24 ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് യൂ​​ണി​​റ്റു​​ക​​ൾ, 22 ഗ്രൈ​​ൻ​​ഡിം​​ഗ് യൂ​​ണി​​റ്റു​​ക​​ൾ, 116 ല​​ധി​​കം റെ​​ഡി-​​മി​​ക്സ് കോ​​ണ്‍​ക്രീ​​റ്റ് പ്ലാ​​ന്‍റു​​ക​​ൾ എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടു​​ന്നു.

ക​​ന്പ​​നി എ​​ക്സി​​ക്യൂ​​ട്ടീ​​വു​​ക​​ളു​​ടെ അ​​ഭി​​പ്രാ​​യ​​ത്തി​​ൽ, അം​​ബു​​ജ 2026 സാ​​ന്പ​​ത്തി​​ക വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ പ്ര​​തി​​വ​​ർ​​ഷം ഏ​​ക​​ദേ​​ശം 118 മെ​​ട്രി​​ക് ട​​ണ്‍ ഉ​​ത്പാ​​ദ​​ന​​ശേ​​ഷി​​യാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. 2028ൽ ​​ക​​ന്പ​​നി 140ൽ ​​മെ​​ട്രി​​ക് ട​​ണ്‍ ശേ​​ഷി​​യി​​ലെ​​ത്തു​​മെ​​ന്നും ക​​രു​​തു​​ന്നു.

ഇ​​ന്ത്യ​​ൻ സി​​മ​​ന്‍റ് വ്യ​​വ​​സാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ക​​ന്പ​​നി​​യാ​​യ അ​​ട്രാ​​ടെ​​ക്കി​​ന്‍റെ 2025 സാ​​ന്പ​​ത്തി​​കവ​​ർ​​ഷ​​ത്തി​​ന്‍റെ അ​​വ​​സാ​​ന​​ത്തി​​ൽ ഉ​​ത്പാ​​ദ​​നശേ​​ഷി പ്ര​​തി​​വ​​ർ​​ഷം 183.4 മെ​​ട്രി​​ക് ട​​ണ്ണാ​​യി​​രു​​ന്നു. ഉ​​ത്പാ​​ദ​​നശേ​​ഷി 240.76 മെ​​ട്രി​​ക് ട​​ണ്ണാ​​യി ഉ​​യ​​ർ​​ത്തു​​ന്ന​​തി​​ന് ക​​ന്പ​​നി 10,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ നി​​ക്ഷേ​​പം പ്ര​​ഖ്യാ​​പി​​ച്ചു.

District News

അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യംവ​ച്ച് അ​ദാ​നി ഗ്രൂ​പ്പ് അധി​കൃ​ത​ർ

വി​ഴി​ഞ്ഞം: അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോടെ ക​ര​മാ​ർ​ഗ​മു​ള്ള ക​ണ്ടെ​യ്ന​ർ നീ​ക്കം ല​ക്ഷ്യം വ​ച്ച് അ​ദാ​നി ഗ്രൂ​പ്പ​് അധി​കൃ​ത​ർ. അ​തി​നാ​യി കോ​വ​ളം - കാ​രോ​ട് ബൈ​പ്പാ​സു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന തു​റ​മു​ഖ റോ​ഡി​ന്‍റെ അ​വ​സാ​ന ഘ​ട്ട​പ്പ​ണി​ക​ൾ ധൃ​ത​ഗ​തി​യി​ലാ​ക്കി.

ബൈ​പ്പാ​സി​ൽ പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്തെ നി​ര​പ്പാ​ക്ക​ൽ, വീ​തി​കൂ​ട്ട​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ണി​ക​ളാ​ണ് വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ഇ​തോ​ടെ ഒ​രു ക​ണ്ടെ​യ്ന​ർ ക​ട​ന്നു​പോ​കാ​ൻ പാ​ക​ത്തി​ലു​ള്ള ഒ​രു റോ​ഡ് പൂ​ർ​ത്തി​യാ​യി കാ​ണാ​ൻ വി​ഴി​ഞ്ഞ​ത്തു​കാ​രു​ടെ നീ​ണ്ട പ​ത്തു വ​ർ​ഷ​ത്തെ​ കാ​ത്തി​രി​പ്പി​നു വി​രാ​മ​മാ​വു​ക​യാ​ണ്. എ​ന്നാ​ൽ അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ക്രെ​ഡി​റ്റ് ത​ങ്ങ​ൾ​ക്കാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഒ​രു റോ​ഡു​നി​ർ​മിക്കാ​നു​ള്ള പ​ണം പോ​ലും അ​നു​വ​ദി​ക്കാ​നി​ല്ലാ​യി​രു​ന്നു. സ​ർ​ക്കാ​ർ നി​ർ​ദേശ​ത്തെ തു​ട​ർ​ന്നു തു​റ​മു​ഖ ക​വാ​ട​മാ​യ മു​ല്ലൂ​ർ​ ക​ലു​ങ്ക്ന​ട​ മു​ത​ൽ ക​ഴ​ക്കൂ​ട്ടം കാ​രോ​ട് ബൈ​പ്പാ​സി​ൽ സം​ഗ​മി​ക്കു​ന്ന പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണം അ​ദാ​നി ഗ്രൂ​പ്പി​ന് ഏ​റ്റെ​ടു​ക്കേ​ണ്ടി​വ​ന്ന​താ​യാ​ണ​റി​വ്.

വി​ഴി​ഞ്ഞം - ക​ളി​യി​ക്കാ​വി​ള റോ​ഡി​ൽനി​ന്ന് ബൈ​പ്പാ​സ് വ​രെ നീ​ളു​ന്ന 1.85 കി​ലോമീ​റ്റ​ർ പ്ര​ധാ​ന റോ​ഡ് നി​ർ​മാ​ണ​ത്തിനു തു​ട​ക്ക​ത്തി​ൽ 30 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട​തും ഉ​ദ്ദേ​ശി​ച്ച​തി​നെ​ക്കാ​ൾ നി​ർ​മാ​ണ​ത്തി​ൽ മാ​റ്റം വ​ന്ന​തും ചെലവ് ​ഇ​ര​ട്ടി​യാ​യി വ​ർ​ധിച്ചു.
അ​ധി​കൃ​ത​രു​ടെ പി​ടി​പ്പു കേ​ടു​കാ​ര​ണം ബൈ​പ്പാ​സി​ൽ​പ്ര​വേ​ശി​ക്കു​ന്ന​തി​നും ക​ഷ്ടി​ച്ച് നൂ​റു മീ​റ്റ​ർ വ​രെ അ​ടു​ത്ത് നി​ർ​മിച്ച റോ​ഡ് പ​ണി നാ​ലു വ​ർ​ഷ​ത്തോ​ളം​സ്തം​ഭി​ച്ച് കി​ട​ന്നു. മു​ന്നോ​ട്ട്പോ​കാ​നാ​യി വേ​ണ്ട ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ വൈ​കി​യ​തും തി​രി​ച്ച​ടി​യാ​യി. ഇ​ടു​ങ്ങി​യ സ​ർ​വീസ് റോ​ഡി​ൽ നി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റം ക​യ​റി ബൈ​പ്പാ​സി​ൽ ക​ണ്ടെ​യ്ന​റു​ക​ൾ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ റോ​ഡി​നു വീ​തി കൂ​ട്ട​ണ​മാ​യി​രു​ന്നു.

ഇ​തി​നു വേ​ണ്ട തു​ച്ഛ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ ക​ഴി​ഞ്ഞു​ള്ള റോ​ഡ് നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 2013-​ൽ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ 2015 മു​ത​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും പൂ​ർ​ണ​മാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മാ​സ​ങ്ങ​ൾ നീ​ണ്ട അ​തി​ജീ​വ​ന സ​മ​ര​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും റോ​ഡ് പ​ണി​ക്ക് ത​ട​സ​മു​ണ്ടാ​യി​ല്ല. എ​ന്നാ​ൽ ക​ട​ലി​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ട് ഊ​റ്റം കൊ​ണ്ട സ​ർ​ക്കാ​ർ ക​ര​യി​ലെ റോ​ഡിന്‍റെകാ​ര്യം മ​റ​ന്ന​തും തി​രി​ച്ച​ടി​യാ​യി.

കൂ​ടാ​തെ​ തു​റ​മു​ഖ​ത്തി​ന്‍റെ മേ​ൽനോ​ട്ട​ച്ചുമ​ത​ല​യു​ള്ള വി​ഴി​ഞ്ഞം ഇ​ന്‍റർ​നാ​ഷ​ണ​ൽ സി​പോ​ർ​ട്ട് ലി​മി​റ്റ​ഡ് (വി​സി​ൽ) അ​ധി​കൃ​ത​രും ക​ര​മാ​ർ​ഗ​മു​ള്ള തു​റ​മു​ഖ വി​ക​സ​നം ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു. ട്ര​യ​ൽ റ​ണ്ണും ഉ​ദ് ഘാ​ട​ന​വും ക​ഴി​ഞ്ഞു​ള്ള ഒ​ന്ന​ര​വ​ർ​ഷ​ത്തി​നി​ട​യി​ൽ 560-ഓ​ളം ച​ര​ക്കു​ക​പ്പ​ലു​ക​ൾ വ​ഴി​ഞ്ഞ​ത്ത് വ​ന്നു പോ​യി. ഇ​തു​വ​ഴി പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തോ​ളം ക​ണ്ടെ​യ്ന​റു​ക​ളും കൈ​കാ​ര്യം ചെ​യ്തു. എ​ന്നാ​ൽ ക​ര​മാ​ർ​ഗം ഒ​രെ​ണ്ണം പോ​ലും കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തിനു പാ​ക​ത്തി​ൽ ഒ​രു റോ​ഡ് വി​ക​സി​പ്പി​ക്കാ​ൻ സ​ർ​ക്കാ​രി​നാ​കാത്ത​താ​ണ് പ്ര​ധാ​ന തി​രി​ച്ച​ടി​യാ​യ​ത്. റിം​ഗ് റോ​ഡ്, തീ​ര​ദേ​ശ ബൈ​പാ​സ് എ​ന്നി​വ​യെ​ല്ലാം അ​ള​വ് ക​ഴി​ഞ്ഞ് നി​ർ​മാ​ണ​വും കാ​ത്ത് കി​ട​ക്കു​ക​യാ​ണ്.

പ്ര​മാ​ണ​ങ്ങ​ൾ വാ​ങ്ങി, ന​ഷ്ട​പ​രി​ഹാ​രം ഉടന്‌ ന​ൽ​കു​മെ​ന്നു​ം പറഞ്ഞുള്ള പ​റ്റി​ക്ക​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. ഇ​തി​നു​പ​രി വി​ഴി​ഞ്ഞം -ബാ​ല​രാ​മ​പു​രം റോ​ഡ്, വി​ഴി​ഞ്ഞം-പ​ള്ളി​ച്ച​ൽ റോ​ഡ് ഉ​ൾ​പ്പെ​ടെ​ മേ​ഖ​ല​യി​ലെ​ ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളു​ടെ വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ളും ക​ട​ലാ​സി​ൽ ഉ​റ​ങ്ങു​ക​യാ​ണ്. ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​നാ​യി നി​ർ​മിക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന റെ​യി​ൽ​വേ​യു​ടെ കാ​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ പോ​ലും അ​ധി​കൃ​ത​ർ തയാ​റ​ല്ല. ഇ​തൊ​ന്നും​ന​ട​ത്താ​തെ​യാ​ണു വി​ഴി​ഞ്ഞം വി​ക​സ​ന കു​തി​പ്പി​ൽ എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​ഇ​ട​വി​ട്ടു​ള്ള വ​ര​വ്.

National

അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി

 ന്യൂ​ഡ​ൽ​ഹി: അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രാ​യ വാ​ര്‍​ത്ത​ക​ൾ വി​ല​ക്കി​യ ഉ​ത്ത​ര​വ് ഡ​ൽ​ഹി രോ​ഹി​ണി കോ​ട​തി റ​ദ്ദാ​ക്കി. സി​വി​ല്‍ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് നി​രീ​ക്ഷി​ച്ചാ​ണ് നാ​ല് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ വാ​ർ​ത്ത ന​ൽ​കു​ന്ന​തി​ൽ നി​ന്നും വി​ല​ക്കി​യ ഉ​ത്ത​ര​വ് കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ര​വി നാ​യ​ർ അ​ട​ക്കം നാ​ല് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ അ​പ്പീ​ലി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. എ​തി​ർ​ക​ക്ഷി​ക​ൾ​ക്ക് വാ​ദം കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​ത്ത​തി​നാ​ൽ ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ര​വി നാ​യ​ർ, അ​ബി​ർ ദാ​സ്‌​ഗു​പ്ത, അ​യ്സ്കാ​ന്ത് ദാ​സ്, ആ​യു​ഷ് ജോ​ഷി എ​ന്നി​വ​ർ ന​ൽ​കി​യ അ​പ്പീ​ലി​ലാ​ണ് രോ​ഹി​ണി കോ​ട​തി​യി​ലെ ജി​ല്ലാ ജ​ഡ്ജി ആ​ശി​ഷ് അ​ഗ​ർ​വാ​ൾ നി​ർ​ണാ​യ​ക ഉ​ത്ത​ര​വി​ട്ട​ത്.

അ​ദാ​നി​ക്കെ​തി​രാ​യ ലേ​ഖ​ന​ങ്ങ​ൾ വ​ള​രെ​ക്കാ​ല​മാ​യി പ​ര​സ്യ​മാ​യി ല​ഭ്യ​മാ​ണെ​ന്നും അ​തി​നാ​ൽ, സി​വി​ൽ ജ​ഡ്ജി അ​വ നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ടു​ന്ന​തി​ന് മു​മ്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം കേ​ൾ​ക്ക​ണ​മാ​യി​രു​ന്നെ​ന്നും ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

വെ​ബ്സൈ​റ്റു​ക​ളാ​യ paranjoy.in, adaniwatch.org, adanifiles.com.au എ​ന്നി​വ​യി​ലെ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സ് ലി​മി​റ്റ​ഡി​ന്‍റെ പ്ര​ശ​സ്‌​തി ക​ള​ങ്ക​പ്പെ​ടു​ത്താ​നും ആ​ഗോ​ള ത​ല​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്താ​നും പ്ര​തി​ക​ൾ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നാ​ണ് അ​ദാ​നി ക​മ്പ​നി ആ​രോ​പി​ച്ച​ത്.

Latest News

Corehub Up