ആലുവ: എട്ട് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. എടത്തല പൂക്കാട്ടുമുഗൾ പരീക്കാട്ട് വീട്ടിൽ ജുനൈദി(26)നെയാണ് ആലുവ അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
എടത്തല പൊലിസ് സ്റ്റേഷനിൽ 2024 മേയ് മാസത്തിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലാണ് വിധി. ഗ്രൗണ്ടിൽ കളിക്കാൻ പോയ പെൺകുട്ടിയെ ആൾതാമസമില്ലാത്ത വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.ജി.യമുന ഹാജരായി.