x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റാ​ന്‍റെ സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ പ്ര​മേ​യം


Published: March 12, 2026 09:36 AM IST | Updated: March 12, 2026 09:36 AM IST

ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ ഇ​റാ​ൻ ന​ട​ത്തു​ന്ന സൈ​നി​ക ആ​ക്ര​മ​ണ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സു​ര​ക്ഷാ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സ​മാ​ധാ​ന​വും മു​ൻ​നി​ർ​ത്തി ആ​വ​ശ്യ​പ്പെ​ടു​ന്ന പ്ര​മേ​യ​ത്തെ സ​മി​തി​യി​ലെ 15 അം​ഗ​ങ്ങ​ളി​ൽ 13 രാ​ജ്യ​ങ്ങ​ളും അ​നു​കൂ​ലി​ച്ചു. എ​ന്നാ​ൽ റ​ഷ്യ​യും ചൈ​ന​യും വോ​ട്ടെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ന്നു.

ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നും ഇ​ത് ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ പ​റ​യു​ന്നു. 135 രാ​ജ്യ​ങ്ങ​ളു​ടെ പി​ന്തു​ണ​യോ​ടെ ബ​ഹ്‌​റൈ​നാ​ണ് സു​ര​ക്ഷാ സ​മി​തി​യി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ ഇ​റാ​നെ​തി​രെ അ​മേ​രി​ക്ക​യും ഇ​സ്രാ​യേ​ലും നി​ല​വി​ൽ ന​ട​ത്തു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് പ്ര​മേ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മി​ല്ല എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

Tags : UNited nations resolution military aggression Iran

Recent News

Corehub Up