കുറുപ്പന്തറ: കോട്ടയം ജില്ലാ ലേലകേന്ദ്രം കാര്‍ഷിക ഉത്പന്നങ്ങള്‍ ജില്ലാ ലേലകേന്ദ്രത്തില്‍ കൊണ്ടുവന്ന കര്‍ഷകര്‍ക്ക് കൊടുക്കാന്‍ ഉണ്ടായിരുന്ന കുടിശിക തുകകള്‍ അക്കൗണ്ടില്‍ കൊടുത്തു.
മന്ത്രി മോന്‍സ് ജോസഫ് കൃഷിമന്ത്രി ടി. സിദിഖിനു കൊടുത്ത കത്ത് പ്രകാരം ഹോര്‍ട്ടികോര്‍പ്പില്‍നിന്നും കിട്ടിയ തുക കഴിഞ്ഞ ജൂണ്‍ മാസം വരെ കുടിശികയുള്ള കൃഷിക്കാര്‍ക്ക് ആറിന് നടന്ന കമ്മിറ്റി പ്രകാരം അക്കൗണ്ടില്‍ കൊടുത്തതായി അധികൃതര്‍ അറിയിച്ചു.
ജില്ലാ ലേലകേന്ദ്രത്തില്‍ വരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ലേലത്തില്‍ പോകാതെ വന്നാല്‍ സംഘം നേരിട്ട് ഇടപെട്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ കൃഷിക്കാര്‍ക്ക് നഷ്ടം സംഭവിക്കാതെ കച്ചവടക്കാര്‍ക്ക് വിറ്റഴിച്ചു കൊടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൃഷിക്കാര്‍ക്ക് ഒരു നഷ്ടവും ജില്ലാ ലേലകേന്ദ്രം വരുത്താറില്ല.
നാളിതുവരെ ഒരു കര്‍ഷകനും മാര്‍ക്കറ്റില്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപേക്ഷിച്ച പോയ സംഭവം ഉണ്ടായിട്ടില്ലെന്നും തെറ്റിധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ഇവര്‍ പറയുന്നു. ഞായറാഴ്ച്ച ലേലകേന്ദ്രത്തില്‍ പണം വിതരണത്തിനുള്ള ടോക്കണ്‍ നാളെ മുതല്‍ കൊടുക്കും. ഞായറാഴ്ച്ച മൂന്നിന് ലേലം ആരംഭിക്കുമെന്നും അറിയിച്ചു.