Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ailabels

എ​ഐ ഗാ​ന​ങ്ങ​ൾ​ക്ക് ഇ​നി ലേ​ബ​ലു​ക​ൾ വ​രും; തീ​രു​മാ​ന​വു​മാ​യി ആ​പ്പി​ൾ മ്യൂ​സി​ക്

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന പാ​ട്ടു​ക​ൾ തി​രി​ച്ച​റി​യാ​ൻ പ്ര​ത്യേ​ക ലേ​ബ​ലു​ക​ൾ ന​ൽ​കാ​നൊ​രു​ങ്ങി മ്യൂ​സി​ക് സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ ആ​പ്പി​ൾ മ്യൂ​സി​ക്. എ​ഐ നി​ർ​മി​ത ഗാ​ന​ങ്ങ​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ പു​തി​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ ആ​പ്പി​ൾ തീ​രു​മാ​നി​ച്ച​ത്.

സം​ഗീ​ത വി​ത​ര​ണ​ക്കാ​രും റി​ക്കാ​ർ​ഡ് ലേ​ബ​ലു​ക​ളും ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പാ​ട്ടു​ക​ളി​ൽ എ​ഐ ലേ​ബ​ലു​ക​ൾ ചേ​ർ​ക്കു​ക. ഒ​രു പാ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് വ്യ​ക്ത​മാ​ക്കു​ന്ന ടാ​ഗു​ക​ൾ ന​ൽ​ക​ണ​മെ​ന്ന് ക​മ്പ​നി​ക​ൾ​ക്ക് ആ​പ്പി​ൾ മ്യൂ​സി​ക് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ത​ന്നെ റി​ക്കോ​ർ​ഡ് ലേ​ബ​ലു​ക​ൾ​ക്കാ​യി ഇ​ത്ത​രം ടാ​ഗു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും, പു​തി​യ മാ​റ്റ​ത്തോ​ടെ ഇ​ത് കേ​ൾ​വി​ക്കാ​ർ​ക്കും നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ക്കും. പ്ര​തി​മാ​സം അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ടു​ന്ന പു​തി​യ ഗാ​ന​ങ്ങ​ളി​ൽ മൂ​ന്നി​ലൊ​ന്നും എ​ഐ നി​ർ​മി​ത​മാ​ണെ​ന്ന് ആ​പ്പി​ൾ മ്യൂ​സി​ക് മേ​ധാ​വി ഒ​ലി​വ​ർ ഷൂ​സ​ർ വ്യ​ക്ത​മാ​ക്കി.

മ​റ്റൊ​രു സ്ട്രീ​മിം​ഗ് പ്ലാ​റ്റ്‌​ഫോ​മാ​യ സ്പോ​ട്ടി​ഫൈ​യും അ​ടു​ത്തി​ടെ എ​ഐ ക​ലാ​കാ​ര​ന്മാ​രെ തി​രി​ച്ച​റി​യാ​ൻ എ​ഐ പേ​ർ​സോ​ണ, എ​ന്ന ബാ​ഡ്ജ് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ആ​പ്പി​ൾ മ്യൂ​സി​ക്കും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ പു​തി​യ ന​ട​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Latest News

Corehub Up