Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alcohol Bottles

അ​ത്താ​ഴ​വി​രു​ന്നി​ലെ വെ​ടി​വ​യ്‌​പ്പ്; ട്രം​പി​നെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നി​ടെ മ​ദ്യ​ക്കു​പ്പി​ക​ൾ അ​ടി​ച്ചു​മാ​റ്റി അ​തി​ഥി​ക​ൾ

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​ങ്കെ​ടു​ത്ത വൈ​റ്റ് ഹൗ​സ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​ത്താ​ഴ​വി​രു​ന്നി​നി​ടെ​യു​ണ്ടാ​യ വെ​ടി​വ​യ്‌​പ്പി​നി​ട​യി​ലെ സം​ഭ​വ​ങ്ങ​ൾ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. അ​ത്താ​ഴ​വി​രു​ന്നി​നെ​ത്തി​യ ചി​ല അ​തി​ഥി​ക​ള്‍ വി​ല​കൂ​ടി​യ മ​ദ്യ​ക്കു​പ്പി​ക​ള്‍ അ​ടി​ച്ചു​മാ​റ്റു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

ട്രം​പി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള അ​തി​ഥി​ക​ള്‍ മ​ദ്യ​ക്കു​പ്പി​ക​ൾ കൈ​ക്ക​ലാ​ക്കി​യ​ത്. ബാ​ഗു​ക​ളി​ലും കോ​ട്ടു​ക​ളി​ലും മ​ദ്യ​ക്കു​പ്പി​ക​ൾ തി​രു​കി​ക്ക​യ​റ്റു​ന്ന അ​തി​ഥി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

വെ​ടി​യൊ​ച്ച കേ​ട്ട​തോ​ടെ ട്രം​പി​നെ സീ​ക്ര​ട്ട് സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ള​യു​ക​യും അ​ദ്ദേ​ഹ​ത്തെ സു​ര​ക്ഷി​ത​നാ​യി വേ​ദി​യി​ൽ​നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​രു​ന്നു. ട്രം​പ്, മെ​ലാ​നി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​നി​ക​ളാ​ണ് വേ​ദി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Latest News

Corehub Up