ചാരുംമൂട്: കിണർ വൃത്തിയാക്കുന്നതിനിടയിൽ തൊഴിലാളി കിണറ്റിൽ കുഴഞ്ഞുവീണു മരിച്ചു. നൂറനാട് ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രനാണ് (കൊച്ചുണ്ണി-48) മരിച്ചത്.
നൂറനാട് ഉളവക്കാട് പുളിവേലിൽ ജംഗ്ഷനിലായിരുന്നു സംഭവം. ഇന്നലെ രാവിലെ വീടിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലെ കിണറ്റിൽ ചത്തുകിടന്ന എലിയെ എടുത്തുമാറ്റാനായി ഇറങ്ങിയപ്പോൾ ശ്വാസം കിട്ടാതെ കിണറിനുള്ളിലേക്കു കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വീട്ടുടമ ഗോപിനാഥൻ നായരും നാട്ടുകാരും രക്ഷപ്പെടുത്താൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസംമുട്ടൽ അനുഭവപ്പെട്ടതിനെ ത്തുടർന്ന് തിരികെ കയറി.
തുടർന്ന് കായംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തി ജയചന്ദ്രനെ കിണറ്റിൽനിന്നു പുറത്തെടുത്ത് നൂറാനാട് കെസിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.