x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​തു​പ്പി​ൽ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം അ​മ്മ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 21, 2026 01:32 AM IST | Updated: October 21, 2026 01:32 AM IST

മ​ഞ്ജു

പ​ത്ത​നം​തി​ട്ട: മൂ​ന്ന് വ​ർ​ഷം മു​മ്പ് ‌എ​ട്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ച​തു​പ്പി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​രം പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ താ​മ​സി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ അ​മ്മ മ​ഞ്ജു ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ച​തു​പ്പി​ല്‍ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ക​ണ്ടെ​ത്തി.

2023 ഓ​ഗ​സ്റ്റ് 6ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ത്ത​നം​തി​ട്ട തി​രു​വ​ല്ല പു​ളി​ക്കീ​ഴ് വ​ള​ഞ്ഞ​വ​ട്ട​ത്ത് എ​ട്ട് മാ​സം പ്രാ​യ​മു​ള്ള പെ​ണ്‍​കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്വാ​സം മു​ട്ടി​ച്ചാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ വ്യ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലാ​രെ​ന്നു ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

കു​ഞ്ഞി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ന്ന​ത് ആ​ണ്‍ സു​ഹൃ​ത്താ​യ ശി​വ​യാ​ണെ​ന്ന് പി​ടി​യി​ലാ​യ മാ​താ​വ് മ​ഞ്ജു പൊ​ലി​സി​ന് മൊ​ഴി ന​ല്‍​കി. ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നി​ടെ കു​ഞ്ഞ് ക​ര​ഞ്ഞ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ശി​വ കു​ഞ്ഞി​നെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് മൊ​ഴി.

ക​ഴി​ഞ്ഞ ദി​വ​സം പാ​ല​ക്കാ​ട് മീ​നാ​ക്ഷി​പു​ര​ത്തെ വീ​ട്ടി​ല്‍ വ​ച്ച് മ​ഞ്ജു​വും ശി​വ​യും ത​മ്മി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ കൊ​ല​പാ​ത​ക വി​വ​രം മ​ഞ്ജു വി​ളി​ച്ചു​പ​റ​ഞ്ഞു. അ​യ​ല്‍​വാ​സി​ക​ള്‍ മു​ഖേ​ന ഇ​ത് പ്ര​ദേ​ശ​ത്തെ എ​സ്‌​സി പ്ര​മോ​ട്ട​ര്‍ അ​റി​ഞ്ഞു. എ​സ്‌​സി പ്ര​മോ​ട്ട​ര്‍ പൊ​ലി​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ശിവയ്ക്കായി പൊലിസ് അന്വേഷണം ആരംഭിച്ചു. 

 

Tags : crimenews Pathanamthitta Thiruvalla Crime Police Investigation CaseFile FIR

Recent News

Corehub Up