വാഷിംഗ്ടൺ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് മാധ്യമ പ്രവർത്തകരുടെ അത്താഴവിരുന്നിനിടെയുണ്ടായ വെടിവയ്പ്പിനിടയിലെ സംഭവങ്ങൾ സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അത്താഴവിരുന്നിനെത്തിയ ചില അതിഥികള്‍ വിലകൂടിയ മദ്യക്കുപ്പികള്‍ അടിച്ചുമാറ്റുന്ന വീഡിയോ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് അവിടെയുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള അതിഥികള്‍ മദ്യക്കുപ്പികൾ കൈക്കലാക്കിയത്. ബാഗുകളിലും കോട്ടുകളിലും മദ്യക്കുപ്പികൾ തിരുകിക്കയറ്റുന്ന അതിഥികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുകയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ട്രംപ്, മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് എന്നിവരുൾപ്പെടെയുള്ള പ്രധാനികളാണ് വേദിയിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
Tags : Shots fired dinner Theft alcohol bottles Guests security Trump