x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ന്‍റെ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് ഐ​​എ​​ൻ​​ടി​​യു​​സി മാ​​ർ​​ച്ച്


Published: October 29, 2025 04:03 AM IST | Updated: October 29, 2025 04:03 AM IST


ഏ​​റ്റു​​മാ​​നൂ​​ർ: ശ​​ബ​​രി​​മ​​ല​​യി​​ലെ സ്വ​​ർ​​ണ​​ക്കൊ​​ള്ള​​യ്ക്ക് ഉ​​ത്ത​​ര​​വാ​​ദി​​യാ​​യ ദേ​​വ​​സ്വം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ന്ത്രി​​യു​​ടെ ഏ​​റ്റു​​മാ​​നൂ​​രി​​ലെ ഓ​​ഫീ​​സി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി. എം​​സി റോ​​ഡി​​ൽ മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​ത്തു​​നി​​ന്നാ​​രം​​ഭി​​ച്ച മാ​​ർ​​ച്ച് നീ​​ണ്ടൂ​​ർ റോ​​ഡി​​ൽ പോ​​ലീ​​സ് ത​​ട​​ഞ്ഞു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ ധ​​ർ​​ണ കെ​​പി​​സി​​സി രാ​​ഷ്‌​​ട്രീ​​യ കാ​​ര്യ​​സ​​മി​​തി അം​​ഗം ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ഫി​​ലി​​പ്പ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
ഐ​​എ​​ൻ​​ടി​​യു​​സി സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ പി.​​വി. പ്ര​​സാ​​ദ്, എം.​​വി. മ​​നോ​​ജ്, സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സിം​​ഗ് സെ​​ക്ര​​ട്ട​​റി ജി​​ജി പോ​​ത്ത​​ൻ, ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ എം.​​എ​​ൻ. ദി​​വാ​​ക​​ര​​ൻ നാ​​യ​​ർ, സ​​ണ്ണി കാ​​ഞ്ഞി​​രം, ആ​​ന​​ന്ദ് പ​​ഞ്ഞി​​ക്കാ​​ര​​ൻ, എം. ​​മു​​ര​​ളി, ബ്ലോ​​ക്ക് കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ൻ ജേ​​ക്ക​​ബ്, കെ. ​​മോ​​ഹ​​ന​​ച​​ന്ദ്ര​​ൻ, ഐ​​എ​​ൻ​​ടി​​യു​​സി ജി​​ല്ലാ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ബി​​ജു കൂ​​മ്പി​​ക്ക​​ൽ, പി.​​എ​​ച്ച്. അ​​ഷ​​റ​​ഫ്, ടി.​​സി. റോ​​യി, ബി​​ജു വ​​ലി​​യ​​മ​​ല തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Tags : INTUC

Recent News

Corehub Up