Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aivideos

ഗൂഗിൾ വിഡ്സിൽ ഇനി പുതിയ എഐ മാജിക്; നിങ്ങളെപ്പോലെ തന്നെ സംസാരിക്കുന്ന ഡിജിറ്റൽ അവതാർ റെഡി!

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​രു​ടെ സ്വ​ന്തം എ​ഐ വീ​ഡി​യോ​ക​ളി​ൽ സ്വ​യം ക​ഥാ​പാ​ത്ര​ങ്ങ​ളാ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ഗൂ​ഗി​ൾ. ത​ങ്ങ​ളു​ടെ എ​ഐ അ​ധി​ഷ്ഠി​ത വീ​ഡി​യോ നി​ർ​മാ​ണ ടൂ​ളാ​യ 'ഗൂ​ഗി​ൾ വി​ഡ്സ്' ൽ ​വ​രു​ത്തി​യ ഏ​റ്റ​വും പു​തി​യ അ​പ്‌​ഡേ​റ്റി​ലൂ​ടെ​യാ​ണ് ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക.

ഉ​പ​ഭോ​ക്താ​ക്ക​ൾ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന ഒ​രു സെ​ൽ​ഫി​യും ശ​ബ്ദ​രേ​ഖ​യും വി​ശ​ക​ല​നം ചെ​യ്ത്, അ​വ​രെ​പ്പോ​ലെ ത​ന്നെ കാ​ണ​പ്പെ​ടു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു 'ഡി​ജി​റ്റ​ൽ അ​വ​താ​ർ' നി​ർ​മി​ക്കാ​ൻ ഇ​നി ഗൂ​ഗി​ൾ വി​ഡ്സി​ലൂ​ടെ സാ​ധി​ക്കും. ഓ​പ്പ​ൺ എ​ഐ​യു​ടെ വീ​ഡി​യോ ജ​ന​റേ​ഷ​ൻ ടൂ​ളാ​യ 'സോ​റ' പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗൂ​ഗി​ളി​ന്‍റെ ഈ ​നി​ർ​ണാ​യ​ക നീ​ക്കം.

ഈ ​അ​പ്‌​ഡേ​റ്റി​നൊ​പ്പം ഗൂ​ഗി​ൾ ത​ങ്ങ​ളു​ടെ മ​ൾ​ട്ടി-​മോ​ഡ​ൽ എ​ഐ മോ​ഡ​ലാ​യ 'ജെ​മി​നി ഒ​മ്‌​നി' വി​ഡ്സി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ർ​ത്തി​ട്ടു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന എ​ഴു​തി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ഒ​ന്നി​പ്പി​ച്ച് മി​ക​ച്ച എ​ഐ വീ​ഡി​യോ​ക​ൾ നി​ർ​മി​ക്കാ​ൻ ജെ​മി​നി ഒ​മ്നി​ക്ക് സാ​ധി​ക്കും.

മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ​ക​ളു​ടെ പ​ശ്ചാ​ത്ത​ലം മാ​റ്റാ​നും, വെ​ളി​ച്ചം ക്ര​മീ​ക​രി​ക്കാ​നും , പു​തി​യ ഇ​ഫ​ക്റ്റു​ക​ൾ ന​ൽ​കാ​നും ഈ ​ഫീ​ച്ച​ർ സ​ഹാ​യി​ക്കും. ഒ​രു വീ​ഡി​യോ​യി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ഇ​നി ആ​ദ്യം മു​ത​ൽ ചെ​യ്യേ​ണ്ട​തി​ല്ല. പ​ടി​പ​ടി​യാ​യി ആ​വ​ശ്യ​മു​ള്ള ഭാ​ഗ​ങ്ങ​ൾ മാ​ത്രം എ​ഡി​റ്റ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​മ്‌​നി ന​ൽ​കു​ന്നു​ണ്ട്.

ഓ​ഫീ​സ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു പ്ര​സ​ന്‍റേ​ഷ​ൻ ടൂ​ൾ എ​ന്ന നി​ല​യി​ലാ​ണ് ഗൂ​ഗി​ൾ വി​ഡ്സ് ആ​ദ്യം അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തെ​ങ്കി​ലും, പു​തി​യ അ​പ്‌​ഡേ​റ്റു​ക​ളോ​ടെ ഇ​തൊ​രു സ​മ്പൂ​ർ​ണ വീ​ഡി​യോ നി​ർ​മാ​ണ പ്ലാ​റ്റ്‌​ഫോ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​മ്പ​നി​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന വീ​ഡി​യോ​ക​ൾ​ക്കും ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ​ക്കു​മാ​യി ഗൂ​ഗി​ൾ വ​ർ​ക്ക്‌​സ്‌​പേ​സി​ന്‍റെ ഭാ​ഗ​മാ​യി ഈ ​ടൂ​ൾ ഉ​പ​യോ​ഗി​ക്കാം.

അ​തോ​ടൊ​പ്പം ത​ന്നെ വ്യ​ക്തി​ഗ​ത അ​വ​താ​റു​ക​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള സൗ​ക​ര്യം നി​ല​വി​ലു​ള്ള ഹേ​ജെ​ൻ , സി​ന്തേ​ഷ്യ, ക്യാ​പ്ഷ​ൻ​സ് തു​ട​ങ്ങി​യ മു​ൻ​നി​ര എ​ഐ സ്റ്റാ​ർ​ട്ട​പ്പു​ക​ളോ​ട് മ​ത്സ​രി​ക്കാ​ൻ ഗൂ​ഗി​ളി​നെ സ​ഹാ​യി​ക്കും. വ്യാ​ജ എ​ഐ വീ​ഡി​യോ​ക​ൾ ത​ട​യു​ന്ന​തി​നാ​യി ക​ർ​ശ​ന​മാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണ് ഗൂ​ഗി​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഓ​രോ വ്യ​ക്തി​ഗ​ത അ​വ​താ​റും അ​താ​ത് ഉ​പ​ഭോ​ക്താ​വി​ന്‍റെ ഗൂ​ഗി​ൾ അ​ക്കൗ​ണ്ടു​മാ​യി കൃ​ത്യ​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കും.​വ്യാ​ജ വീ​ഡി​യോ​ക​ൾ തി​രി​ച്ച​റി​യാ​ൻ ഇ​വ​യി​ൽ ത​രം​തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ധം ഇ​ൻ​വി​സി​ബി​ൾ വാ​ട്ട​ർ​മാ​ർ​ക്ക് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​കും. ഈ ​പു​തി​യ ഫീ​ച്ച​ർ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ചി​ല പ്ര​ത്യേ​ക രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ആ​ദ്യ ഘ​ട്ട​ത്തി​ൽ ല​ഭ്യ​മാ​വു​ക.

Latest News

Corehub Up