x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ കു​ടി​ശി​ക തു​ക അ​ക്കൗ​ണ്ടി​ല്‍​ കൊ​ടു​ത്തു

വെബ് ഡെസ്ക്
Published: September 10, 2026 11:15 PM IST | Updated: September 10, 2026 11:15 PM IST

പ്രതീകാത്മക ചിത്രം

കു​റു​പ്പ​ന്ത​റ: കോ​ട്ട​യം ജി​ല്ലാ ലേ​ല​കേ​ന്ദ്രം കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ജി​ല്ലാ ലേ​ല​കേ​ന്ദ്ര​ത്തി​ല്‍ കൊ​ണ്ടു​വ​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് കൊ​ടു​ക്കാ​ന്‍ ഉ​ണ്ടാ​യി​രു​ന്ന കു​ടി​ശി​ക തു​ക​ക​ള്‍ അ​ക്കൗ​ണ്ടി​ല്‍ കൊ​ടു​ത്തു.

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് കൃ​ഷിമ​ന്ത്രി ടി. ​സി​ദി​ഖി​നു കൊ​ടു​ത്ത ക​ത്ത് പ്ര​കാ​രം ഹോ​ര്‍​ട്ടി​കോ​ര്‍​പ്പി​ല്‍​നി​ന്നും കി​ട്ടി​യ തു​ക ക​ഴി​ഞ്ഞ ജൂ​ണ്‍ മാ​സം വ​രെ കു​ടി​ശി​ക​യു​ള്ള കൃ​ഷി​ക്കാ​ര്‍​ക്ക് ആ​റി​ന് ന​ട​ന്ന ക​മ്മി​റ്റി പ്ര​കാ​രം അ​ക്കൗ​ണ്ടി​ല്‍ കൊ​ടു​ത്ത​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ജി​ല്ലാ ലേ​ല​കേ​ന്ദ്ര​ത്തി​ല്‍ വ​രു​ന്ന കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ലേ​ല​ത്തി​ല്‍ പോ​കാ​തെ വ​ന്നാ​ല്‍ സം​ഘം നേ​രി​ട്ട് ഇ​ട​പെ​ട്ട് കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ കൃ​ഷി​ക്കാ​ര്‍​ക്ക് ന​ഷ്ടം സം​ഭ​വി​ക്കാ​തെ ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് വി​റ്റ​ഴി​ച്ചു കൊ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. കൃ​ഷി​ക്കാ​ര്‍​ക്ക് ഒ​രു ന​ഷ്ട​വും ജി​ല്ലാ ലേ​ല​കേ​ന്ദ്രം വ​രു​ത്താ​റി​ല്ല.

നാ​ളി​തു​വ​രെ ഒ​രു ക​ര്‍​ഷ​ക​നും മാ​ര്‍​ക്ക​റ്റി​ല്‍ കാ​ര്‍​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ച പോ​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു. ഞാ​യ​റാ​ഴ്ച്ച ലേ​ലകേ​ന്ദ്ര​ത്തി​ല്‍ പ​ണം വി​ത​ര​ണ​ത്തി​നു​ള്ള ടോ​ക്ക​ണ്‍ നാ​ളെ മു​ത​ല്‍ കൊ​ടു​ക്കും. ഞാ​യ​റാ​ഴ്ച്ച മൂ​ന്നി​ന് ലേ​ലം ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Tags : agricultural produce NattuVishasham DistrictNews

Recent News

Corehub Up