മഞ്ചേരി: തൊഴിലാളി വിരുദ്ധനയങ്ങൾ അടങ്ങിയ തൊഴിൽ കോഡുകളുടെ പകർപ്പുകൾ കത്തിച്ച് സിഐടിയു. കേന്ദ്ര സർക്കാർ തൊഴിൽ കോഡുകളുടെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലായിരുന്നു പ്രതിഷേധം.
സിഐടിയു ഏരിയാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരി സെൻട്രൽ ജംഗ്്ഷനിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി അഡ്വ. കെ. ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. ടി. അൻസാർ അധ്യക്ഷത വഹിച്ചു. രാജൻ പരുത്തിപ്പറ്റ, സുജിത്ത്, പി. ഷണ്മുഖദാസ് എന്നിവർ പ്രസംഗിച്ചു.