x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു


Published: May 14, 2026 06:04 AM IST | Updated: May 14, 2026 06:04 AM IST

ചാ​രും​മൂ​ട്: കി​ണ​ർ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി കി​ണ​റ്റി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. നൂ​റ​നാ​ട് ഉ​ള​വു​ക്കാ​ട് തെ​ക്കേ​ട​ത്ത് വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​നാ​ണ് (കൊ​ച്ചു​ണ്ണി-48) മ​രി​ച്ച​ത്.

നൂ​റ​നാ​ട് ഉ​ള​വ​ക്കാ​ട് പു​ളി​വേ​ലി​ൽ ജം​ഗ്ഷ​നി​ലായി​രു​ന്നു സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ വീ​ടി​ന​ടു​ത്തു​ള്ള ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ച​ത്തുകി​ട​ന്ന എ​ലി​യെ എ​ടു​ത്തുമാ​റ്റാ​നാ​യി ഇ​റ​ങ്ങി​യ​പ്പോ​ൾ ശ്വാ​സം കി​ട്ടാ​തെ കി​ണ​റി​നു​ള്ളി​ലേ​ക്കു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻത​ന്നെ വീ​ട്ടു​ട​മ ഗോ​പി​നാ​ഥ​ൻ നാ​യ​രും നാ​ട്ടു​കാ​രും ര​ക്ഷ​പ്പെ​ടു​ത്താ​ൻ കി​ണ​റ്റി​ലേ​ക്ക് ഇറ​ങ്ങി​യെ​ങ്കി​ലും ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ ത്തുട​ർ​ന്ന് തി​രി​കെ ക​യ​റി.

തു​ട​ർ​ന്ന് കാ​യം​കു​ള​ത്തുനി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ജ​യ​ച​ന്ദ്ര​നെ കി​ണ​റ്റി​ൽനി​ന്നു പു​റ​ത്തെ​ടു​ത്ത് നൂ​റാ​നാ​ട് കെസിഎം ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Tags : nattu vishesham Worker dies after falling

Recent News

Corehub Up