Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aiming

കി​രീ​ടം ലക്ഷ്യമിട്ട് ഗ​ണ്ണേ​ഴ്‌​സ്

ല​ണ്ട​ന്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ 2025-26 സീ​സ​ണ്‍ കി​രീ​ട​ത്തി​ലേ​ക്ക് ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത് ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി. എ​വേ പോ​രാ​ട്ട​ത്തി​ല്‍ വെ​സ്റ്റ്ഹാം യു​ണൈ​റ്റ​ഡി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ഒ​രു ഗോ​ളി​നു കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഗ​ണ്ണേ​ഴ്‌​സ് കി​രീ​ട​ത്തി​ലേ​ക്ക് അ​ടു​ത്ത​ത്.

83-ാം മി​നി​റ്റി​ല്‍ ലി​യാ​ന്‍​ഡ്രോ ട്രോ​സാ​ര്‍​ഡി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യു​ടെ ജ​യം. സ്റ്റോ​പ്പേ​ജ് ടൈ​മി​ല്‍ ക​ല്ലം വി​ല്‍​സ​ണ്‍ വെ​സ്റ്റ്ഹാ​മി​നാ​യി സ​മ​നി​ല ഗോ​ള്‍ സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും വി​എ​ആ​റി​ലൂ​ടെ റ​ഫ​റി അ​തു​ ത​ള്ളി.

ബോ​ക്‌​സി​നു​ള്ളി​ല്‍​വ​ച്ച് വെ​സ്റ്റ്ഹാം ഫോ​ര്‍​വേ​ഡ് പാ​ബ്ലൊ ആ​ഴ്‌​സ​ണ​ല്‍ ഗോ​ള്‍ കീ​പ്പ​ര്‍ ഡേ​വി​ഡ് റ​യ​യു​ടെ കൈ​യി​ല്‍ പി​ടി​ച്ചെ​ന്നു വി​എ​ആ​റി​ല്‍ തെ​ളി​ഞ്ഞ​തോ​ടെ​യാ​യി​രു​ന്നു അ​ത്.

38 റൗ​ണ്ടു​ള്ള ലീ​ഗി​ല്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 79 പോ​യി​ന്‍റു​മാ​യി ആ​ഴ്‌​സ​ണ​ല്‍ എ​ഫ്‌​സി​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്. 35 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 74 പോ​യി​ന്‍റു​ള്ള മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി എ​ഫ്‌​സി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. ഇ​രു​ടീ​മും ത​മ്മി​ലു​ള്ള കി​രീ​ട​പോ​രാ​ട്ടം ഫോ​ട്ടോ ഫി​നി​ഷിം​ഗി​ലേ​ക്കു നീ​ണ്ടു​ക​ഴി​ഞ്ഞെ​ന്നു ചു​രു​ക്കം.

ആ​ഴ്‌​സ​ണ​ലി​നൊ​പ്പം 500 മ​ത്സ​ര​ങ്ങ​ള്‍ എ​ന്ന നേ​ട്ട​ത്തി​ല്‍ കോ​ച്ച് മൈ​ക്ക​ല്‍ ആ​ര്‍​റ്റെ​റ്റ. 350 മ​ത്സ​ര​ങ്ങ​ള്‍ മാ​നേ​ജ​രാ​യും 150 എണ്ണം ക​ളി​ക്കാ​ര​നാ​യു​മാ​ണ്.

Latest News

Corehub Up