വൈപ്പിൻ: വീടിന്റെ അറ്റകുറ്റപ്പണികളും ചുറ്റുമതിൽ നിർമാണവും നടത്തിത്തരാമെന്ന് വാഗ്ദാനം ചെയ്ത് പല ഗഡുക്കളായി വീട്ടമ്മയിൽ നിന്നും 23.47 ലക്ഷം വാങ്ങിയശേഷം പണികൾ തീർത്തു കൊടുക്കാതിരുന്ന രണ്ടുപേർക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു.
കടവന്ത്രയിൽ സ്ഥാപനം നടത്തുന്ന ഡേവിഡ് ചാർലി, മൂലംകുഴി സ്വദേശി ലിയോൺസ് കെൻസൺ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
പള്ളുരുത്തി സ്വദേശിനി ഷെൽബി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസ്. ഞാറക്കൽ ആറാട്ടുവഴി കടപ്പുറത്ത് ഷെൽബിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ അറ്റകുറ്റപ്പണി നടത്താനും ചുറ്റുമതിൽ കെട്ടാനുമാണ് പണം വാങ്ങിയത്. 2024 ഒക്ടോബർ മുതൽ 25 മാർച്ച് വരെയുള്ള കാലയളവിൽ ബാങ്ക് ട്രാൻസ്ഫർ മുഖേനയാണ് പണം നൽകിയിട്ടുള്ളത്. പണം കൈപ്പറ്റിയിട്ടും പണികൾ തീർത്തു തരാത്ത സാഹചര്യത്തിലാണ് വീട്ടമ്മ പരാതി നൽകിയത്.
Tags : nattu vishesham Case filed against two people