National
പാറ്റ്ന: മത്സ്യ, മാംസ വില്പന കടകൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ.
സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മത്സ്യ, മാംസ, കോഴി വില്പനകടകൾ നിരോധിക്കും. ഇത്തരം കടകൾ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും സിൻഹ ആരോപിച്ചു.
നിതീഷ് കുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പിന്റെ ചുമതല മുതിർന്ന ബിജെപി നേതാവായ സിൻഹയ്ക്കാണ്. നമ്മൾ പുതിയ ബിഹാർ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ എല്ലാ നടപടികളിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് എതിരല്ല.
എന്നാൽ, അത്തരം വസ്തുക്കൾ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളുടെ പരിസരത്ത് വിൽക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തും. കുട്ടികളിൽ അക്രമവാസനകൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്- സിൻഹ പറഞ്ഞു.
International
ഗാസ: ഗാസയിലെ സമാധാന പദ്ധതി മുന്നോട്ടു പോകുന്നതിനിടെ മുന്നറിയിപ്പുമായി ഇസ്രായേൽ സേന. പ്രതിരോധം വെടിഞ്ഞ് ആക്രമണത്തിലേക്ക് മാറാൻ തയാറാണെന്നാണ് ഇസ്രയേൽ സേനാ തലവൻ മുന്നറിയിപ്പ് നൽകി. പ്രകോപനമുണ്ടായാൽ വലിയ തിരിച്ചടി നൽകുമെന്നാണ് പ്രസ്താവന.
ഹമാസിനെ ഇല്ലാതാക്കാനും ഗാസയെ നിരായുധീകരിക്കാനുമുള്ള ലക്ഷ്യങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നാണ് സർവ സൈനിക മേധാവിയുടെ വാക്കുകൾ. അതേസമയം സംഘർഷം അവസാനിപ്പിച്ച് ഗാസയുടെ പുനർനിർമാണം തുടങ്ങാനുള്ള സമയമായെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.