Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Affidavit

എൻടിഎ: സർക്കാർ സത്യവാങ്മൂലത്തിൽ മറുപടി തേടി സുപ്രീംകോടതി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത​മാ​ക്കി മാ​റ്റു​ന്ന കാ​ര്യം സ​ജീ​വ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ ഹ​ർ​ജി​ക്കാ​രു​ടെ മ​റു​പ​ടി തേ​ടി സു​പ്രീം​കോ​ട​തി.

പ​രീ​ക്ഷാ​രീ​തി മാ​റ്റാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്നെ​ങ്കി​ൽ അ​ത് ഉ​ട​ൻ ന​ട​പ്പാ​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ പ​ഴ​യ രീ​തി​യി​ൽ പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ച​താ​യും ഹ​ർ​ജി​ക്കാ​രാ​യ ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ന​ന്ദ​ൻ നി​ലേ​ക്ക​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യു​ടെ ശി​പാ​ർ​ശ​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ച​ശേ​ഷ​മേ അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കു എ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. കൂ​ടാ​തെ സ​മ​ഗ്ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു തു​ട​ക്കം കു​റി​ച്ച​താ​യും കേ​ന്ദ്ര സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

പ​രീ​ക്ഷാ​ത്ത​ട്ടി​പ്പു​ക​ൾ ത​ട​യു​ന്ന​തി​നാ​യി പ​ബ്ലി​ക് എ​ക്സാ​മി​നേ​ഷ​ൻ​സ് അ​മ​ൻ​മെ​ന്‍റ് ആ​ക്ട് 2026 പ്ര​കാ​രം നി​യ​മ​നി​ർ​മാ​ണം ശ​ക്ത​മാ​ക്കി​യ​താ​യും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യു​ടെ ഘ​ട​ന മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​ക​ളി​ലാ​ണ് സു​പ്രീം​കോ​ട​തി വാ​ദം കേ​ൾ​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, അ​ലോ​ക് അ​രാ​ധെ എ​ന്നി​വ​രു​ടെ ബെ​ഞ്ച് 19ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Kerala

തീ​ര​ദേ​ശ പ​രി​പാ​ല​ന പദ്ധതി:സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം


വൈ​​​​പ്പി​​​​ൻ: സം​​​​സ്ഥാ​​​​ന​​​​ത്തെ തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ദ്വീ​​​​പ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് പ്ലാ​​​​ൻ (ഐ​​​​ഐ​​​​എം​​​​പി) ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ച ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം സ​​​​മ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ എ​​​​ല്ലാ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്കും ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ൻ സെ​​​​ൻ, ജ​​​​സ്റ്റീ​​​​സ് വി.​​​​എം. ശ്യാം ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റേ​​​​താ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

2019ലെ ​​​​സി​​​​ആ​​​​ർ​​​​സെ​​​​ഡ് വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള തീ​​​​ര​​​​ദേ​​​​ശ പ​​​​രി​​​​പാ​​​​ല​​​​ന പ്ലാ​​​​ൻ കേ​​​​ന്ദ്ര പ​​​​രി​​​​സ്ഥി​​​​തി മ​​​​ന്ത്രാ​​​​ല​​​​യം അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഐ​​​​ഐ​​​​എം​​​​പി ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

National

സത്യവാങ്മൂലം എവിടെ?; ന്യൂഡൽഹി സ്റ്റേഷൻ ദുരന്തത്തിൽ കോടതി


ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നി​ര​വ​ധി പേ​ർ മ​രി​ക്കാ​നി​ട​യാ​യ ദു​ര​ന്ത​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ത്ത​തി​നു കേ​ന്ദ്ര​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി.

പൊ​തു​താ​ത്പ​ര്യ​ഹ​ർ​ജി​യി​ൽ പ്ര​തി​ക​ര​ണ​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ത്യ​വാ​ങ്മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് 26ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശ​മെ​ങ്കി​ലും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ഈ ​സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത​താ​ണ് ഹൈ​ക്കോ​ട​തി​യെ ചൊ​ടി​പ്പി​ച്ച​ത്.

ദു​ര​ന്ത​ത്തി​നു​ശേ​ഷം എ​ന്തൊ​ക്കെ തീ​രു​മാ​ന​ങ്ങ​ളും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്രം സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്ക​ണ​മാ​യി​രു​ന്നു. അ​ധി​കാ​രി​ക​ൾ എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ര അ​ല​സ​ത കാ​ണി​ക്കു​ന്ന​തെ​ന്നും, മ​റ്റൊ​രു സം​ഭ​വു​മു​ണ്ടാ​കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Kerala

വിസി നിയമനത്തിലെ സമവായം: സുപ്രീം കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച് ഗവർണർ

ന്യൂഡൽഹി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർ. കോടതിയിൽ സത്യവാംഗ്‌മൂലം സമർപ്പിച്ച ചാൻസലറായ ഗവർണർ സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്.

ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാംഗ്‌മൂലം സമർപ്പിച്ചത്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നും കോടതി നിർദേശപ്രകാരം ഇക്കാര്യം ജസ്റ്റീസ് ധൂലിയയെ അറിയിച്ചെന്നും സത്യവാംഗ്‌മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തിയതിനു പിന്നാലെ, ചൊവ്വാഴ്ച സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സി​സ തോ​മ​സി​നെ​യും ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​യും നി​യ​മി​ച്ചുകൊണ്ടുള്ള വി​ജ്ഞാ​പ​നം ലോ​ക് ഭ​വ​ൻ പു​റ​ത്തി​റ​ക്കിയിരുന്നു.

നേ​ര​ത്തെ സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് ഗ​വ​ര്‍​ണ​ര്‍ നി​ര്‍​ദേ​ശി​ച്ച ഡോ. ​സി​സ തോ​മ​സി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡി​ജി​റ്റ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​സി​യാ​യി ഡോ. ​സ​ജി ഗോ​പി​നാ​ഥി​ന്‍റെ പേ​ര് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ഗ​വ​ര്‍​ണ​റും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഡോ.​സ​ജി ഗോ​പി​നാ​ഥി​നെ​തി​രെ ആ​രോ​പ​ണ​മു​ണ്ടെന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഗ​വ​ര്‍​ണ​ര്‍ പേ​ര് വെ​ട്ടി​യ​ത്.

ഒ​ടു​വി​ൽ സു​പ്രീം​കോ​ട​തി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ സ​മ​വാ​യ​ത്തി​ൽ എ​ത്തി​യി​ല്ലെ​ങ്കി​ൽ കോ​ട​തി ഇ​ട​പെ​ട്ട് ര​ണ്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്കും വി​സി​യെ നി​യ​മി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ആ​ദ്യ​ഘ​ട്ട സ​മ​വാ​യ ച​ർ​ച്ച​യി​ൽ തീ​രു​മാ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ന്ന സ​മ​വാ​യ ച​ർ​ച്ച​യി​ലാ​ണ് വി​സി​മാ​രെ നി​യ​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു ധാ​ര​ണ​യാ​യ​ത്.

സു​പ്രീം​കോ​ട​തി നി​യോ​ഗി​ച്ച റി​ട്ട. ജ​സ്റ്റീ​സ് സു​ധാം​ശു ധൂ​ലി​യ അ​ധ്യ​ക്ഷ​നാ​യ സ​ർ​ച്ച് ക​മ്മി​റ്റി സ്വ​ന്തം നി​ല​യി​ൽ ത​യാ​റാ​ക്കി​യ വി​സി​മാ​രു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച കോ​ട​തി​യ്ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ധാ​ര​ണ​യാ​യ​ത്.

 

Latest News

Corehub Up