തൃശൂർ: ദേശീയതലത്തിൽ മിനിമം വേതനം പ്രതിമാസം 26,000 രൂപയായി നിശ്ചയിക്കണമെന്ന് എഐടിയുസി ദേശീയ കൗണ്‍സിൽ ആവശ്യപ്പെട്ടു.
മിനിമം വേതനനിർണയത്തിനു 15-ാമത് ഇന്ത്യൻ ലേബർ കോണ്‍ഫറൻസ് നിർദേശിച്ച മാനദണ്ഡങ്ങളും സുപ്രീംകോടതിവിധിപ്രകാരമുള്ള മാനദണ്ഡങ്ങളും കർശനമായി പാലിക്കണം.
വിദേശനിക്ഷേപമുൾപ്പെടെ ആകർഷിക്കാൻ മിനിമം വേതനത്തിലും കുറഞ്ഞ ഫ്ലോർ വേജ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. സംസ്ഥാനതലത്തിലുള്ള ത്രികക്ഷി മിനിമംവേതന ഉപദേശകസമിതികൾ രൂപീകരിക്കുകയും തൊഴിൽമേഖലയിലെ വേതനമടക്കമുള്ള നയതീരുമാനങ്ങളിൽ ട്രേഡ് യൂണിയനുകളുമായി കൂടിയാലോചനകൾ നടത്തുകയും വേണം.
മിനിമം വേതനനിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും ദേശീയ കൗണ്‍സിൽ ആവശ്യപ്പെട്ടു.