Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dinner

സി​യാ​ൽ വ​ഴി ക​ട​ൽ ക​ട​ക്കു​ന്ന​ത് പൂ​വ് മു​ത​ൽ സ​ദ്യ​വ​ട്ടം വ​രെ

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: ഓ​​​​ണ​​​​ത്തോ​​​​ടു​​​​ബ​​​​ന്ധി​​​​ച്ച് കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം വ​​​​ഴി(​​​​സി​​​​യാ​​​​ല്‍) ക​​​​ട​​​​ല്‍ ക​​​​ട​​​​ക്കു​​​​ന്ന​​​​ത് പൂ​​​​വ് മു​​​​ത​​​​ല്‍ സ​​​​ദ്യ​​​​വ​​​​ട്ട​​​​ത്തി​​​​നു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍ വ​​​​രെ.

ഓ​​​​ണ​​​​വി​​​​പ​​​​ണി​​​​യി​​​​ലെ ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ര്‍​ധി​​​​ച്ച​​​​തോ​​​​ടെ സി​​​​യാ​​​​ല്‍ വ​​​​ഴി​​​​യു​​​​ള്ള ച​​​​ര​​​​ക്കു​​​​ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യി​​​​ല്‍ ഗ​​​​ണ്യ​​​​മാ​​​​യ വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്. 23 വ​​​​രെ ഷെ​​​​ഡ്യൂ​​​​ള്‍​ഡ് വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ വ​​​​ഴി 1,678 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​ല്‍ 1,173 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ഭ​​​​ക്ഷ്യ​-​​​കാ​​​​ര്‍​ഷി​​​​ക ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ളാ​​​​ണ് (പ​​​​ച്ച​​​​ക്ക​​​​റി, പ​​​​ഴം, പൂ​​​​ക്ക​​​​ള്‍).

ഓ​​​​ണ​​​​വി​​​​പ​​​​ണി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പ​​​​ച്ച​​​​ക്ക​​​​റി​​​​ക​​​​ള്‍, പ​​​​ഴ​​​​ങ്ങ​​​​ള്‍ തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ത്​​​​പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കും മ​​​​റ്റ് ച​​​​ര​​​​ക്കു​​​​ക​​​​ള്‍​ക്കു​​​​മു​​​​ള്ള ആ​​​​വ​​​​ശ്യ​​​​ക​​​​ത വ​​​​ര്‍​ധി​​​​ച്ച​​​​താ​​​​ണ് ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ലെ വ​​​​ര്‍​ധ​​​​ന​​​​യ്ക്കു പ്ര​​​​ധാ​​​​ന കാ​​​​ര​​​​ണം. വാ​​​​ഴ​​​​പ്പ​​​​ഴം, ചെ​​​​റി​​​​യ ഉ​​​​ള്ളി, പ​​​​യ​​​​ര്‍, തു​​​​വ​​​​ര, മു​​​​രി​​​​ങ്ങ​​​​ക്കാ​​​യ്, വി​​​​വി​​​​ധ​​​​യി​​​​നം പ​​​​ഴ​​​​ങ്ങ​​​​ള്‍, പ​​​​പ്പാ​​​​യ, പ​​​​ട​​​​വ​​​​ല​​​​ങ്ങ, പ​​​​ച്ച​​​​മാ​​​​ങ്ങ, വാ​​​​ഴ​​​​യി​​​​ല തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ക​​​​യ​​​​റ്റു​​​​മ​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്.

ഓ​​​​ണം അ​​​​ടു​​​​ക്കു​​​​ന്ന​​​​തോ​​​​ടെ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​ത്തി​​​​ന്‍റെ അ​​​​ള​​​​വ് ഇ​​​​നി​​​​യും വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​ന്ന​​​​ലെ 250 മെ​​​​ട്രി​​​​ക് ട​​​​ണ്‍ ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്തു. ഇ​​​​ന്ന് 260 മെ​​​​ട്രി​​​​ക് ട​​​​ണ്ണും 21, 22 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ല്‍ 300 മെ​​​​ട്രി​​​​ക് ട​​​​ണ്‍ വീ​​​​ത​​​​വും ച​​​​ര​​​​ക്ക് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​മെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കു​​​​ന്ന​​​​ത്. 23ന് 200 ​​​​മെ​​​​ട്രി​​​​ക് ട​​​​ണ്‍ ച​​​​ര​​​​ക്കു​​​​നീ​​​​ക്ക​​​​വും പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

യാ​​​​ത്ര​​​​ക്കാ​​​​രെ വ​​​​ഹി​​​​ക്കു​​​​ന്ന ഷെ​​​​ഡ്യൂ​​​​ള്‍​ഡ് വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍​ക്കു​​​പു​​​​റ​​​​മെ, നി​​​​ശ്ചി​​​​ത ഷെ​​​​ഡ്യൂ​​​​ളി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടാ​​​​ത്ത ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ വ​​​​ഴി​​​​യും സി​​​​യാ​​​​ലി​​​​ല്‍ ച​​​​ര​​​​ക്കു​​​​നീ​​​​ക്കം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.

നാ​​​​ഷ​​​​ണ​​​​ല്‍ എ​​​​യ​​​​ര്‍​ലൈ​​​​ന്‍​സാ​​​​യ ഇ​​​​ന്‍​ഡി​​​​ഗോ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ച​​​​ര​​​​ക്കു​​​​വി​​​​മാ​​​​ന സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. കൊ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് മി​​​​ഡി​​​​ല്‍ ഈ​​​​സ്റ്റ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് സ​​​​ര്‍​വീ​​​​സു​​​​ക​​​​ള്‍ പ്ര​​​​ധാ​​​​ന​​​​മാ​​​​യും പോ​​​​കു​​​​ന്ന​​​​ത്. ഓ​​​​ണ​​​​ക്കാ​​​​ല​​​​ത്ത് അ​​​​ധി​​​​ക ച​​​​ര​​​​ക്കു​​​​നീ​​​​ക്ക ശേ​​​​ഷി ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു​​​​ണ്ട്.

Movies

ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യ ആ​ത്മാ​ർ​ഥ​ത​യ്ക്ക് ല​ഭി​ച്ച ബ​ഹു​മ​തി; രാ​ഷ്ട്ര​പ​തി​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത് ഉ​ണ്ണി മു​കു​ന്ദ​ൻ

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ജീ​വി​ത​ത്തി​ൽ പു​ല​ർ​ത്തി​യ ആ​ത്മാ​ർ​ഥ​ത​യ്ക്ക് ല​ഭി​ച്ച ബ​ഹു​മ​തി​യാ​ണ് ഈ ​അ​വ​സ​ര​മെ​ന്നാ​ണ് ഉ​ണ്ണി കു​റി​ച്ച​ത്.

പാ​ല​ർ​മെ​ന്‍റി​ന് മു​ന്നി​ൽ നി​ന്നു​ള്ള ചി​ത്ര​ത്തി​നൊ​പ്പം ഹൃ​ദ്യ​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ സ​ന്തോ​ഷം അ​റി​യി​ച്ച​ത്.

‘ഈ ​മ​റ​ക്കാ​നാ​വാ​ത്ത നി​മി​ഷ​ത്തി​ന് വാ​ക്കു​ക​ൾ​ക്ക​തീ​ത​മാ​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്നു. ബ​ഹു​മാ​ന​പ്പെ​ട്ട ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ച് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഇ​ത് വെ​റു​മൊ​രു ബ​ഹു​മ​തി മാ​ത്ര​മ​ല്ല, സ്വ​ന്തം യാ​ത്ര​യി​ൽ ആ​ത്മാ​ർ​ഥ​ത പു​ല​ർ​ത്തി​യാ​ൽ സ്വ​പ്ന​ങ്ങ​ൾ ന​മ്മ​ളെ എ​വി​ടെ​യെ​ത്തി​ക്കു​മെ​ന്ന​തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണി​ത്.

വി​ശ്വാ​സം, അ​ച്ച​ട​ക്കം, സ്ഥി​രോ​ത്സാ​ഹം എ​ന്നി​വ പു​ല​ർ​ത്തു​ന്ന​തോ​ടെ നി​ങ്ങ​ൾ ഒ​രി​ക്ക​ലും സ​ങ്ക​ൽ​പ്പി​ക്കാ​ത്ത വാ​തി​ലു​ക​ൾ നി​ങ്ങ​ൾ​ക്ക് മു​ന്നി​ൽ തു​റ​ക്ക​പ്പെ​ടും. ഈ ​അ​വ​സ​ര​ത്തി​നും എ​ന്‍റെ ഈ ​പാ​ത​യു​ടെ ഭാ​ഗ​മാ​യ എ​ല്ലാ​വ​ർ​ക്കും അ​ഗാ​ധ​മാ​യ ന​ന്ദി അ​റി​യി​ക്കു​ന്നു.’

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​റ്റ് ഹോം ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ന് പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ചി​രു​ന്നു. ത​പാ​ൽ വ​കു​പ്പ് അ​ധി​കൃ​ത​ർ ഉ​ണ്ണി മു​കു​ന്ദ​ന്‍റെ വീ​ട്ടി​ലെ​ത്തി രാ​ഷ്‌​ട്ര​പ​തി​യു​ടെ ക്ഷ​ണ​ക്ക​ത്ത് കൈ​മാ​റു​ക​യാ​യി​രു​ന്നു.

വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളു​ടെ പാ​ര​മ്പ​ര്യ​വും പ​രി​സ്ഥി​തി സൗ​ഹൃ​ദ ആ​ശ​യ​ങ്ങ​ളും കൈ​ത്ത​റി ക​ഴി​വു​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് പ്ര​ത്യേ​ക ക്ഷ​ണ​ക​ത്ത് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദി​ലെ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ൻ (NID) ആ​ണ് ഇ​തി​ന്‍റെ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത്.

National

ജാർക്കിഹോളിയുടെ അത്താഴവിരുന്നിൽ സിദ്ധരാമയ്യയും

ബെ​​​​ള​​​​ഗാ​​​​വി: മു​​​​ഖ്യ​​​​മ​​​​ന്ത്രിക്ക​​​​സേ​​​​ര​​​​യെ​​​​ച്ചൊ​​​​ല്ലി അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ മു​​​​തി​​​​ർ​​​​ന്ന മ​​​​ന്ത്രി സ​​​​തീ​​​​ഷ് ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി ഇ​​​​ന്ന​​​​ലെ വി​​​​ളി​​​​ച്ചു​​​​ചേ​​​​ർ​​​​ത്ത അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യോ​​​​ടൊ​​​​പ്പം ഒ​​​​രു സം​​​​ഘം മ​​​​ന്ത്രി​​​​മാ​​​​രും ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളും പ​​​​ങ്കെ​​​​ടു​​​​ത്തു.


സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ പ​​​​ക്ഷ​​​​ക്കാ​​​​ര​​​നാ​​​​യ ജാ​​​​ർ​​​​ക്കി​​​​ഹോ​​​​ളി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​രു​​​​ന്ന്. ജി. ​​​​പ​​​​ര​​​​മേ​​​​ശ്വ​​​​ര, എ​​​​ച്ച്.​​​​സി. മ​​​​ഹാ​​​​ദേ​​​​വ​​​​പ്പ, സ​​​​മീ​​​​ർ അ​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ, എം.​​​​സി. സു​​​​ധാ​​​​ക​​​​ർ, എം.​​​​എ​​​​സ്, പൊ​​​​ന്ന​​​​ണ്ണ, ന​​​​സീ​​​​ർ അ​​​​ഹ്‌​​​​മ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത മ​​​​റ്റു​ പ്ര​​​മു​​​ഖ​​​​ർ. അ​​​​തേ​​​​സ​​​​മ​​​​യം, അ​​​​വ​​​​ർ ഒ​​​​ന്നി​​​​ച്ചു​​​​കൂ​​​​ടു​​​​ന്ന​​​​തി​​​​ൽ തെ​​​​റ്റി​​​​ല്ലെ​​​​ന്നും താ​​​​ൻ എ​​​​ന്തി​​​​ന് അ​​​​തി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്നും, വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി​​​​യാ​​​​യി ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ഒ​​​​രാ​​​​ഴ്ച മു​​​​ൻ​​​​പ്, ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മ​​​​ന്ത്രി​​​​മാ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ 30 കോ​​​​ൺ​​​​ഗ്ര​​​​സ് ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടി​​​​യി​​​​രു​​​​ന്നു. ഇ​​​​വ രാ​​​​ഷ്‌​​​ട്രീ​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്യാ​​​​നാ​​​​ണെ​​​​ന്നും അ​​​​ല്ലെ​​​​ന്നും വാ​​​​ദ​​​​മു​​​​ണ്ട്

National

അത്താഴവിരുന്നുമായി സിദ്ധരാമയ്യ പക്ഷക്കാരൻ ജാർക്കിഹോളിയും

ബെ​​​​​ള​​​​​ഗാ​​​​​വി: മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​സ്ഥാ​​​​​ന​​​​​ത്തെ​​​​​ച്ചൊ​​​​​ല്ലി ത​​​​​ർ​​​​​ക്കം നി​​​​​ല​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്ന ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ മു​​​​​തി​​​​​ർ​​​​​ന്ന മ​​​​​ന്ത്രി സ​​​​​തീ​​​​​ഷ് ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ 30 കോ​​​​​ൺ​​​​​ഗ്ര​​​​​സ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​നാ​​​​​യി ഒ​​​​​ന്നി​​​​​ച്ചു​​​​​ കൂ​​​​​ടി.

നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യു​​​​​ടെ ശൈ​​​​​ത്യ​​​​​കാ​​​​​ല സ​​​​​മ്മേ​​​​​ള​​​​​നം ന​​​​​ട​​​​​ക്ക​​​​​വേ​​​​​യു​​​​​ണ്ടാ​​​​​യ ഒ​​​​​ത്തു​​​​​ചേ​​​​​ര​​​​​ലി​​​​​ൽ രാ​​​​​ഷ്‌​​ട്രീ​​യ​​നീ​​​​​ക്ക​​​​​ങ്ങ​​​​​ൾ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യെ​​​​​ന്നും ഇ​​​​​ല്ലെ​​​​​ന്നും വാ​​​​​ദ​​​​​മു​​​​​ണ്ട്. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ​​ പ​​​ക്ഷ​​​ക്കാ​​​ര​​​​​നാ​​​​​യ ജാ​​​​​ർ​​​​​ക്കി​​​​​ഹോ​​​​​ളി​​​​​യു​​​​​ടെ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​ൽ സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​യു​​​ടെ മ​​​ക​​​നും എം​​​​​എ​​​​​ൽ​​​​​സി​​​​​യു​​​​​മാ​​​​​യ യ​​​​​തീ​​​​​ന്ദ്ര സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ, കെ.​​​​​എ​​​​​ൻ. രാ​​​​​ജ​​​​​ണ്ണ എം​​​​​എ​​​​​ൽ​​​​​എ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മു​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു.

ഒ​​​​​രാ​​​​​ഴ്ച മു​​​​​ൻ​​​​​പ് ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഡി​.​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​റി​​​​​നോ​​​​​ടൊ​​​​​പ്പം മ​​​​​ന്ത്രി​​​​​മാ​​​​​ർ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 30 കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ൾ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ൽ ഒ​​​​​ത്തു​​​​​കൂ​​​​​ടി​​​​​യി​​​​​രു​​​​​ന്നു. സി​​​​​ദ്ധ​​​​​രാ​​​​​മ​​​​​യ്യ പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യാ​​​​​ണെ​​​​​ന്ന, ബി​​​​​ജെ​​​​​പി അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ബി.​​​​​വൈ. വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യു​​​​​ടെ പ​​​​​രാ​​​​​മ​​​​​ർ​​​​​ശം മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​പ്പോ​​​​​ൾ, പു​​​​​റ​​​​​ത്തേ​​​​​ക്കു നീ​​​​​ങ്ങു​​​​​ന്ന ബി​​​​​ജെ​​​​​പി പ്ര​​​​​സി​​​​​ഡ​​​​​ന്‍റാണ് വി​​​​​ജ​​​​​യേ​​​​​ന്ദ്ര​​​​​യെ​​​​​ന്ന് രാ​​​​​ജ​​​​​ണ്ണ തിരിച്ചടിച്ചു.

ഇ​​​തി​​​നി​​​ടെ, സി​​​ദ്ധ​​​രാ​​​മ​​​യ്യ​​​ മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​നം ഒ​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ ദ​​​ളി​​​ത് വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ജി. ​​​പ​​​ര​​​മേ​​​ശ്വ​​​ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നു വി​​​വി​​​ധ മ​​​ഠാ​​​ധി​​​പ​​​തി​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ലിം​​​ഗാ​​​യ​​​ത്ത്, വൊ​​​ക്ക​​​ലി​​​ഗ, പി​​​ന്നാ​​​ക്ക, ദ​​​ളി​​​ത് വി​​​ഭാ​​​ഗ മ​​​ഠാ​​​ധി​​​പ​​​തി​​​ക​​​ൾ തു​​​മ​​​കു​​​രു​​​വി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണ് പ​​​ര​​​മേ​​​ശ്വ​​​ര​​​യെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്ന​​​ത്. ഇ​​​തേ ആ​​​വ​​​ശ്യം മു​​​ൻ മ​​​ന്ത്രി കെ.​​​എ​​​ൻ. രാ​​​ജ​​​ണ്ണ​​​യും ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. മു​​​ൻ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​ണ് പ​​​ര​​​മേ​​​ശ്വ​​​ര.

National

അ​ത്താ​ഴ​ത്തി​ൽ രാഷ്‌ട്രീയം തിളയ്ക്കുന്നു

ബെ​​​​ല​​​​ഗാ​​​​വി: ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്നു. ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​ർ പ​​​​ക്ഷം ഇ​​​​ന്ന​​​​ലെ അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്ന് ന​​​​ട​​​​ത്തി. ശി​​​​വ​​​​കു​​​​മാ​​​​റും ഏ​​​​താ​​​​നും മ​​​​ന്ത്രി​​​​മാ​​​​രു​​​​മു​​​​ൾ​​​​പ്പെ​​​​ടെ മു​​​​പ്പ​​​​തി​​​​ല​​​​ധി​​​​കം എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​ണു യോ​​​​ഗം ചേ​​​​ർ​​​​ന്ന​​​​ത്.

മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ കെ.​​​​എ​​​​ച്ച്. മു​​​​നി​​​​യ​​​​പ്പ, മ​​​​ൻ​​​​ക​​​​ൽ വൈ​​​​ദ്യ, ഡോ. ​​​​എം.​​​​സി. സു​​​​ധാ​​​​ക​​​​ർ, എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ എ​​​​ൻ.​​​​എ. ഹാ​​​​രി​​​​സ്, ര​​​​മേ​​​​ഷ് ബ​​​​ണ്ടി​​​​സി​​​​ദ്ധ​​​​ഗൗ​​​​ഡ, എ​​​​ച്ച്.​​​​സി. ബാ​​​​ല​​​​കൃ​​​​ഷ്ണ, ഗ​​​​ണേ​​​​ഷ് ഹു​​​​ക്കേ​​​​രി, ദ​​​​ർ​​​​ശ​​​​ൻ ധ്രു​​​​വ​​​​നാ​​​​രാ​​​​യ​​​​ണ, അ​​​​ശോ​​​​ക്‌​​കു​​​​മാ​​​​ർ റാ​​​​യ്, കെ.​​​​വൈ. ന​​​​ഞ്ചെ​​​​ഗൗ​​​​ഡ എ​​​​ന്നി​​​​വ​​​​ർ യോ​​​​ഗ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. പു​​​​റ​​​​ത്താ​​​​ക്ക​​​​പ്പെ​​​​ട്ട ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രാ​​​​യ എ​​​​സ്.​​​​ടി. സോ​​​​മ​​​​ശേ​​​​ഖ​​​​ർ, ശി​​​​വ​​​​റാം ഹെ​​​​ബ്ബാ​​​​ർ എ​​​​ന്നി​​​​വ​​​​രും അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യും അ​​​​ദ്ദേ​​​​ഹ​​​​വു​​​​മാ​​​​യി അ​​​​ടു​​​​പ്പ​​​​മു​​​​ള്ള മ​​​​ന്ത്രി​​​​മാ​​​​രും എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രും ബെ​​​​ല​​​​ഗാ​​​​വി നോ​​​​ർ​​​​ത്ത് മു​​​​ൻ എം​​​​എ​​​​ൽ​​​​എ ഫി​​​​റോ​​​​സ് സേ​​​​ട്ട് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​തി​​​​നു തൊ​​​​ട്ടു​​​​പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു ശി​​​​വ​​​​കു​​​​മാ​​​​ർ പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ യോ​​​​ഗം.
നേ​​​​താ​​​​ക്ക​​​​ൾ ഇ​​​​തി​​​​നെ സാ​​​​ധാ​​​​ര​​​​ണ അ​​​​ത്താ​​​​ഴ​​​​വി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​നം ചൊ​​​​ല്ലി​​​​യു​​​​ള്ള ത​​​​ർ​​​​ക്ക​​​​മാ​​​​ണ് പു​​​​തി​​​​യ നീ​​​​ക്ക​​​​ങ്ങ​​​​ൾ​​​​ക്ക് പി​​​​ന്നി​​​​ലെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

വിരുന്നിൽ രാ​ഷ്‌​ട്രീ​യ​മി​ല്ല:ശി​വ​കു​മാ​ർ

ബെ​​​​​ല​​​​​ഗാ​​​​​വി: അ​​​​​ത്താ​​​​​ഴ​​​​​ത്തി​​​​​ൽ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​മി​​​​​ല്ലെ​​​​​ന്ന് ക​​​​​ർ​​​​​ണാ​​​​​ട​​​​​ക ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും കോ​​​​​ൺ​​​​​ഗ്ര​​​​​സ് സം​​​​​സ്ഥാ​​​​​ന അ​​​​​ധ്യ​​​​​ക്ഷ​​​​​നു​​​​​മാ​​​​​യ ഡി.​​​​​കെ. ശി​​​​​വ​​​​​കു​​​​​മാ​​​​​ർ. താ​​​​​ൻ അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്ത​​​​​ത് തി​​​​​ക​​​​​ച്ചും വ്യ​​​​​ക്തി​​​​​പ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നെ​​​​​ന്ന് ശി​​​​​വ​​​​​കു​​​​​മാ​​​​​ർ പ​​​​​റ​​​​​ഞ്ഞു.

“സ​​​​​ഹ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​ർ പ​​​​​ല​​​​​പ്പോ​​​​​ഴും അ​​​​​നൗ​​​​​പ​​​​​ചാ​​​​​രി​​​​​ക​​​​​മാ​​​​​യി അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നു​​​​​ക​​​​​ൾ​​​​​ക്ക് ക്ഷ​​​​​ണി​​​​​ക്കാ​​​​​റു​​​​​ണ്ട്. രാ​​​​​ഷ്‌​​​​​ട്രീ​​​​​യ ഉ​​​​​ദ്ദേ​​​​​ശ്യ​​​​​ത്തേ​​​​​ക്കാ​​​​​ൾ മ​​​​​ര്യാ​​​​​ദ​​​​​യു​​​​​ടെ പേ​​​​​രി​​​​​ലാ​​​​​ണ് ഞാ​​​​​ൻ അ​​​​​വ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കു​​​​​ന്ന​​​​​ത്. സു​​​​​ഹൃ​​​​​ത്തു​​​​​ക്ക​​​​​ൾ സ്നേ​​​​​ഹ​​​​​പൂ​​​​​ർ​​​​​വം ഉ​​​​​ച്ച​​​​​ഭ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നോ അ​​​​​ത്താ​​​​​ഴ​​​​​ത്തി​​​​​നോ വി​​​​​ളി​​​​​ച്ചാ​​​​​ൽ‌ എ​​​​​ങ്ങ​​​​​നെ വേ​​​​​ണ്ടെ​​​​​ന്ന് പ​​​​​റ​​​​​യാ​​​​​ൻ ക​​​​​ഴി​​​​​യും’’-​​​​​ശി​​​​​വ​​​​​കു​​​​​മാ​​​​​ർ ചോ​​​​​ദി​​​​​ച്ചു.

ഹൈ​ക്ക​മാ​ൻ​ഡ് വി​ളി​പ്പി​ച്ചി​ട്ടി​ല്ല: സി​ദ്ധ​രാ​മ​യ്യ

ബെ​​​​ല​​​​ഗാ​​​​വി: അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ത​​​​ന്നെ ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ഡ​​​​ൽ​​​​ഹി​​​​ക്കു വി​​​​ളി​​​​ച്ചി​​​​ട്ടില്ലെന്ന് ക​​​​ർ​​​​ണാ​​​​ട​​​​ക മു​​​​ഖ്യ​​​​മ​​​​ന്ത്രി സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ. മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ അ​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യി ക​​​​ഥ​​​​മെ​​​​ന​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ആ​​​​രും വി​​​​ളി​​​​ച്ചി​​​​ട്ടി​​​​ല്ല, അ​​​​നാ​​​​വ​​​​ശ്യ ചോ​​​​ദ്യ​​​​മാ​​​​ണ് ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് നി​​​​ങ്ങ​​​​ളോ​​​​ട് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ടോ? പി​​​​ന്നെ എ​​​​ന്തി​​​​നാ​​​​ണ് ഡി​​​​സം​​​​ബ​​​​ർ 19ന് ​​​​ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് വി​​​​ളി​​​​പ്പി​​​​ച്ചോ​​​​യെ​​​​ന്ന് ചോ​​​​ദി​​​​ക്കു​​​​ന്ന​​​​ത്?-​​സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് ചോ​​​ദി​​​ച്ചു.

മു​​​​ഖ്യ​​​​മ​​​​ന്ത്രി സ്ഥാ​​​​ന​​​​ത്തെ​​​​ച്ചൊ​​​​ല്ലി അ​​​​ധി​​​​കാ​​​​ര​​​​ത്ത​​​​ർ​​​​ക്കം മു​​​​റു​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ, നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ശൈ​​​​ത്യ​​​​കാ​​​​ല സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ശേ​​​​ഷം സി​​​​ദ്ധ​​​​രാ​​​​മ​​​​യ്യ​​​​യെ​​​​യും ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി ഡി.​​​​കെ. ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ഡ​​​​ൽ​​​​ഹി​​​​യി​​​​ലേ​​​​ക്ക് വി​​​​ളി​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

National

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: അതൃപ്തിയുമായി ഹൈക്കമാൻഡ്

ന്യൂഡൽഹി: റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴവിരുന്നിൽ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്രപതി ഭവനിൽ ശനിയാഴ്ച രാത്രി ഒരുക്കിയ ചടങ്ങിലാണ് ശശി തരൂർ പങ്കെടുത്തത്.

വിരുന്നിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചിരുന്നില്ല. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് കോൺഗ്രസ് വിമർശിച്ചു.

പ്രതിപക്ഷത്തെ നേതാക്കളെ എന്തുകൊണ്ടാണ് വിളിക്കാതിരുന്നത് എന്ന് അറിയില്ലെന്നും പരിപാടിയിൽ പങ്കെടുത്തവർ ഇതിന് മറുപടി പറയണമെന്നും കോൺഗ്രസ് വാക്താവ് പവൻ ഖേര പറഞ്ഞു.

Kerala

പു​ടി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ വി​രു​ന്ന്; ശ​ശി ത​രൂ​രി​ന് ക്ഷ​ണം

ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ന് രാ​ഷ്ട്ര​പ​തി ഒ​രു​ക്കു​ന്ന ഔ​ദ്യോ​ഗി​ക അ​ത്താ​ഴ വി​രു​ന്നി​ലേ​ക്ക് കോ​ൺ​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​ന് ക്ഷ​ണം. ക്ഷ​ണം ല​ഭി​ച്ച​താ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും ത​രൂ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ശ​ശി ത​രൂ​രി​ന് ക്ഷ​ണം ല​ഭി​ക്കു​ക​യും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്ക് ക്ഷ​ണ​മി​ല്ലാ​തി​രി​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി​യി​ട്ടു​ണ്ട്. റ​ഷ്യ​ൻ ന​യ​ത​ന്ത്ര​വു​മാ​യു​ള്ള ശ​ശി ത​രൂ​രി​ന്‍റെ ദീ​ർ​ഘ​കാ​ല ബ​ന്ധ​മാ​ണ് അ​ദ്ദേ​ഹം ക്ഷ​ണി​ക്ക​പ്പെ​ടാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന.

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റി​നാ​യി രാ​ഷ്ട്ര​പ​തി വി​രു​ന്ന് ന​ട​ത്തു​ന്ന​ത്. രാ​ജ്യം സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​ർ​ക്ക് രാ​ഷ്ട്ര​പ​തി ഭ​വ​നി​ൽ അ​ത്താ​ഴ വി​രു​ന്ന് ന​ൽ​കി ആ​ദ​രി​ക്കു​ന്ന​ത് ദീ​ർ​ഘ​കാ​ല പ​ര​മ്പ​ര്യ​മാ​ണ്.

 

Latest News

Corehub Up