ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗ് ഫുട്ബോള് 2025-26 സീസണ് കിരീടത്തിലേക്ക് ഒരുപടികൂടി അടുത്ത് ആഴ്സണല് എഫ്സി. എവേ പോരാട്ടത്തില് വെസ്റ്റ്ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയതോടെയാണ് ഗണ്ണേഴ്സ് കിരീടത്തിലേക്ക് അടുത്തത്.
83-ാം മിനിറ്റില് ലിയാന്ഡ്രോ ട്രോസാര്ഡിന്റെ ഗോളിലായിരുന്നു ആഴ്സണല് എഫ്സിയുടെ ജയം. സ്റ്റോപ്പേജ് ടൈമില് കല്ലം വില്സണ് വെസ്റ്റ്ഹാമിനായി സമനില ഗോള് സ്വന്തമാക്കിയെങ്കിലും വിഎആറിലൂടെ റഫറി അതു തള്ളി.
ബോക്സിനുള്ളില്വച്ച് വെസ്റ്റ്ഹാം ഫോര്വേഡ് പാബ്ലൊ ആഴ്സണല് ഗോള് കീപ്പര് ഡേവിഡ് റയയുടെ കൈയില് പിടിച്ചെന്നു വിഎആറില് തെളിഞ്ഞതോടെയായിരുന്നു അത്.
38 റൗണ്ടുള്ള ലീഗില് 36 മത്സരങ്ങളില്നിന്ന് 79 പോയിന്റുമായി ആഴ്സണല് എഫ്സിയാണ് ഒന്നാം സ്ഥാനത്ത്. 35 മത്സരങ്ങളില്നിന്ന് 74 പോയിന്റുള്ള മാഞ്ചസ്റ്റര് സിറ്റി എഫ്സി രണ്ടാം സ്ഥാനത്തുണ്ട്. ഇരുടീമും തമ്മിലുള്ള കിരീടപോരാട്ടം ഫോട്ടോ ഫിനിഷിംഗിലേക്കു നീണ്ടുകഴിഞ്ഞെന്നു ചുരുക്കം.
ആഴ്സണലിനൊപ്പം 500 മത്സരങ്ങള് എന്ന നേട്ടത്തില് കോച്ച് മൈക്കല് ആര്റ്റെറ്റ. 350 മത്സരങ്ങള് മാനേജരായും 150 എണ്ണം കളിക്കാരനായുമാണ്.
Tags : Gunners crown aiming Football English Premier League