Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agreed

സമ്മതിച്ചു! രാ​ജ​സ്ഥാ​നി​ൽ 611 സ്കൂ​​​​​​ളു​​​​​​ക​​​​​​ൾക്ക് സ്വ​​​​​​ന്ത​​​​​​മാ​​​​​​യി കെ​​​​​​ട്ടി​​​​​​ട​​​​​​മില്ലെന്ന് സ​​​​​​ർ​​​​​​ക്കാ​​​​​​ർ

ജ​​​​​​യ്പു​​​​​​ർ: രാ​​​​​​ജ​​​​​​സ്ഥാ​​​​​​നി​​​​​​ൽ 611 സ​​​​​​ർ​​​​​​ക്കാ​​​​​​ർ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ സ്വ​​​​​​ന്ത​​​​​​മാ​​​​​​യി കെ​​​​​​ട്ടി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല്ലാ​​​​​​തെ​​​​​​യാ​​​​​​ണു പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന​​​​​​തെ​​​​​​ന്ന് നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​ർ. 2025-26 വ​​​​​​ർ​​​​​​ഷ​​​​​​ത്തെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലാ​​​​ണ് ഈ ​​​​വി​​​​വ​​​​ര​​​​മു​​​​ള്ള​​​​ത്. ഇ​​​​​​തി​​​​​​ൽ പ​​​​​​ത്തു ഗേ​​​​​​ൾ​​​​​​സ് സ്കൂ​​​​​​ളു​​​​​​ക​​​​​​ളും ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ന്നു.

ജ​​​​​​യ്പു​​​​​​രി​​​​​​ൽ മാ​​​​​​ത്രം 38 സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് കെ​​​​​​ട്ടി​​​​​​ട​​​​​​മി​​​​​​ല്ല. ഝാ​​​​​​ലാ​​​​​​വ​​​​​​റി​​​​​​ലെ അ​​​​​​ക്ലേ​​​​​​ര ബ്ലോ​​​​​​ക്കി​​​​​​ലാ​​​​​​ണ് ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടു​​​​​​ത​​​​​​ൽ-23 എ​​​​​​ണ്ണം. സ്വ​​​​​​ന്ത​​​​​​മാ​​​​​​യി കെ​​​​​​ട്ടി​​​​​​ട​​​​​​മു​​​​​​ള്ള 64,484 സ്കൂ​​​​​​ളു​​​​​​ക​​​​​​ളി​​​​​​ൽ 2,047 എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ ശൗ​​​​​​ചാ​​​​​​ല​​​​​​യ​​​​​​ങ്ങ​​​​​​ളോ 1,049 എ​​​​​​ണ്ണ​​​​​​ത്തി​​​​​​ൽ കു​​​​​​ടി​​​​​​വെ​​​​​​ള്ള സൗ​​​​​​ക​​​​​​ര്യ​​​​​​മോ ഇ​​​​​​ല്ല.

അ​​​​തേ​​​​സ​​​​മ​​​​യം, സം​​​​സ്ഥാ​​​​ന​​​​ത്തെ 3,768 സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ജീ​​​​​​ർ​​​​​​ണി​​​​​​ച്ച അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​ണെ​​​​​​ന്നും 83,783 ക്ലാ​​​​​​സ് മു​​​​​​റി​​​​​​ക​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗ​​​​​​ശൂ​​​​​​ന്യ​​​​​​വും അ​​​​​​പ​​​​​​ക​​​​​​ട​​​​​​ക​​​​​​ര​​​​​​വു​​​​​​മാ​​​​​​ണെ​​​​​​ന്നും പ്ര​​​​​​തി​​​​​​പ​​​​​​ക്ഷം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി. സ്കൂ​​​​ളു​​​​ക​​​​ളി​​​​ലെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ഭാ​​​​​​വം ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ട്ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നെ​​​​​​തി​​​​​​രേ രൂ​​​​​​ക്ഷ​​​​​​വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം ഉ​​​​​​ന്ന​​​​​​യി​​​​​​ച്ച​​​​​​തോ​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​വും ഭ​​​​​​ര​​​​​​ണ​​​​​​പ​​​​​​ക്ഷ​​​​​​വും ത​​​​​​മ്മി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ വാ​​​​​​ഗ്വാ​​​​​​ദ​​​​​​മു​​​​​​ണ്ടാ​​​​​​യി.

അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, സ്കൂ​​​​​​ളു​​​​​​ക​​​​​​ളു​​​​​​ടെ അ​​​​​​റ്റ​​​​​​കു​​​​​​റ്റ​​​​​​പ്പ​​​​​​ണി​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​യി 550 കോ​​​​​​ടി രൂ​​​​​​പ​​​​​​യും കെ​​​​​​ട്ടി​​​​​​ട​​​​​​മി​​​​​​ല്ലാ​​​​​​ത്ത​​​​​​തും ജീ​​​​​​ർ​​​​​​ണി​​​​​​ച്ച​​​​​​തു​​​​​​മാ​​​​​​യ സ്കൂ​​​​​​ളു​​​​​​ക​​​​​​ൾ​​​​​​ക്ക് പു​​​​​​തി​​​​​​യ കെ​​​​​​ട്ടി​​​​​​ടം നി​​​​​​ർ​​​​​​മി​​​​​​ക്കാ​​​​​​ൻ 450 കോ​​​​​​ടി രൂ​​​​​​പ​​​​​​യും വ​​​​​​ക​​​​​​യി​​​​​​രു​​​​​​ത്തി​​​​​​യ​​​​​​താ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​ർ അ​​​​​​റി​​​​​​യി​​​​​​ച്ചു. കൂ​​​​​​ടാ​​​​​​തെ, വി​​​​​​വി​​​​​​ധ ഫ​​​​​​ണ്ടു​​​​​​ക​​​​​​ൾ വ​​​​​​ഴി പ്ര​​​​​​തി​​​​​​വ​​​​​​ർ​​​​​​ഷം 2,500 കോ​​​​​​ടി രൂ​​​​​​പ വീ​​​​​​തം അ​​​​​​ടു​​​​​​ത്ത അ​​​​​​ഞ്ചു വ​​​​​​ർ​​​​​​ഷ​​​​​​ത്തേ​​​​​​ക്ക് സ്കൂ​​​​​​ൾ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​സൗ​​​​​​ക​​​​​​ര്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കാ​​​​​​യി ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​മെ​​​​​​ന്നും സ​​​​​​ർ​​​​​​ക്കാ​​​​​​ർ വ്യ​​​​​​ക്ത​​​​​​മാ​​​​​​ക്കി.

 

Latest News

Corehub Up