x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം


Published: November 26, 2025 08:00 AM IST | Updated: November 26, 2025 08:21 AM IST

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ക​ള​ക്ട​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും.

ലേ​ബ​ര്‍ കോ​ഡ് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൂ​ടാ​തെ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം ബി​എം​എ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

Tags : labor code protest citu intuc aituc

Recent News

Corehub Up