x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ ര​ണ്ട് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കു​ത്തേ​റ്റു; മൂ​ന്ന് പേ​ർ പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: October 21, 2026 01:08 AM IST | Updated: October 21, 2026 01:08 AM IST

പ്രതീകാത്മക ചിത്രം

എ​റ​ണാ​കു​ളം: കൊ​ച്ചി വൈ​പ്പി​നി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല​ക്കേ​സ് പ്ര​തി കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ചു. ഞാ​റ​യ്ക്ക​ൽ സ്റ്റേ​ഷ​നി​ലെ എ​സ്ഐ ജി​തി​ൻ, സി​പി​ഒ രാ​കേ​ഷ് എ​ന്നി​വ​ർ​ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

വൈ​പ്പി​ൻ എ​ള​ങ്കു​ന്ന​പു​ഴ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ൽ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രെ ഗു​ണ്ടാ​സം​ഘം ആ​ക്ര​മി​ക്കു​ന്നു​വെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തു​ന്ന​ത്. മു​ന്ന എ​ന്ന കൊ​ല​ക്കേ​സ് പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്നം​ഗ സം​ഘം ബ​സ് ഡ്രൈ​വ​റെ മ​ർ​ദി​ച്ചി​രു​ന്നു.

മ​ർ​ദ​നം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ത​ല​യ്ക്ക് ഉ​ൾ​പ്പെ​ടെ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ പൊ​ലി​സ് മൂ​ന്നു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മു​ന്ന എ​ന്ന പ്ര​ജി​ത്ത്, ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ പ്ര​ജീ​ഷ്, വ​രാ​പ്പു​ഴ സ്വ​ദേ​ശി​യാ​യ റാ​ഹി​ൽ എ​ന്നി​വ​രെ​യാ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Tags : crimenews Njarakkal Kochi Crime Police Investigation CaseFile FIR

Recent News

Corehub Up