Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aichips

എ​ഐ ചി​പ്പ് ഉ​ത്പാ​ദ​നം കു​ത്ത​നെ കൂ​ട്ടാ​ൻ മൈ​ക്രോ​സോ​ഫ്റ്റ്; 2027ഓ​ടെ 3 ല​ക്ഷം യൂ​ണി​റ്റു​ക​ൾ ല​ക്ഷ്യം

എ​ൻ​വി​ഡി​യ​യു​ടെ എ​ഐ ചി​പ്പു​ക​ൾ​ക്കു​ള്ള അ​മി​ത വി​ല​യും ക്ഷാ​മ​വും മ​റി​ക​ട​ക്കാ​ൻ സ്വ​ന്തം എ​ഐ ചി​പ്പു​ക​ളു​ടെ ഉ​ത്പാ​ദ​നം വ​ൻ​തോ​തി​ൽ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി മൈ​ക്രോ​സോ​ഫ്റ്റ്. അ​ടു​ത്ത ത​ല​മു​റ​യി​ൽ​പ്പെ​ട്ട 3 ല​ക്ഷ​ത്തി​ല​ധി​കം 'മ​യാ' (Maia) എ​ഐ ചി​പ്പു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി ചി​പ്പ് നി​ർ​മാ​താ​ക്ക​ളാ​യ ടി​എ​സ്എം​സി​യു​മാ​യി ക​മ്പ​നി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 2027ഓ​ടെ ഇ​വ ല​ഭ്യ​മാ​ക്കാ​നാ​ണ് മൈ​ക്രോ​സോ​ഫ്റ്റ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ത​ങ്ങ​ളു​ടെ പു​തി​യ 'മ​യാ 300' (Maia 300) ചി​പ്പു​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​നം പു​റ​ത്തി​റ​ക്കാ​ൻ ക​മ്പ​നി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ആ​മ​സോ​ൺ, ഗൂ​ഗി​ൾ തു​ട​ങ്ങി​യ ടെ​ക് ഭീ​മ​ന്മാ​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ത​ന്നെ സ്വ​ന്ത​മാ​യി എ​ഐ ചി​പ്പു​ക​ൾ നി​ർ​മി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മൈ​ക്രോ​സോ​ഫ്റ്റ് ഈ ​രം​ഗ​ത്തേ​ക്ക് വൈ​കി​യാ​ണ് എ​ത്തി​യ​ത്.

എ​ങ്കി​ലും, ത​ങ്ങ​ളു​ടെ ഡാ​റ്റാ സെ​ന്‍റ​റു​ക​ളു​ടെ ചെ​ല​വ് കു​റ​യ്ക്കാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ ക്ലൗ​ഡ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും സ്വ​ന്തം ചി​പ്പു​ക​ൾ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ.

ഭാ​വി​യി​ൽ ഭീ​മ​മാ​യ അ​ള​വി​ൽ സ്വ​ന്തം മ​യാ ചി​പ്പു​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മൈ​ക്രോ​സോ​ഫ്റ്റ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ന്യൂ​യോ​ർ​ക്ക് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഓ​ഹ​രി മൂ​ല്യ​ത്തി​ൽ 1.3 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വു​ണ്ടാ​യി.

Latest News

Corehub Up