കൊഴിക്കോട്: എൻസിപിയിൽ പ്രശ്നങ്ങൾ ഇല്ലെന്നും സംഘടനാ നടപടി പാലിച്ചാണ് എലത്തൂരിൽ സ്ഥാനാർഥി നിർണയം നടത്തിയതെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ. മണ്ഡലത്തിൽ മൂന്ന് സ്ഥാനാർഥികളുടെ പേരാണ് ഉയർന്നുവന്നതെന്നും തീരുമാനമെടുത്തത് ദേശീയ നേതൃത്വമാണെന്നും ശശീന്ദ്രൻ പറഞ്ഞു.
പാർട്ടിയിൽ അഭിപ്രായങ്ങളാണ് ഉള്ളത്. എലത്തൂരിലെ എൻസിപി പ്രവർത്തകരെ സംബന്ധിച്ചിടത്തോളം താൻ സ്ഥാനാർഥിയായത് ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും ശശീന്ദ്രൻ പറഞ്ഞു. എൻസിപി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദിനെ വെട്ടിയിട്ടില്ലെന്നും ശശീന്ദ്രൻ വ്യക്തമാക്കി.
സംസ്ഥാന നേതൃത്വം മുക്കം മുഹമ്മദിന്റെ പേര് ഉൾപ്പെടെ ശിപാർശ ചെയ്തിരുന്നെങ്കിലും ദേശീയ നേതൃത്വം ശശീന്ദ്രനെ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. എൽഡിഎഫ് ഭരണം തുടരുമെന്നും ശശീന്ദ്രൻ പറഞ്ഞു.