Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Intuc

'നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ’; നെ​ട്ടൂ​രി​ൽ സ​തീ​ശ​നാ​യി ഫ്ല​ക്സ്

കൊ​ച്ചി: കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന് വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ല് വി.​ഡി. സ​തീ​ശ​നാ​യി നെ​ട്ടൂ​രി​ൽ ഫ്ല​ക്സ് പ്രി​ന്‍റ് ചെ​യ്‌​ത്‌ പ്ര​വ​ർ​ത്ത​ക​ർ. നെ​ട്ടൂ​രി​ന്‍റെ അ​ഭി​മാ​നം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ എ​ന്നാ​ണ് ഫ്ല​ക്സി​ൽ ഉ​ള്ള​ത്.

നെ​ട്ടൂ​രി​ലെ ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​രു​ടെ പേ​രി​ലാ​ണ് ഫ്ല​ക്സ്. മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ഇ​ന്നും ച​ർ​ച്ച​ക​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യി, വ്യാ​ഴാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഖാ​ർ​ഗെ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം ജ​യ​റാം ര​മേ​ശ് വ്യ​ക്ത​മാ​ക്കി.

വി.​ഡി. സ​തീ​ശ​ന്‍റെ വ​സ​തി​യി​ലും ഇ​ന്ദി​രാ​ഭ​വ​നി​ലും ഒ​ത്തു​കൂ​ടി​യ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ മ​ട​ങ്ങി ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി തീ​രു​മാ​നം വൈ​കു​ന്ന​തി​ൽ ഘ​ട​ക​ക​ക്ഷി​ക​ൾ പ​ര​സ്യ​മാ​യി ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് പ​റ​യു​മ്പോ​ഴും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വാ​ക്കു​ക​ളി​ൽ അ​തൃ​പ്തി പ്ര​ക​ട​മാ​യി​രു​ന്നു.

 

 

Kerala

ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ക​ള​ക്ട​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും.

ലേ​ബ​ര്‍ കോ​ഡ് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൂ​ടാ​തെ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം ബി​എം​എ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

National

പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം; ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

ന്യൂ​ഡ​ൽ​ഹി: നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന പു​തി​യ തൊ​ഴി​ൽ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം. ബു​ധ​നാ​ഴ്ച രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ.

ഐ​എ​ൻ​ടി​യു​സി, സി​ഐ​ടി​യു, എ​ഐ​ടി​യു​സി തു​ട​ങ്ങി പ​ത്ത് തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സം​യു​ക്ത​മാ​യാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. 26 തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചാ​ണ് നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ പ്രാ​ബ​ല്യ​ത്തി​ൽ കൊ​ണ്ടു​വ​ന്ന​ത്.

ഇ​തി​നെ​തി​രെ പ​ര​സ്യ പ്ര​തി​ഷ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ച​ങ്ങാ​ത്ത മു​ത​ലാ​ളി​ത്ത​ത്തി​ന്‍റെ താ​ത്പ​ര്യ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ച​തെ​ന്നും സം​ഘ​ട​ന​ക​ൾ പ്ര​സ്താ​വ​ന​യി​ലൂ​ടെ ആ​രോ​പി​ക്കു​ന്നു.

District News

എ​യ​ർ പോ​ർ​ട്ടി​നു മു​ന്നി​ൽ ഐ​എ​ൻ​ടി​യു​സി സ​മ​രം ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: ബി​വി​ജി ഗ്രൂ​പ്പി​നു കീ​ഴി​ൽ ഹൗ​സ് കീ​പ്പിം​ഗ് ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ത്യ​ഗ്ര​ഹം കോ​ൺ​ട്രാ​ക്ട് ലേ​ബ​ർ കോ​ൺ​ഗ്ര​സി​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​നു മു​ന്നി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​എം.​എ വാ​ഹി​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ഞ്ചി​യൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​


യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി. ​സു​ബോ​ധ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണ​ക്കാ​ട് ച​ന്ദ്ര​ൻ​കു​ട്ടി, വി​ല്യം ലാ​ൻ​സി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഡ്വ. ലെ​ഡ്ക്ക​ർ ബാ​വ, വ​ള്ള​ക്ക​ട​വ് നി​സാം, സേ​വ്യ​ർ ലോ​പ്പ​സ്, പൂ​ന്തു​റ ജ​യ്സ​ൺ, വെ​ട്ടു​കാ​ട് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ.​കൈ​മ​നം രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഹ​നീ​ഫ, മ​ണി​ക​ണ്ഠ​ൻ, പീ​റ്റ​ർ തു​ട​ങ്ങി​യ​വ​ർ ധ​ർ​ണ​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

District News

മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഐ​​എ​​ൻ​​ടി​​യു​​സി മാ​​ർ​​ച്ച്


ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ബ​​രി​​മ​​ല​​യി​​ലെ സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്ക് ഉ​​ത്ത​​ര​​വാ​​ദി​​യാ​​യ ദേ​​വ​​സ്വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ന്ത്രി​​യു​​ടെ ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഓ​​ഫീ​​സി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി. എം​​സി റോ​​ഡി​​ൽ മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്നാ​​രം​​ഭി​​ച്ച മാ​​ർ​​ച്ച് നീ​​ണ്ടൂ​​ർ റോ​​ഡി​​ൽ പോ​​ലീ​​സ് ത​​ട​​ഞ്ഞു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ ധ​​ർ​​ണ കെ​​പി​​സി​​സി രാ​​ഷ്‌​​ട്രീ​​യ കാ​​ര്യ​​സ​​മി​​തി അം​​ഗം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​വി. പ്ര​​സാ​​ദ്, എം.​​വി. മ​​നോ​​ജ്, സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി ജി​​ജി പോ​​ത്ത​​ൻ, ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എം.​​എ​​ൻ. ദി​​വാ​​ക​​ര​​ൻ നാ​​യ​​ർ, സ​​ണ്ണി കാ​​ഞ്ഞി​​രം, ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ, എം. ​​മു​​ര​​ളി, ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ൻ ജേ​​ക്ക​​ബ്, കെ. ​​മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​ജു കൂ​​മ്പി​​ക്ക​​ൽ, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ്, ടി.​​സി. റോ​​യി, ബി​​ജു വ​​ലി​​യ​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

മ​ന്ത്രി വാ​സ​വ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ഐ​എ​ൻ​ടി​യു​സി മാ​ർ​ച്ച് നാ​ളെ

ഏ​റ്റു​മാ​നൂ​ർ: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ മ​ന്ത്രി​യു​ടെ ഏ​റ്റു​മാ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തും.

രാ​വി​ലെ 10.30ന് ​ഏ​റ്റു​മാ​നൂ​ർ ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ എം​സി റോ​ഡി​ൽ​നി​ന്നു​മാ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ടൗ​ൺ ചു​റ്റി മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി ധ​ർ​ണ ന​ട​ത്തും. കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ൺ​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

Latest News

Corehub Up