Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Labor Code

Malappuram

തൊ​ഴി​ൽകോ​ഡ് പ​ക​ർ​പ്പു​ക​ൾ ക​ത്തി​ച്ച് സി​ഐ​ടി​യു

മ​ഞ്ചേ​രി: തൊ​ഴി​ലാ​ളി വി​രു​ദ്ധന​യ​ങ്ങ​ൾ അ​ട​ങ്ങി​യ തൊ​ഴി​ൽ കോ​ഡു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ക​ത്തി​ച്ച് സി​ഐ​ടി​യു. കേ​ന്ദ്ര സ​ർ​ക്കാ​ർ തൊ​ഴി​ൽ കോ​ഡു​ക​ളു​ടെ ച​ട്ട​ങ്ങ​ൾ വി​ജ്ഞാ​പ​നം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

സി​ഐ​ടി​യു ഏ​രി​യാ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി സെ​ൻ​ട്ര​ൽ ജം​ഗ്്ഷ​നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധം സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​ഫി​റോ​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​അ​ൻ​സാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ പ​രു​ത്തി​പ്പ​റ്റ, സു​ജി​ത്ത്, പി. ​ഷ​ണ്‍​മു​ഖ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

കേ​ന്ദ്ര തൊ​ഴി​ൽ കോ​ഡ്; തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പു​തി​യ നാ​ല് തൊ​ഴി​ൽ കോ​ഡു​ക​ളെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ തൊ​ഴി​ൽ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി വി​ളി​ച്ച തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യോ​ഗം ഇ​ന്ന് ചേ​രും. ഉ​ച്ച​യ്ക്ക് 12ന് ​ഓ​ണ്‍​ലൈ​നാ​യാ​ണ് യോ​ഗം.

തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്യാ​തെ തൊ​ഴി​ൽ കോ​ഡി​ൽ ക​ര​ട് ച​ട്ട​ങ്ങ​ളു​ടെ വി​ജ്ഞാ​പ​നം സ​ര്‍​ക്കാ​ര്‍ ഇ​റ​ക്കി​യ​തി​നെ​തി​രെ ഇ​ട​ത് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കും.

തൊ​ഴി​ൽ കോ​ഡി​ൽ ച​ട്ട​ങ്ങ​ള്‍ രൂ​പീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ടു​ത്ത സ​മ്മ​ർ​ദം ന​ൽ​കി​യി​രു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ അ​ഭി​പ്രാ​യം കേ​ട്ട ശേ​ഷം മാ​ത്ര​മേ തു​ട​ര്‍ ന​ട​പ​ടി​യു​ണ്ടാ​കൂ​വെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം

തി​രു​വ​ന​ന്ത​പു​രം: ലേ​ബ​ർ കോ​ഡി​നെ​തി​രെ ഇ​ന്ന് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധം. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി ഉ​ൾ​പ്പെ​ടെ​യു​ള്ള തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച​യും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച ക​ള​ക്ട​ർ​മാ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കും.

ലേ​ബ​ര്‍ കോ​ഡ് പി​ന്‍​വ​ലി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് കൂ​ടാ​തെ പ്ര​ഖ്യാ​പി​ച്ച താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കാ​നും നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടും. അ​തേ​സ​മ​യം ബി​എം​എ​സ് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കും.

Latest News

Corehub Up