Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Against Two People

Ernakulam

വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ ര​ണ്ടു​പേ​ർ​ക്കെ​തി​രെ കേ​സ്

വൈ​പ്പി​ൻ: വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ചു​റ്റു​മ​തി​ൽ നി​ർ​മാ​ണ​വും ന​ട​ത്തി​ത്ത​രാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് പ​ല ഗ​ഡു​ക്ക​ളാ​യി വീ​ട്ട​മ്മ​യി​ൽ നി​ന്നും 23.47 ല​ക്ഷം വാ​ങ്ങി​യ​ശേ​ഷം പ​ണി​ക​ൾ തീ​ർ​ത്തു കൊ​ടു​ക്കാ​തി​രു​ന്ന ര​ണ്ടു​പേ​ർ​ക്കെ​തി​രെ ഞാ​റ​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ട​വ​ന്ത്ര​യി​ൽ സ്ഥാ​പ​നം ന​ട​ത്തു​ന്ന ഡേ​വി​ഡ് ചാ​ർ​ലി, മൂ​ലം​കു​ഴി സ്വ​ദേ​ശി ലി​യോ​ൺ​സ് കെ​ൻ​സ​ൺ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

പ​ള്ളു​രു​ത്തി സ്വ​ദേ​ശി​നി ഷെ​ൽ​ബി എ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഞാ​റ​ക്ക​ൽ ആ​റാ​ട്ടു​വ​ഴി ക​ട​പ്പു​റ​ത്ത് ഷെ​ൽ​ബി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​നും ചു​റ്റു​മ​തി​ൽ കെ​ട്ടാ​നു​മാ​ണ് പ​ണം വാ​ങ്ങി​യ​ത്. 2024 ഒ​ക്ടോ​ബ​ർ മു​ത​ൽ 25 മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ മു​ഖേ​ന​യാ​ണ് പ​ണം ന​ൽ​കി​യി​ട്ടു​ള്ള​ത്. പ​ണം കൈ​പ്പ​റ്റി​യി​ട്ടും പ​ണി​ക​ൾ തീ​ർ​ത്തു ത​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ പ​രാ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up